ബലം
വസ്തുക്കളുടെ ചലനം ആരംഭിക്കുക, നിർത്തുക, ചലനത്തിന്റെ ദിശയോ വേഗതയോ മാറ്റം വരുത്തുക, വസ്തുക്കളുടെ രൂപത്തിന് മാറ്റം വരുത്തുക എന്നിവക്ക് കാരണമാകുന്ന പ്രതിഭാസമാണ് ബലം (Force). ബലം അദൃശ്യമാണ് അതിന്റെ ഫലം മാത്രമേ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുകയുള്ളൂ. തള്ളൽ, വലിവ് എന്നീ രൂപത്തിലാണ് ബലം പ്രയോഗിക്കപ്പെടുന്നത്. നമുക്ക് അനുഭവവേദ്യമായ ഒരു ബലമാണ് ഭൂമിയുടെ ഗുരുത്വാകർഷണബലം. ഗുരുത്വബലം നമ്മെ ഭൂമിയിലേക്ക് വലിക്കുകയും തന്മൂലം വസ്തുക്കൾക്ക് ഭാരം അനുഭവപ്പെടുകയും ചെയ്യുന്നു.ബലം ഒരു സദിശ അളവാണ്.
Force | |
---|---|
Common symbols | F→, F, F |
SI unit | newton (N) |
Other units | dyne, pound-force, poundal, kip, kilopond |
In SI base units | kg·m/s2 |
SI dimension | wikidata |
Derivations from other quantities | F = m a |
ലഘു യന്ത്രങ്ങളുടെ പ്രവർത്തനത്തിനു ബലം ആവശ്യമാണെന്നു പണ്ടു മുതലേ മനസ്സിലാക്കിയിരുന്നു.
ഏകകം
തിരുത്തുകബലം അളക്കുന്നതിനുള്ള ഏകകമാണ് ന്യൂട്ടൺ. ഒരു കിലോഗ്രാം പിണ്ഡത്തെ ഒരു മീറ്റർ/സെക്കന്റ്2 ത്വരണത്തിൽ ചലിപ്പിക്കാനാവശ്യമായ ബലമാണ് ഒരു ന്യൂട്ടൺ.
കിലോഗ്രാം ഭാരം(kgwt) ബലത്തിന്റെ യൂണിറ്റായി ഉപയോഗിച്ചു വരുന്നുണ്ട്.ഒരു കിലോഗ്രാം പിണ്ഡത്തിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലമാണിത്.എന്നാൽ ഈ ബലം ഭൂമിയുടെ വിവിധഭാഗങ്ങളിൽ ലഘുവായി വ്യത്യാസപ്പെടുന്നു.
1 കിലോഗ്രാം ഭാരം=9.8 ന്യൂട്ടൺ
അതായത്,
ഭൂമിയിൽ ഒരു കിലോഗ്രാം പിണ്ഡമുള്ള വസ്തുവിലെ ഗുരുത്വബലം 9.8 ന്യൂട്ടൺ ആണ്.
ബലതന്ത്രം
തിരുത്തുകവസ്തുക്കളിൽ ബലം ചെലുത്തുന്ന പ്രഭാവം പഠിക്കുന്ന ശാസ്ത്രശാഖയാണ് ബലതന്ത്രം (മെക്കാനിക്സ്). ബലതന്ത്രത്തിന് രണ്ടു ശാഖകളുണ്ട്.
- ഡൈനമിക്സ് (ഗതികബലതന്ത്രം) - ചലനത്തിലിരിക്കുന്ന വസ്തുക്കളിലെ ബലങ്ങളെക്കുറിച്ചുള്ള പഠനം.
- സ്റ്റാറ്റിക്സ് (സ്ഥിതബലതന്ത്രം) - ചലിക്കാത്ത വസ്തുക്കളിലെ ബലങ്ങളെക്കുറിച്ചുള്ള പഠനം.
അവലംബം
തിരുത്തുക- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി