ഗവൺമെന്റ് എൽ.പി.എസ്. കടമ്പനാട് (അരുവിക്കര)

തിരുവനന്തപുരം ജില്ലയിലെ ഒരു പൊതുവിദ്യാലയം
(Govt. LPS Kadampanad (Aruvikkara-Bhagavathipuram) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് ബ്ലോക്കിൽ അരുവിക്കര ഗ്രാമപ്പഞ്ചായത്തിലുള്ള ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്. കടമ്പനാട്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. കടമ്പനാടും ഭഗവതിപുരവും അരുവിക്കര ഗ്രാമപ്പഞ്ചായത്തിലെ രണ്ട് വാർഡുകളാണ്. ഔദ്യോഗികമായി കടമ്പനാട് എൽ.പി.എസ് എന്നാണ് പേരെങ്കിലും സ്കൂൾ സ്ഥിതിചെയ്യുന്നത് ഭഗവതിപുരത്താണ്. അതിനാൽ പ്രദേശവാസികൾക്കിടയിൽ ഭഗവതിപുരം എൽ.പി. സ്കൂൾ എന്നും വിളിപ്പേരുണ്ട്.

ഗവ. എൽ.പി.എസ്. കടമ്പനാട് (ഭഗവതിപുരം-അരുവിക്കര)


Goverment Lower Primary School, Kadampanad (Bhagavathipuram-Aruvikkara)
ഗവൺമെന്റ് എൽ.പി.എസ്. കടമ്പനാട് (ഭഗവതിപുരം-അരുവിക്കര)
വിലാസം
ഭഗവതിപുരം, പേയാട്-മുളയറ-വെള്ളനാട് റോഡ്, പെരുംകുളം

695543
നിർദ്ദേശാങ്കം8.5494375, 77.0406875
വിവരങ്ങൾ
സ്കൂൾ തരംസർക്കാർ / പൊതുവിദ്യാലയം
ആപ്‌തവാക്യംവിദ്യാധനം സർവ്വധനാൽ പ്രധാനം
(Education is important than money)
ആരംഭം1877
സ്ഥിതിസജീവം
Localeകേരളം
സ്കൂൾ ബോർഡ്പൊതുവിദ്യാഭ്യാസ വകുപ്പ്, കേരളം
സ്കൂൾ ജില്ലതിരുവനന്തപുരം
അധികാരികേരള സർക്കാർ
സ്കൂൾ നമ്പർUDISE Code: 32140401003
സ്കൂൾ കോഡ്44304
ഹെഡ്മാസ്റ്റർസെബാസ്റ്റ്യൻ സി.
സ്റ്റാഫ്3
Number of pupils24
 • കിന്റർഗാർട്ടൻ16
ക്ലാസുകൾI to V
വിദ്യാഭ്യാസ സമ്പ്രദായംSSA/RSA
ഭാഷാ മീഡിയംമലയാളം
ക്ലാസ്റൂമുകൾ6
Informationഫോൺ: 0471 2288578 ഇമെയിൽ: lpskadampanad@gmail.com
വെബ്സൈറ്റ്

ചരിത്രം

തിരുത്തുക

140 ലേറെ വർഷത്തെ പഴക്കമുള്ള ഒരു ഗ്രാമീണ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കടമ്പനാട്. 1877-ൽ ഭഗവതിപുരത്തിനു സമീപം ചിറ്റാത്തോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഓലക്കെട്ടിടമായിരുന്നു. പിന്നീട് ഭഗവതിപുരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1975 ൽ രാജഗോപാലൻപിള്ള എന്ന വ്യക്തി നൽകിയ സ്ഥലത്താണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രീ-പ്രൈമറിയും ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലുമായി ഏതാണ്ട് 30 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. സ്കൂളിലെ ജൈവകൃഷിത്തോട്ടത്തെ പറ്റി ദൂരദർശനിലും ആകാശവാണിയിലും പരിപാടികൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ

തിരുത്തുക

പ്രാഥമിക സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, ശുചിമുറികൾ, ഗതാഗത സംവിധാനം എന്നിവയ്ക്കു പുറമേ ജനപ്രതിനിധികളുടെയും പഞ്ചായത്തിന്റെയും പിടിഎയുടെയും സഹായത്തോടെ നിരവധി വികസനപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്.

