സ്വർണവരയൻ മത്തി
(Goldstripe Sardinella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലൂപ്പിഡേ (Clupeidae) കുടുംബത്തിലെ സമുദ്രജല മത്സ്യമായ മത്തി വിഭാഗത്തിലെ ഒരു ഇനമാണ് സ്വർണവരയൻ മത്തി അഥവാ Goldstripe Sardinella. (ശാസ്ത്രീയനാമം: Sardinella gibbosa). ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗത്തിൽ ഒന്നാണ് ഇത്.
Goldstripe sardinella | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. gibbosa
|
Binomial name | |
Sardinella gibbosa (Bleeker, 1849)
|
ലഭ്യത
തിരുത്തുകപടിഞ്ഞാറൻ ഇന്തോ - പസഫിക് സമുദ്രങ്ങൾ ചെങ്കടൽ മെഡിറ്ററേനിയൻ സമുദ്രം എന്നിവിടങ്ങളിൽ വ്യാപകമായി കണ്ട് വരുന്നു. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്ന ഗണത്തിൽ പെടുന്നു[1] നെയ്യ് മത്തി, സ്വർണവരയൻ മത്തി, കാരി ചാള എന്നിവയാണ് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗങ്ങൾ
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). "Sardinella gibbosa" in ഫിഷ്ബേസ്. May 2006 version.