ക്ഷേത്രഗണിതജ്ഞ നിശാശലഭം

(Geometer moth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലെപിഡോപ്റ്റെറ നിരയിൽപ്പെടുന്ന ഒരു കുടുംബമാണ് ക്ഷേത്രഗണിതജ്ഞ നിശാശലഭം അല്ലെങ്കിൽ ജിയോമെട്രിഡെ. വളരെ വലിയ കുടുംബമായ ഇതിൽപ്പെടുന്ന 35,000-ലധികം സ്പീഷിസുകളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിരവധി ജനിതകശാസ്ത്ര പഠനങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുള്ള പെപ്പേർഡ് നിശാശലഭം ഈ കുടുംബത്തിലെ ഒരു ഇനമാണ്. ഇതിലെ മറ്റ് പല ഇനങ്ങളും കുപ്രസിദ്ധങ്ങളായ കീടങ്ങളാണ്.

Geometridae
Idaea biselata (Sterrhinae: Sterrhini)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
(unranked):
Superfamily:
Family:
Geometridae

Leach, 1815
Subfamilies

Alsophilinae (disputed)
Archiearinae
Desmobathrinae (disputed)
Ennominae
Geometrinae
Larentiinae (but see text)
Oenochrominae
Orthostixinae
Sterrhinae

ചിറക് വിടർത്തിയിരിക്കുമ്പോൾ പൊതുവെ 3 സെന്റീമീറ്റർ നീളമുള്ളവയാണ് കൂടുതൽ ഇനങ്ങളും. 1 മുതൽ 5 സെന്റീമീറ്റർ വരെ നീളമുള്ളവയും ഉണ്ട്. ഉദരത്തിനു താഴെയായി ജോഡിയായി കാണപ്പെടുന്ന, ശ്രവണത്തിനായുള്ള റ്റിമ്പാനൽ അവയവം ഇവയുടെ സവിശേഷതകളിലൊന്നാണ്.

ഇവയുടെ ശലഭപ്പുഴു ഇഴയുന്ന രീതി, സഞ്ചാരദൈർഘ്യം അളന്നുകൊണ്ടുള്ളതായി തോന്നിപ്പിക്കുന്നതിനാലാണ് ക്ഷേത്രഗണിതജ്ഞ നിശാശലഭം എന്ന പേര് ലഭിച്ചത്.