ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡത്തിന്റെ പേരാണ് ഘനത്വം. ഘനത്വത്തിനെ കൂടുതൽ കൃത്യമായി വ്യാപ്തപിണ്ഡഘനത്വം എന്ന് പറയാം. സാധാരണയായി ഗ്രീക്ക് അക്ഷരം റോ ρ ഉപയോഗിച്ചാണ് സൂപിപ്പിക്കുന്നത്. കണക്കുകൂട്ടലിനായി ഘനത്വം എന്നതിനെ പിണ്ഡത്തിനെ വ്യാപ്തം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയായി കണക്കാക്കാം.

Density
Common symbols
ρ
D
SI unitkg/m3
A graduated cylinder containing various coloured liquids with different densities.

ഇവിടെ ρ എന്നത് ഘനത്വവും mഎന്നത് പിണ്ഡവും V വ്യാപ്തവുമാണ്. ചിലസമയങ്ങളിൽ (ഉദാഹരണത്തിന് അമേരിക്കൻ എണ്ണ വാതകമേഖലയിൽ ) ഘനത്വം എന്നത് ഒരു യൂണിറ്റ് വ്യാപ്തത്തലുള്ള ഭാരത്തിന് തുല്യമായി കണക്കാക്കാം. എന്നാൽ ശാസ്ത്രീയമായി ഇതിനെ സ്പെസിഫിക്ക് ഭാരം എന്നുപറയുന്നു.

"https://ml.wikipedia.org/w/index.php?title=ഘനത്വം&oldid=2388154" എന്ന താളിൽനിന്ന് ശേഖരിച്ചത്