ജെന്യോണിസ്

(Genyornis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിൽ ജീവിച്ചിരുന്ന പറക്കാൻ കഴിവില്ലാതിരുന്ന ഒരിനം വലിയ പക്ഷിയാണ് ജെന്യോണിസ് ന്യൂടോണി - Genyornis newtoni. മനുഷ്യരുടെ ആഗമനത്തോടെ 50000 വർഷങ്ങൾക്ക് മുൻപ് ഇവ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. വാട്ടർഫൗൾ ആണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ. മാംസഭുക്കായ ജീവികളുടെ പ്രധാന ഭക്ഷണമായിരുന്നു ഈ പക്ഷികൾ. ഇവയുടെ അമിത ഭാരം മൂലം ഇവയ്ക്ക് ഓടി രക്ഷപ്പെടാനുള്ള സാദ്ധ്യത മറ്റു പക്ഷികളേ അപേക്ഷിച്ച് തുലോം കുറവായിരുന്നു. മനുഷ്യാഘാതവും കാലാവസ്ഥ മാറ്റങ്ങളുമാണ് ഇവയുടെ നാശത്തിനു കാരണമായി വിലയിരുത്തപ്പെടുന്ന രണ്ട് സിദ്ധാന്തങ്ങൾ. 700-ലധികം മുട്ടത്തോടുകളിൽ പഠനങ്ങൾ നടന്നു. [1] 50,000 വർഷങ്ങൾക്കു മുൻപുള്ള ഗെന്യോർനിസ് പക്ഷികളുടെ മുട്ടത്തോടിലാണ് പഠനങ്ങൾ നടന്നത്. അവയിലെല്ലാം മുട്ടത്തോടിൽ ചുട്ടെടുത്തതിന്റെ പാടുകൾ കാണാമായിരുന്നു. ഇത് മനുഷ്യൻ തീക്കൂന കൂട്ടി അതിൽ തന്നെ ചുട്ടെടുത്തതാണെന്നുള്ള നിഗമനത്തിൽ എത്തി ചേർന്നു. കുറേ സ്ഥലങ്ങളിൽ നിന്നും തീപ്പാട് ഏൽക്കാത്ത മുട്ടകളും ലഭിച്ചു. 44,000–54,000 വർഷം പഴക്കമുള്ള മുട്ടത്തോടുകളിൽ മാത്രമേ തീച്ചൂട് ഏറ്റ പാടുള്ളൂ. ഈ കാലത്താണ് മനുഷ്യൻ ആദ്യമായി ഓസ്ട്രേലിയയിൽ എത്തപ്പെടുന്നത്.[2] 2015-ൽ നടന്ന ഒരു പഠനത്തിൽ 200-ലധികം സ്ഥലങ്ങളിൽ നിന്നും ഇവയുടെ തീപ്പാടുള്ള മുട്ടത്തോടുകൾ കണ്ടെടുത്തിരുന്നു.[3]

Genyornis
ജെന്യോണിസ്
Temporal range: Late Pleistocene
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Genyornis
Species:
G. newtoni
Binomial name
Genyornis newtoni
Stirling & Zietz, 1896
  1. Miller, G. H.; Magee, J. W.; Johnson, B. J.; Fogel, M. L.; Spooner, N. A.; McCulloch, M. T.; Ayliffe, . K. (1999-01-08). "Pleistocene Extinction of Genyornis newtoni: Human Impact on Australian Megafauna". Science. 283 (5399): 205–208. doi:10.1126/science.283.5399.205. PMID 9880249.
  2. "ഈ ഭീമൻപക്ഷിയെ ഇല്ലായ്മ ചെയ്തതും മനുഷ്യൻ". മനോരമ ഓൺലൈൻ. Archived from the original on 2016-02-15. Retrieved 15 ഫെബ്രുവരി 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  3. Miller, Gifford; Magee, John; Smith, Mike; Spooner, Nigel; Baynes, Alexander; Lehman, Scott; Fogel, Marilyn; Johnston, Harvey; Williams, Doug; Clark, Peter; Florian, Christopher; Holst, Richard; DeVogel, Stephen (2016). "Human predation contributed to the extinction of the Australian megafaunal bird Genyornis newtoni ∼47 ka". Nature Communications. 7: 10496. doi:10.1038/ncomms10496. ISSN 2041-1723. PMID 26823193.
"https://ml.wikipedia.org/w/index.php?title=ജെന്യോണിസ്&oldid=3972303" എന്ന താളിൽനിന്ന് ശേഖരിച്ചത്