ഗൂഗിൾ ടേക്കൗട്ട്

(Google Takeout എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂട്യൂബ്, ജിമെയിൽ പോലുള്ള ഗൂഗിൾ ഉല്പന്നങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ ഉപയോഗ വിവരങ്ങൾ സിപ്‌ ഫയൽ രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ ഗൂഗിൾ ഡാറ്റ ലിബറേഷൻ ഫ്രന്റ്‌ ഒരുക്കിയിട്ടുള്ള ഒരു പദ്ധതിയാണ് ഗൂഗിൾ ടേക്കൗട്ട്.[1]

ഗൂഗിൾ ടേക്കൗട്ട്
ഗൂഗിൾ ടേക്കൗട്ട് വെബ്‌ ഇന്റർഫേസ്
വികസിപ്പിച്ചത്ഗൂഗിൾ
വെബ്‌സൈറ്റ്www.google.com/takeout/

2011 ജൂൺ 28 -നു ആണ് ഈ പദ്ധതി ആദ്യമായി ഗൂഗിൾ അവതരിപ്പിക്കുന്നത്.[1] തുടക്കത്തിൽ ഗൂഗിൾ ബസ്സ് , പിക്കാസ, ഗൂഗിൾ സ്ട്രീംസ്, ഗൂഗിൾ കോണ്ടാക്ട്സ്, ഗൂഗിൾ പ്രൊഫൈൽ എന്നിവയില നിന്നുമുള്ള ഉപയോക്താവുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകാര്യമായിരുന്നു ഒരുക്കിയിരുന്നത്.[1] തുടർന്നുള്ള കാലഘട്ടത്തിൽ ഗൂഗിളിന്റെ ഒട്ടുമിക്ക ഉൽപന്നങ്ങളും സേവനങ്ങളും ഗൂഗിൾ ടേക്കൗട്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. 2011 സെപ്റ്റംബറിൽ യൂട്യൂബ് വീഡിയോകൾ കൂടി ഈ സേവനത്തിൽ ഉൾപ്പെടുത്തിയത് ഒരു പ്രധാന നാഴികക്കല്ലായിരുന്നു.[2] ആവശ്യമായതെല്ലാം ഡൗൺലോഡ് ചെയ്തെടുത്തതിനു ശേഷവും ഉപയോക്താവിന്റെ വിവരങ്ങൾ ഒന്നും തന്നെ ഗൂഗിൾ പ്രധാന സെർവറിൽ നിന്നും മായ്ച്ചു കളയില്ല എന്നത് ഒരു പ്രത്യേകതയാണ്.

  1. 1.0 1.1 1.2 "The Data Liberation Front Delivers Google Takeout". Google. June 28, 2011. Retrieved 07 July 2014. {{cite web}}: Check date values in: |accessdate= (help)
  2. Lardinois, Frederic (26 September 2012). "Google Adds YouTube Support To Google Takeout, Now Lets You Download Your Original Video Files". Retrieved 25 November 2012.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ടേക്കൗട്ട്&oldid=2313038" എന്ന താളിൽനിന്ന് ശേഖരിച്ചത്