ഗൂഗിൾ അനലെറ്റിക്സ്
ഗൂഗിൾ പുറത്തിറക്കിയ ഒരു വെബ് അനലറ്റിക്സ് സർവീസ് ആണ് ഗൂഗിൾ അനലറ്റിക്സ് . വെബ്സൈറ്റ് ഉപയോഗം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ഒരുപാദിയാണിത്. [1] 2005 നവംബറിലാണ് ഇതു പുറത്തിറക്കിയത്.[2][3]ലോക വ്യാപകമായി ഉപയോഗിക്കുന്ന വെബ് വിശകലന ഉപാദിയാണിത്.[4] ആണ്ട്രോയ്ഡ് , ഐ ഓ എസ് അപ്ലിക്കേഷനുകളിൽ നിന്നും മനോഭാവ ഡാറ്റകൾ ശേഖരിക്കപ്പെടുന്നു[5]
വിഭാഗം | Web analytics |
---|---|
ഉടമസ്ഥൻ(ർ) | |
യുആർഎൽ | marketingplatform |
വാണിജ്യപരം | Yes |
അംഗത്വം | Required |
ആരംഭിച്ചത് | നവംബർ 14, 2005 |
നിജസ്ഥിതി | Active |
പ്രത്യേകതകൾ
തിരുത്തുകഉപയോക്താവ് തിരയുന്ന പേജുകൾ, പരസ്യങ്ങൾ, ഓരോ പേരിലും ചെലവഴിക്കുന്ന സമയം എന്നിവ വിശകലനം ചെയ്ത് പ്രസ്തുത ഉപയോക്താവിന്റെ മനോഭാവം വിശകലനം ചെയ്യപ്പെടുന്നു.[6],[7].സന്ദർശനം കുറഞ്ഞ പേജുകൾ, ഉപയോക്താവ് എങ്ങനെയാണ് വിവിധ പേജുകളിൽ എത്തിച്ചേരുന്നത്, എത്ര സമയം ഓരോ പേജിലും , ചെലവഴിക്കുന്നു, ഉപയോക്താവിന്റെ ഗ്രാഫിക്കൽ പൊസിഷൻ എന്നിവ ഗൂഗിൾ അനലറ്റിക്സ് വിശകലനം ചെയ്യുന്നു.[8] .ഇതിന്റെ ഇ കൊമേഴ്സ് സംവിധാനം ഉപയോഗപ്പെടുത്തി വിവിധ സൈറ്റുകളുടെ വിപണനം , വരുമാനം എന്നിവ ട്രാക്ക് ചെയ്യാൻ സാധിക്കും. 2011, സെപ്റ്റംബർ 29ന് യഥാ സമയ വിശകലന സൗകര്യം കൂടി ഇതിൽ ഉൾപ്പെടുത്തി. ഓരോ വെബ്‌സൈറ്റിലും എത്തുന്ന ഉപയോക്താവിന്റെ സൂക്ഷ്മമായ മനോഭാവം അവലോകനം ചെയ്യാൻ ഇതിലൂടെ സാധിക്കും. [9] [10] Google Analytics includes Google Website Optimizer, rebranded as Google Analytics Content Experiments.[11][12] Google Analytics ന്റെ Cohort analysis (സമന്വയ വിശകലനം) ഒരു ഗ്രൂപ്പിന്റെ തന്നെ മനോഭാവ വിശകലനം നടത്താൻ സഹായിക്കുന്നു. ഇത് മാർക്കറ്റിങ് കമ്പനികൾക്ക് അവരുടെ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപീകരിക്കാൻ സഹായകമാകുന്നു.
