ഡെൽഹി ഗസറ്റ്

ഡെൽഹിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വർത്തമാനപ്പത്രം

ഡെൽഹിയിൽ നിന്ന് പുറത്തിറക്കിയ ആദ്യത്തെ വർത്തമാനപ്പത്രമാണ് ഡെൽഹി ഗസറ്റ് (ഇംഗ്ലീഷ്: Delhi Gazette). 1833-ൽ എച്ച്. ഹോപ്പ് എന്നയാളാണ് ഈ ഇംഗ്ലീഷ് പത്രത്തിന്റെ പ്രസിദ്ധീകരണം തുടങ്ങിയത്.[1] പുരാനി ദില്ലി മതിൽക്കെട്ടിനകത്ത് കശ്മീരി ഗേറ്റിനടുത്തായിരുന്നു ഇതിന്റെ കാര്യാലയം.[2]

പ്രദേശത്തെ ബ്രിട്ടീഷ് സമൂഹത്തെ ലക്ഷ്യവച്ചുകൊണ്ടുള്ള ബ്രിട്ടീഷ് വീക്ഷണത്തിലുള്ള പത്രമായിരുന്നു ഇത്.[1] തദ്ദേശീയകാര്യങ്ങളെക്കുറിച്ച് വളരെക്കുറച്ച് പരാമർശമേ ഇതിലുണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷ് സേനയുടെ വിവിധയിടങ്ങളിലെ യുദ്ധങ്ങൾ, ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ വികാസം, ബ്രിട്ടീഷുകാർക്കായുള്ള പരസ്യങ്ങളും ഉപദേശങ്ങളും, ബ്രിട്ടീഷുകാർക്ക് താൽപര്യമുള്ള ക്രിക്കറ്റ് കളിയും മറ്റു മൽസരങ്ങളും തുടങ്ങിയവയെല്ലാം ഈ പത്രത്തിലെ വിഷയങ്ങളായിരുന്നു. ഡെൽഹിയിലെ ജനങ്ങൾ എന്ന് വളരെ വിരളമായി മാത്രമേ ഈ പത്രം പരാമർശിക്കാറുള്ളൂ. മറിച്ച് തദ്ദേശീയർ എന്നും നമ്മുടെ കറുത്ത സഹോദരന്മാർ എന്നൊക്കെയാണ് അതിൽ ഇന്ത്യക്കാരെപ്പറ്റി പരാമർശിച്ചിരുന്നത്.[3]

1857-ലെ ലഹളക്കാലത്ത് ജോർജ് വാഗൻട്രീബർ ആയിരുന്നു ഡെൽഹി ഗസറ്റിന്റെ എഡിറ്റർ.[3] ലഹളയെത്തുടർന്ന് ശിപായിമാർ നഗരം പിടിച്ചെടുത്തപ്പോൾ അദ്ദേഹവും കുടുംബവും വടക്കോട്ട് പലായനം ചെയ്യുകയായിരുന്നു.

  1. 1.0 1.1 മാർഗ്രിറ്റ് പേർനോ (2002). "ദ ദെഹ്ലി ഉർദു അഖ്ബാർ ബിറ്റ്വീൻ പേർഷ്യൻ അഖ്ബാരത് ആൻഡ് ഇംഗ്ലീഷ് ന്യൂസ്പേപ്പേഴ്സ്" (PDF). ദ ആന്നുവൽ ഓഫ് ഉർദു സ്റ്റഡീസ് (in ഇംഗ്ലീഷ്). p. 116. Retrieved 2013 ഒക്ടോബർ 29. {{cite web}}: Check date values in: |accessdate= (help)
  2. ലാസ്റ്റ് മുഗൾ[൧], താൾ: 93
  3. 3.0 3.1 ലാസ്റ്റ് മുഗൾ[൧], താൾ: 87-88

ഗ്രന്ഥങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെൽഹി_ഗസറ്റ്&oldid=2248410" എന്ന താളിൽനിന്ന് ശേഖരിച്ചത്