ഫ്രാൻസിസ് ജോസഫ് ജീര
(Francis Joseph Jeera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള ചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഫ്രാൻസിസ് ജോസഫ് ജീര. കാസർഗോഡ് ജില്ലയിൽ, കാഞ്ഞങ്ങാടിനടുത്ത് ചെമ്മട്ടംവയൽ ആണു സ്വദേശം. കപ്പേള, ആർ ജെ മഡോണ[1], ഈയൽ[2], വൃത്തം[3] തുടങ്ങിയ സിനിമകൾക്ക് അസ്സോസിയേറ്റ് ഡയറക്ടർ ആയി ഫ്രാൻസിസ് ജോസഫ് ജീര പ്രവർത്തിച്ചിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങൾ ഫ്രാൻസിസ് സംവിധാനം ചെയ്തിട്ടുണ്ട്. വെനീസ് ഇൻറെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇദ്ദേഹം സംവിധാനം ചെയ്ത പില്ലോ നത്തിങ് ബട്ട് ലൈഫ് എന്ന ചിത്രത്തിന് ഡിബറ്റ് ഡയറക്ടർ എന്ന വിഭാഗത്തിൽ ഹോണറബിൾ മെൻഷൻ അവാർഡ് ലഭിച്ചിരുന്നു.[4] കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ത തവളയുടെ ത എന്ന സിനിമ ഒരുക്കിയ്തും ഫ്രാൻസിസ് ജോസഫ് ജീര തന്നെയാണ്.[5][6][7]