ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ

(Greater Houston എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന 10 കൗണ്ടികൾ ഉൾപ്പെട്ട മഹാനഗര (മെട്രോപ്പൊളിറ്റൻ) പ്രദേശമാണ്‌ ഗ്രേറ്റർ ഹ്യൂസ്റ്റൺ എന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ. അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഗൾഫ് തീരത്തോട് ചേർന്ന് കിഴക്കൻ ടെക്സസിൽ സുവർണ്ണ ത്രികോണത്തിനു പടിഞ്ഞാറായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗണ മെട്രോപ്പൊളിറ്റൻ പ്രദേശം
Map of the ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ
Map of the ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ

പൊതുവായ പേര്‌: ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ
ഏറ്റവും വലിയ നഗരം
മറ്റു നഗരങ്ങൾ
ഹ്യൂസ്റ്റൺ
 - ഷുഗർലാൻഡ്
 - ബേടൗൺ
 - ഗാൽവെസ്റ്റൺ
ജനസംഖ്യ  Ranked 6th in the U.S.
 - മൊത്തം 5,628,101 (2007 est.)
 - ജനസാന്ദ്രത 630.3 /sq. mi. 
243.4 /km²
വിസ്തീർണ്ണം 10,062 sq. mi.
26,061 km²
സംസ്ഥാന(ങ്ങൾ)  ടെക്സസ്
Elevation   
 - Highest point > 430[1] അടി (> 131 മീ)
 - Lowest point 0 അടി (0 മീ)

2007ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 5.6ദശലക്ഷം ആളുകൾ അധിവസിക്കുന്ന ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ പ്രദേശം അമേരിക്കയിലെ ആറാമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമാണ്‌.[2][3][4]. ജനസംഖ്യ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് 2.14ദശലക്ഷം ആളുകൾ അധിവസിക്കുന്നതും ടെക്സസിന്റെ സാമ്പത്തിക സാംസ്കാരിക കേന്ദ്രവുമായ ഹ്യൂസ്റ്റൺ നഗരത്തിലാണ്‌.[5]

അമേരിക്കയിൽ ഏറ്റവും വേഗം വളർന്നുകൊണ്ടിരിക്കുന്ന മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ്‌ ഹ്യൂസ്റ്റൺ. 1990 സെൻസസിനും 2000 സെൻസസിനും ഇടയ്ക്ക് ഇവിടുത്തെ ജനസംഖ്യ 25.2 ശതമാനം (950,000 പേർ) വർദ്ധിച്ചു . ഇതേ സമയത്ത് അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 13.2 ശതമാനം മാത്രമായിരുന്നു വർദ്ധിച്ചത്. 2000നും 2007നും ഇടയ്ക്ക് ജനസംഖ്യയോട് 912,994 പേർ കൂടുതൽ ചേർന്നു.[6]

2000നും 2030നും ഇടയ്ക്ക് 2.66 ദശലക്ഷം ആളുകൾ ചേർന്നുകൊണ്ട് ജനസംഖ്യാവളർച്ചയിൽ രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വളർച്ചയേറിയ പ്രദേശമായി ഇതു മാറുമെന്ന് വുഡ്സ് & പൂൾ ഇക്കണോമിക്സ് കണക്കാക്കുന്നു.[7]

  1. വടക്കുപടിഞ്ഞാറേ മോണ്ട്ഗോമെറി കൗണ്ടിയിൽ ഗ്രിംസ് കൗണ്ടിയുടെയും വാക്കർ കൗണ്ടിയുടെയും അതിരോടുചേർന്ന്. USGS Richards (TX) Topo Map, UTM 15 229939E 3389282N (NAD27)[പ്രവർത്തിക്കാത്ത കണ്ണി]. TopoQuest.com. Last accessed July 5, 2008. Note: Texas Almanac, 1988-1989. Edited by Elizabeth Cruce Alvarez, Robert Plocheck, lists San Jacinto county: Altitude (ft): 74-386. However, there are multiple points in San Jacinto County and Montgomery County higher than 386 അടി (118 മീ).
  2. U.S. Census Bureau, 2000 to 2007 Population Estimates
  3. Current Population Estimates Archived 2008-03-07 at the Wayback Machine.. Houston Population Estimates, July 2006 2006. Retrieved on 2007-04-04.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-10-29. Retrieved 2008-11-02.
  5. http://www.census.gov/popest/cities/tables/SUB-EST2006-01.csv
  6. "Houston-Sugar Land-Baytown, TX Metropolitan Statistical Area (CBSA) Population and Components of Change". Archived from the original on 2009-01-25. Retrieved 2008-11-02.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-05-29. Retrieved 2008-11-02.
"https://ml.wikipedia.org/w/index.php?title=ഗ്രേയ്റ്റർ_ഹ്യൂസ്റ്റൺ&oldid=3803997" എന്ന താളിൽനിന്ന് ശേഖരിച്ചത്