പ്രധാന മെനു തുറക്കുക

ഫ്രെഡറിക് സാങ്ങർ

(Frederick Sanger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ജിനോമിക്സ്' എന്ന ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഫ്രെഡറിക് സാങ്ങർ.[1] രസതന്ത്രത്തിനുള്ള നോബൽ സമ്മാനം രണ്ടുതവണ നേടിയ ഏകവ്യക്തിയും രണ്ടുനോബൽ സമ്മാനങ്ങൾ നേടിയിട്ടുള്ള നാലുവ്യക്തികളിൽ ഒരാളുമാണ് സാങ്ങർ.[2]

ഫ്രെഡറിക് സാങ്ങർ
ജനനം(1918-08-13)13 ഓഗസ്റ്റ് 1918
റെൻഡ്കോംബ്, Gloucestershire, ഇംഗ്ലണ്ട്
മരണം19 നവംബർ 2013(2013-11-19) (പ്രായം 95)
കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
മേഖലകൾBiochemist
സ്ഥാപനങ്ങൾകേംബ്രിഡ്ജ് സർവകലാശാല
Laboratory of Molecular Biology
ബിരുദംകേംബ്രിഡ്ജ് സർവകലാശാല
പ്രബന്ധംThe metabolism of the amino acid lysine in the animal body (1943)
ഡോക്ടറേറ്റിനുള്ള ഉപദേശകൻAlbert Neuberger
ഗവേഷണവിദ്യാർത്ഥികൾRodney Robert Porter
എലിസബെത് ബ്ലാക്ബേൺ
അറിയപ്പെടുന്നത്Amino acid sequence of insulin, dideoxy method of sequencing DNA
പ്രധാന പുരസ്കാരങ്ങൾ

ജീവിതരേഖതിരുത്തുക

1918 ആഗസ്റ്റ് 13ന് ഇംഗ്ലണ്ടിലെ റെൻഡ്‌കോമ്പിലാണ് സാങ്ങർ ജനിച്ചത്.[3]

നോബൽ സമ്മാനങ്ങൾതിരുത്തുക

അമിനോആസിഡുകൾ ചങ്ങലചേർന്ന് എങ്ങനെ ഇൻസുലിൻ പ്രോട്ടീൻ രൂപപ്പെടുന്നു എന്ന് കണ്ടെത്തിയതിനാണ് 1958 ൽ സാങ്ങർ നൊബേൽ പുരസ്‌ക്കാരത്തിന് അർഹനായത്. ശരീരത്തിലെ ഏത് പ്രോട്ടീനിനെയും വിശകലനം ചെയ്യാനുള്ള മാർഗ്ഗമാണ് ആ കണ്ടെത്തലോടെ ശാസ്ത്രലോകത്തിന് ലഭിച്ചത്.[4]

1980 ൽ സാങ്ങറെ തേടി രസതന്ത്രത്തിനുള്ള രണ്ടാമത്തെ നൊബേൽ എത്തി. ജനറ്റിക് കോഡിലെ രാസാക്ഷരങ്ങൾ 'വായിച്ചെടുക്കാനു'ള്ള വിദ്യ കണ്ടെത്തിയതിനായിരുന്നു ആ ബഹുമതി.[5]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_സാങ്ങർ&oldid=3089805" എന്ന താളിൽനിന്ന് ശേഖരിച്ചത്