ജിസാറ്റ്‌-8

(GSAT-8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യ 2011 മെയ് 21ന് ഫ്രഞ്ച്‌ ഗയാനയിലെ കൗറുവിൽനിന്ന്‌ വിക്ഷേപിച്ച വാർത്താവിനിമയ കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ്‌-8 . ഐ.എസ്‌.ആർ.ഒ. നിർമിച്ച ജിസാറ്റ്‌-8, വാർത്താവിനിമയം ഡയറക്‌ട് ടു ഹോം ടിവി സംപ്രേഷണം എന്നിവയ്ക്കാണ് പ്രയോജനപ്പെടുക. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എരിയാൻ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഉയർന്ന ശേഷിയുള്ള 24 കെ.യു. ബാൻഡ്‌ ട്രാൻസ്‌പോണ്ടറുകളാണ്‌ ജിസാറ്റ്‌-8 ൽ ഉള്ളത്‌. വിക്ഷേപണശേഷം ആറാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. കർണാടകയിലെ ഹാസനിൽ സ്‌ഥിതിചെയ്യുന്ന ഐ.എസ്‌.ആർ.ഒ. കേന്ദ്രത്തിലെ മാസ്റ്റർ കൺട്രോൾ സംവിധാനത്തിൽ ജിസാറ്റ്‌-8 ൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചുതുടങ്ങിയതോടെ ഉപഗ്രഹനിയന്ത്രണം ഐ.എസ്‌.ആർ.ഒ. ഏറ്റെടുത്തു. 250 കോടി രൂപ നിർമ്മാണത്തിനായും 350 കോടി രൂപ വിക്ഷേപണത്തിനായും ചെലവഴിച്ചതുൾപ്പെടെ 600 കോടി രൂപ ജിസാറ്റ്‌-8 ന് വേണ്ടിവന്നു. 3,100 കിലോ ഭാരമുള്ള ഈ ഭുസ്ഥിര ഉപഗ്രഹത്തിന് പന്ത്രണ്ടു വർഷത്തിനുമീതെയാണ് ആയുർദൈർഘ്യം പ്രതീക്ഷിക്കുന്നത് [1].

ജിസാറ്റ്‌-8
GSAT-8
GSAT-8
സംഘടനഇസ്രോ
പ്രധാന ഉപയോക്താക്കൾIndian Space Research Organisation
ഉപയോഗലക്ഷ്യംCommunication
വിക്ഷേപണ തീയതി21 May 2011
03:58 hrs (IST)
വിക്ഷേപണ വാഹനംAriane-5 VA-202
വിക്ഷേപണസ്ഥലംKourou, French Guiana
പ്രവർത്തന കാലാവധിMore Than 12 Years
COSPAR ID2011-022A
പവർ6,242 watts from Lithium cell
ബാറ്ററി100 Ah Lithium-ion battery
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംGeosynchronous
Longitude55°E
Instruments
Main instrumentsGAGAN
Transponders
Transponders24 Ku band transponders

ജിസാറ്റ്-8 ലുള്ള 24 ട്രാൻസ്‌പോണ്ടറുകളുൾപ്പെടെ 175 ട്രാൻസ്‌പോണ്ടറുകൾ വിവിധ സേവനങ്ങൾക്കായി ഇന്ത്യയ്ക്ക് ഇതോടെ ലഭ്യമാകും. 2012ൽ ജിസാറ്റ്-10 ഉം ഐ.എസ്‌.ആർ.ഒ. വിക്ഷേപിക്കും[2].

  1. "http://www.isro.org/satellites/gsat-8.aspx". {{cite news}}: |access-date= requires |url= (help); External link in |title= (help)
  2. "http://www.manoramaonline.com". {{cite news}}: |access-date= requires |url= (help); External link in |title= (help)
"https://ml.wikipedia.org/w/index.php?title=ജിസാറ്റ്‌-8&oldid=1689122" എന്ന താളിൽനിന്ന് ശേഖരിച്ചത്