  • കുട്ടികളുടെ പാർക്ക്
  • ആഡിറ്റോറിയം
  • സ്മാർട്ട് ക്ലാസ് റൂം / പ്രൊജക്ടർ
  • ടെലിവിഷൻ / ഡിറ്റിഎച്ച് / റേഡിയോ
  • ഡിജിറ്റൽ സൗണ്ട് സിസ്റ്റം
  • കുട്ടികളുടെ ജൈവ പച്ചക്കറിത്തോട്ടം
  • ചിത്രശലഭ ഗാർഡൻ
  • ഔഷധസസ്യ ഉദ്യാനം
  • പാചകപ്പുര/ഭക്ഷണശാല
 
ക്ലാസ് റൂമുകൾ - ഗവ. എൽ.പി.എസ്. കടമ്പനാട്- അരുവിക്കര- ഭഗവതിപുരം
 
ഔഷധസസ്യ ഉദ്യാനം - ഗവ.എൽ.പി.എസ്. കടമ്പനാടു് - അരുവിക്കര - ഭഗവതിപുരം
 
ചിത്രശലഭ ഉദ്യാനം - ഗവ. എൽ.പി.എസ്. കടമ്പനാടു് (ഭഗവതിപുരം അരുവിക്കര)
 
കുട്ടികളുടെ പാർക്ക്

സമിതികൾ

തിരുത്തുക
  • പിടിഎ
  • മദർ പിടിഎ
  • സ്കൂൾ വികസന സമിതി

പ്രധാന പ്രവർത്തനങ്ങൾ

തിരുത്തുക
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- രക്ഷാകർത്തൃ ബോധവത്കരണം
  • അക്കാദമിക മാസ്റ്റർ പ്ലാൻ
  • സ്കൂൾ അസംബ്ലി
  • പഠനപ്രവർത്തനങ്ങൾ
  • പാഠ്യേതര പ്രവർത്തനങ്ങൾ (കരാട്ടെ, യോഗ, നൃത്തം, ചിത്രരചന, സംഗീതം മുതലായവ)
  • അധിക പഠന പ്രവർത്തനങ്ങൾ (സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, അബാക്കസ്, മൂല്യബോധന ക്ലാസ്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, യുറീക്ക വിജ്ഞാനോത്സവം മുതലായവ)
  • രക്ഷാകർത്തൃവിദ്യാഭ്യാസം
  • ഉച്ചഭക്ഷണ വിതരണം
  • ദിനാചരണങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ (പരിസ്ഥിതി, സാഹിത്യം
  • കനിവിന്റെ വഴിയേ (കുട്ടികളുടെ ദുരിതാശ്വാസ നിധി)
  • സാമൂഹിക പങ്കാളിത്തമുള്ള പ്രവർത്തനങ്ങൾ
  • പഠനയാത്രകൾ
  • സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം
  • പഠനോത്സവം (കുട്ടികളുടെ മികവിന്റെ അവതരണം)
  • വർണോത്സവം
  • ഗണിതോത്സവം
  • ശാസ്ത്രോത്സവം
  • അവധിക്കാല ക്യാമ്പ്

അദ്ധ്യാപകർ

തിരുത്തുക

പ്രഥമാദ്ധ്യാപകൻ ഉൾപ്പെടെ 4 അദ്ധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അദ്ധ്യാപികയും ആയയും സേവനമനുഷ്ഠിക്കുന്നു. ഒരു പി.റ്റി.സി.എമ്മും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഒരു പാചക്കാരിയും ഉണ്ട്. കമ്പ്യൂട്ടർ, ഡാൻസ്, ഹിന്ദി, അബാക്കസ്, സംഗീതം, യോഗ, കരാട്ടെ എന്നിവയിൽ പരിശീലനം നൽകാൻ പിറ്റിഎ നിയമിച്ച അദ്ധ്യാപകരുണ്ട്. സി.എ.റ്റി. കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷിൽ പരിശീലനം നൽകുന്നു.

വഴികാട്ടി

തിരുത്തുക

https://goo.gl/maps/J11PFjN6Uah86Exk7

  1. സമേതം പോർട്ടൽ
  2. സ്കൂൾ വിക്കി
  3. നെടുമങ്ങാട് ബ്ലോക്ക്[പ്രവർത്തിക്കാത്ത കണ്ണി]
  4. അരുവിക്കര ഗ്രാമപ്പഞ്ചായത്ത് Archived 2012-08-07 at the Wayback Machine.
  5. അരുവിക്കര പഞ്ചായത്തു ചരിത്രം Archived 2012-08-07 at the Wayback Machine.
  6. ഭഗവതിപുരം വാർഡ് മെമ്പർ[പ്രവർത്തിക്കാത്ത കണ്ണി]
  7. ദൂരദർശൻ കൃഷിദർശൻ[പ്രവർത്തിക്കാത്ത കണ്ണി]
  8. സ്കൂൾ യൂട്യൂബ് ചാനൽ