ജോർജ് വാഗൻട്രീബർ

1850-കളിൽ ഡെൽഹി ഗസറ്റിന്റെ എഡിറ്റർ
(George Wagentrieber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊമ്പതാം നൂറ്റാണ്ടിൽ ഡെൽഹിയിൽ പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷുകാരനായ പത്രപ്രവർത്തകനായിരുന്നു ജോർജ് വാഗൻട്രീബർ (ഇംഗ്ലീഷ്: George Wagentrieber). 1850-കളിൽ അദ്ദേഹം ഡെൽഹി ഗസറ്റ് പത്രത്തിന്റെ എഡിറ്ററായിരുന്നു.[1][൨] 1857-ലെ ലഹളക്കാലത്ത് വിമതശിപായിമാർ പിടിച്ചെടുത്ത ഡെൽഹി നഗരത്തിൽ നിന്ന് വാഗൻട്രീബറും കുടുംബവും നാടകീയമായാണ് രക്ഷപ്പെട്ടത്. ഈ രക്ഷപ്പെടലിനെക്കുറിച്ച്, ഔർ എസ്കേപ്പ് ഫ്രം ഡെൽഹി എന്ന പേരിൽ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്.[2] ഈ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പുത്രിയായ ഫ്ലോറൻസ് വാഗൻട്രീബർ 1894-ലും[3][4] 1911-ലും[5] പുസ്തകങ്ങളെഴുതിയിട്ടുണ്ട്.

ആംഗ്ലോ ഇന്ത്യൻ പടയാളിയായിരുന്ന ജെയിംസ് സ്കിന്നറുടെ ഏറ്റവും ഇളയ പുത്രിയായ എലിസബത്ത് ആയിരുന്നു വാഗൻട്രീബറുടെ ഭാര്യ.[6] ഭാര്യ സങ്കരപൈതൃകമുള്ളവളായിരുന്നെങ്കിലും ഡെൽഹിയിലെ ഇംഗ്ലീഷുകാരുടെ മുഗൾ മിശ്രസംസ്കാരത്തോട് വാഗൻട്രീബറിന് വിദ്വേഷമായിരുന്നു ഉണ്ടായിരുന്നത്. ഈ രീതി അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. തന്റെ ഭാര്യയുടെ ഇരുണ്ട നിറവും അവരുടെ ഇന്ത്യൻശീലങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളുമായിരിക്കാം ഇതിന് കാരണം.[7]

കുറിപ്പുകൾ

തിരുത്തുക
  • ^ സബ് എഡിറ്ററായിരുന്നു എന്നും കാണുന്നു.[3]
  1. ലാസ്റ്റ് മുഗൾ[൧], താൾ: 88
  2. "ഔർ എസ്കേപ്പ് ഫ്രം ഡെൽഹി". ഗൂഗിൾ ബുക്സ്. Retrieved 2013 നവംബർ 2. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "Mss Eur Photo Eur 313 1894". ദ നാഷണൽ ആർക്കൈവ്സ് - ആക്സെസ് റ്റു ആർക്കൈവ്സ്. നാഷണൽ ആർക്കൈവ്സ്, യു.കെ. Retrieved 2013 നവംബർ 2. {{cite web}}: Check date values in: |accessdate= (help)
  4. ലാസ്റ്റ് മുഗൾ[൧], താൾ: 555
  5. "റെമിനിസെൻസ് ഓഫ് ദ ശിപായ് റെബലിയൻ ഓഫ് 1857". ആർക്കൈവ്.ഓർഗ്. Retrieved 2013 നവംബർ 2. {{cite web}}: Check date values in: |accessdate= (help)
  6. ഫ്ലോറൻസ് വാഗൻട്രീബർ (1911). റെമിനിസെൻസ് ഓഫ് ദ ശിപായ് റെബലിയൻ ഓഫ് 1857 (in ഇംഗ്ലീഷ്). ലാഹോർ. p. III. Retrieved 2013 നവംബർ 2. {{cite book}}: Check date values in: |accessdate= (help)CS1 maint: location missing publisher (link)
  7. ലാസ്റ്റ് മുഗൾ[൧], താൾ: 90

ഗ്രന്ഥങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്_വാഗൻട്രീബർ&oldid=1853251" എന്ന താളിൽനിന്ന് ശേഖരിച്ചത്