ഗൂഗിൾ അനലിറ്റിക്സ്

(Google Analytics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വെബ്സൈറ്റുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ നിരീക്ഷിക്കുന്നതിനുവേണ്ടിയുള്ള ഒരു സംവിധാനമാണ് ഗൂഗിൾ അനലിറ്റിക്സ്. ഇത് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനം ആണ്. ഗൂഗിൾ അനലിറ്റിക്സ് ഉപയോഗിക്കുവാൻ ആദ്യമായി ഗൂഗിൾ അനലിറ്റിക്സ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്വന്തമായി ജിമെയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം നിരീക്ഷിക്കേണ്ട വെബ്സൈറ്റിന്റെ വിലാസം രേഖപ്പെടുത്തണം. അപ്പോൾ ഒരു ജാവാസ്ക്രിപ്റ്റ് കോഡ് ലഭ്യമാകും. ഈ കോഡ് നിർദിഷ്ട വെബ്സൈറ്റിന്റെ നിരീക്ഷിക്കപ്പെടേണ്ട പേജുകളിൽ ചേർക്കേണ്ടതാണ്. കോഡ് ചെർക്കപെടുന്ന നിമിഷം മുതൽ ആ വെബ്‌സൈറ്റിൽ നടക്കുന്ന ഓരോ സന്ദർശനവും ഗൂഗിൾ അനലിറ്റിക്സ് നിരീക്ഷണ വിധേയമാക്കും. വെബ്‌സൈറ്റിൽ നടക്കുന്ന സന്ദർശങ്ങളുടെ വിശദമായ സ്ഥിതിവിവരകണക്കുകളും വിശകലനവും ഗൂഗിൾ അനലിറ്റിക്സ് വെബ്‌സൈറ്റിൽ റിപ്പോർട്ട്‌ രൂപത്തിൽ ലഭ്യമാകും. വളരെ സൂക്ഷ്മമായ വിവരങ്ങൾ വരെ ഈ റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്നു. സന്ദർശകരുടെ എണ്ണം, സന്ദർശനം നടത്തിയ സമയം, പ്രദേശം, സന്ദർശകർ ചെലവഴിച്ച സമയം, ഉപയോഗിച്ച ബ്രൌസർ, ഓപ്പറേറ്റിംഗ് സിസ്റ്റം, സ്ക്രീൻ റെസലൂഷൻ, ഇന്റർനെറ്റ്‌ സേവന ദാതാവ് തുടങ്ങി അനേകം വിശദാംശങ്ങൾ ലഭ്യമാണ്. വിശകലനങ്ങൾ സൗകര്യപ്രദമാക്കുന്നതിനു വേണ്ടി ഗ്രാഫുകളും ലഭ്യമാണ്. എല്ലാ റിപ്പോർട്ടുകളും പി.ഡി.എഫ്, എക്സ്.എം.എൽ രൂപത്തിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ഗൂഗിൾ അനലിറ്റിക്സ്
ഗൂഗിൾ അനലെറ്റിക്സ് ലോഗോ
വികസിപ്പിച്ചത്ഗൂഗിൾ
ഓപ്പറേറ്റിങ് സിസ്റ്റംCross-platform (web-based application)
തരംസ്ഥിതിവിവരക്കണക്കുകൾ, വിശകലനം
വെബ്‌സൈറ്റ്http://google.com/analytics

ഗൂഗിൾ അനലിറ്റിക്സ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഗൂഗിൾ അനലിറ്റിക്സ് ഔദ്യോഗിക ബ്ലോഗ്‌

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_അനലിറ്റിക്സ്&oldid=3220250" എന്ന താളിൽനിന്ന് ശേഖരിച്ചത്