ദ്രവം
ദ്രാവകത്തിനും വാതകത്തിനും ഭൗതികശാസ്ത്രത്തിൽ പൊതുവായുള്ള പേരാണ് ദ്രവം. ആയാസങ്ങൾക്ക് (stress) വിധേയമായശേഷം പൂർവസ്ഥിതിയിലേക്കു തിരിച്ചുവരാനാകാത്തവിധം രൂപമാറ്റം സംഭവിക്കുന്ന പദാർഥങ്ങളാണ് ദ്രവങ്ങൾ.[അവലംബം ആവശ്യമാണ്] ഇത്തരം സമ്മർദങ്ങളാണ് ഒഴുക്കിന് (flow) കാരണമാകുന്നത്. ഖരാവസ്ഥയെ അപേക്ഷിച്ച് ദ്രവങ്ങളുടെ തന്മാത്രകൾക്ക് ചലനസ്വാതന്ത്ര്യം കൂടുതലുണ്ട്. പരിമിത ചലനസ്വാതന്ത്ര്യമുള്ള ദ്രവത്തെ ദ്രാവകമെന്നും പൂർണ ചലനസ്വാതന്ത്ര്യമുള്ളവയെ വാതകമെന്നും പറയുന്നു. ഏതൊരു വാതകത്തെയും ഒരു നിശ്ചിത താപനിലയ്ക്കു (critical temperature) താഴെ തണുപ്പിച്ച് മർദത്തിനു വിധേയമാക്കിയാൽ അത് ദ്രാവകമായി മാറും.
ദ്രവത്തിന്റെ ഗുണധർമങ്ങൾ
തിരുത്തുകഘനത്വം, മർദം, വിശിഷ്ട ഭാരം (specific weight), ശ്യാനത(viscosity), പ്രതലബലം, കേശികത്വം (capillary) എന്നിവ ദ്രവങ്ങളുടെ ഗുണധർമങ്ങളാണ്. [അവലംബം ആവശ്യമാണ്]
ഘനത്വം
തിരുത്തുകവിശിഷ്ട ഭാരം
തിരുത്തുകമർദ്ദം
തിരുത്തുകവിശിഷ്ട ഭാരം
തിരുത്തുകശ്യാനത
തിരുത്തുകദ്രവത്തിലെ ചലിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്തരങ്ങൾ (layers) തമ്മിലുള്ള ഘർഷണത്തെയാണ് ശ്യാനത എന്നു പറയുന്നത്. ഇതിന്റെ സൂചകമാണ് ശ്യാനതാ ഗുണാങ്കം (coefficient of viscosity).
പ്രതലബലം
തിരുത്തുകതന്മാത്രകളുടെ പരസ്പരാകർഷണംകൊണ്ട് ഒരു ദ്രാവകത്തിന്റെ ഉപരിതലം ഇലാസ്തിക ചർമംപോലെ വലിഞ്ഞുനില്ക്കുന്ന അവസ്ഥയാണ് പ്രതലബലം. ഇതുമൂലം ദ്രാവകങ്ങൾക്ക് സാന്ദ്രത കൂടിയ ചെറിയ വസ്തുക്കളെ മുങ്ങിപ്പോകാതെ താങ്ങിനിർത്താൻ സാധിക്കുന്നു. ദ്രാവകത്തുള്ളികൾ ഗോളാകാരം കൈക്കൊള്ളാനും പ്രതലബലമാണ് കാരണം.
കേശികത്വം
തിരുത്തുകദ്രാവകത്തിലെയും ദ്രാവകത്തിനു തൊട്ടുള്ള ഖരപദാർഥത്തിലെയും തന്മാത്രകൾ തമ്മിലുള്ള ആകർഷണവും (adhesive force) ദ്രാവകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണവും (cohesive force) താരതമ്യം ചെയ്യുമ്പോൾ ആദ്യത്തേതാണ് കൂടുതലെങ്കിൽ ദ്രാവകം പ്രസ്തുത ഖരവസ്തുവിനെ നനയ്ക്കുന്നു (wets) എന്നു പറയും. അത്തരം വസ്തുക്കളാൽ നിർമ്മിക്കപ്പെട്ട നേർത്ത കുഴലുകളിലൂടെ, ഗുരുത്വബലത്തെ അതിലംഘിച്ച് ദ്രാവകം മേല്പോട്ടു കയറുന്ന പ്രതിഭാസമാണ് കേശികത്വം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദ്രവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |