ഗൾഫ് രാജ്യങ്ങൾ
(Gulf countries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ് പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പേർഷ്യൻ ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.