സാങ്കേതികത
തിരുത്തുകഓരോ വെബ് പേജിലും അതിന്റെ ഉടമസ്ഥൻ ഉൾപ്പെടുത്തുന്ന Analytics Tracking Code കോഡിലൂടെയാണ് ഉപയോക്താവ് ട്രാക്ക് ചെയ്യപ്പെടുന്നത്. ജാവാ സ്ക്രിപ്റ്റാണ് ഈ കോഡിൽ ഉപയോഗപ്പെടുത്തുന്നത്. ഒരു ഉപയോക്താവ് പ്രസ്തുത പേജ് സന്ദർശിക്കുമ്പോൾ , ഈ കോഡുകൾ പ്രവർത്തിക്കുകയും ,അവരുടെ വിവരങ്ങൾ ഗൂഗിൾ ഡാറ്റാ കളക്‌ഷൻ സെന്ററിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു.
പരിമിതികൾ
തിരുത്തുകഫയർ ഫോക്സ് പോലുള്ള ബ്രൗസറുകളിലുപയോഗിക്കുന്ന വിവിധ ഫിൽട്ടറിങ്ങ് പ്രോഗ്രാമുകളും, മൊബൈൽ ഫോണുകളിലെ ട്രാക്കിങ് ബ്ലോക്ക് ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളും ഗൂഗിൾ അനലറ്റിക്സിന്റെ പ്രവർത്തനം അസാധ്യമാക്കുന്നു .[16] ,[17]. ഉപയോക്താവ് കുക്കീസ് ബ്ലോക്ക് ചെയ്യുന്നതും ട്രാക്കിങ്ങ് ഒരു പരിധി വരെ അസാധ്യമാക്കുന്നു .[18] . കുക്കീസ് ഡിലീറ്റ് ചെയ്യുകയോ ഡിസേബിൾ ചെയ്യുകയോ ചെയ്താൽ ട്രാക്കിങ്ങ് സാധ്യമല്ല.[19]
- ↑ "Get the Power of Google Analytics: Now available in Standard or Premium, whatever your needs are Google Analytics can help". Retrieved 2012-04-08.
- ↑ "Our history in depth". Google. Retrieved 2012-07-16.
- ↑ Press, The Associated (2005-03-29). "Google Acquires Urchin Software". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2019-04-04.
- ↑ "Usage of traffic analysis tools for websites". W3Techs. 27 February 2019. Retrieved 27 February 2019. Site frequently updated.
- ↑ "Google Analytics for Mobile Apps | Analytics Implementation Guides and Solutions | Google Developers". Google Developers (in ഇംഗ്ലീഷ്). Retrieved 2017-08-25.
- ↑ "Link Google Analytics and Google Ads accounts - Previous - Google Ads Help". support.google.com. Retrieved 2019-04-04.
- ↑ How do Goals work in Analytics and Adwords?, Cerebro Marketing, archived from the original on March 6, 2016, retrieved February 17, 2016
- ↑ Build new segments, Google, retrieved August 8, 2017
- ↑ "What's happening on your site right now?".
- ↑ Google Analytics Help: Does Google Analytics have a pageview limit?
- ↑ "Website Optimizer". Google. Retrieved 2012-07-20.
- ↑ Tzemah, Nir. "Helping to Create Better Websites: Introducing Content Experiments". Google Analytics Blog. Retrieved 2012-06-04.
- ↑ "Google Developers Tracking Code Overview".
- ↑ "Cookies and User Identification". developers.google.com.
- ↑ "Google Analytics: UTM Link Tagging Explained". Archived from the original on 2014-03-25. Retrieved 2019-09-23.
- ↑ "What percentage of browsers with javascript disabled? - Blockmetry". blockmetry.com. Archived from the original on 2019-04-26. Retrieved 2019-06-07.
- ↑ Chetty, Marshini; Narayanan, Arvind; Vitak, Jessica; Mathur, Arunesh (2018). "Characterizing the Use of Browser-Based Blocking Extensions To Prevent Online Tracking" (in ഇംഗ്ലീഷ്): 103–116.
{{cite journal}}
: Cite journal requires|journal=
(help) - ↑ Brian Clifton. "Accuracy Whitepaper for web analytics".
- ↑ "Segmentation Options in Google Analytics". Archived from the original on 2009-06-22.