വലിയ അത്തി
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു മരമാണ് വലിയ അത്തി (Giant Indian Fig). (ശാസ്ത്രീയനാമം: Ficus auriculata). ചിലയിടങ്ങളിൽ തൊണ്ടിപ്പഴം എന്നും പറയാറുണ്ട്.ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു [1]. നേപ്പാളിൽ മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു[2]. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് [3]. കമ്പിൽ പതിവയ്ക്കലിലൂടെയാണ് മരത്തിന്റെ തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.
വലിയ അത്തി | |
---|---|
വലിയ അത്തി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Subgenus: | Ficus
|
Species: | F. auriculata
|
Binomial name | |
Ficus auriculata Lour.
| |
Synonyms | |
|
ഇല
തിരുത്തുക15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ഇലയുടെ രൂപം കാരണം ആന ചെവിയൻ അത്തി (elephant ear fig tree) എന്നും പറയാറുണ്ട് [4]. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു[5].
പോഷകങ്ങൾ
തിരുത്തുകഅത്തിപ്പഴത്തിൽ 27.09 ശതമാനം അന്നജം, 5.32 ശതമാനം മാംസ്യം, 16.96 ശതമാനം നാരുകൾ എന്നിവയും ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. [6]
സംസ്‌കരണം
തിരുത്തുകനന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങൾ പറിച്ചെടുത്ത് ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷം കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങൾ നാലഞ്ച് മണിക്കൂർ ഇട്ടുവയ്ക്കുക. അതിനുശേഷം ലായനിയിൽനിന്ന് നീക്കംചെയ്ത് ശുദ്ധവെള്ളത്തിൽ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങൾ നീക്കംചെയ്യുക. ഈ കഷണങ്ങൾ തിളയ്ക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നിൽക്കും. വീണ്ടും തിളപ്പിക്കുക.
2-3 മിനിറ്റ് കഴിഞ്ഞശേഷം അടുപ്പിൽനിന്നു മാറ്റി വെള്ളം ഊറ്റി തണുത്തവെള്ളത്തിലിടുക. 1.200 കി.ഗ്രാം പഞ്ചസാര 800 മി.ലി. വെള്ളത്തിൽ ചൂടാക്കി ലയിപ്പിക്കുക. അതിനുശേഷം മൂന്ന് ഗ്രാം സിട്രിക് ആസിഡ് ചേർത്ത് ലായനി അടുപ്പിൽനിന്നു മാറ്റുക. ലായനി തണുത്ത് 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ ഒരു ഗ്രാം മൈറ്റാ ബൈസൾഫേറ്റ്, ഒരു ഗ്രാം സോഡിയം മെറ്റാ ബൈസൾഫേറ്റ് എന്നിവകൂടി ചേർത്ത് ലായനി തണുക്കാൻ അനുവദിക്കുക. തുടർന്ന് വെള്ളം ഊറ്റി പഴങ്ങൾ ശുദ്ധജലത്തിൽ കഴുകി 24 മണിക്കൂർ വയ്ക്കുക. പഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കം ചെയ്യണം. ഇങ്ങനെ സംസ്കരിച്ച പഴങ്ങൾ വെയിലത്തോ, ഡ്രയറുകളിലോ, ഉണക്കി പാത്രത്തിൽ അടച്ചുവയ്ക്കുക. 30 ദിവസത്തിനുശേഷം സ്വാദിഷ്ഠമായ ഈ പഴം കഴിക്കാം. [7]
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
വലിയ അത്തിയുടെ കായ
-
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിന്ന്
-
വലിയ അത്തിയുടെ കായ
-
വലിയ അത്തിയുടെ ഇല
-
വലിയ അത്തിയുടെ കായ
അവലംബം
തിരുത്തുക- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2013-02-19.
- ↑ http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-02-19.
- ↑ http://www.smgrowers.com/products/plants/plantdisplay.asp?plant_id=647
- ↑ http://www.deshabhimani.com/news-agriculture-all-latest_news-424209.html
- ↑ http://www.deshabhimani.com/news-agriculture-all-latest_news-424209.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക