ഗോത്തിക് വാസ്തുകല

(Gothic architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാരീസിലെ നോത്രദാം പള്ളി

പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഫ്രാൻസിൽ മുൻ‌കാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്ന ഒരു രീതി നിലവിൽ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ്‌ ഗോത്തിക് ശൈലി എന്നു വിളിക്കുന്നത്[1]. ഉയരത്തിലുള്ള കൂർത്ത കമാനങ്ങൾ, നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന ബൈബിളിൽ നിന്നുള്ള ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌. ഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഗോത്തിക് ശൈലിയിലുള്ള പള്ളികളെ വളരെ ദൂരെനിന്നു തന്നെ ദൃശ്യഗോചരമാക്കി. പാരീസിലെ നോത്രദാം ദേവാലയം ഗോത്തിക് രീതിക്ക് ഉത്തമോദാഹരണമാണ്‌. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ നിരവധി ദശകങ്ങൾ കൊണ്ട് പണിപൂർത്തിയാക്കിയ ഒരു പള്ളിയാണിത്.

പൗരാണികറോമൻശൈലിയിലുള്ള കെട്ടിടങ്ങൾ തകർത്ത് ആ സ്ഥാനത്ത് ഈ ശൈലിയിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ച ജെർമേനിക് ബാർബേറിയൻ വംശജരിൽപ്പെടുന്ന ഗോത്ത് ജനവംശവുമായി ബന്ധപ്പെടുത്തിയാണ് ഈ ശൈലിക്ക് ഗോത്തിക് എന്ന പേര് വിളിക്കുന്നത്. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ഉദയം ചെയ്ത റോമനെസ്ക് വാസ്തുകലാശൈലി വികസിച്ചാണ് ഗോത്തിക് ശൈലിയായി രൂപാന്തരപ്പെട്ടത്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 72, ISBN 817450724
"https://ml.wikipedia.org/w/index.php?title=ഗോത്തിക്_വാസ്തുകല&oldid=3287842" എന്ന താളിൽനിന്ന് ശേഖരിച്ചത്