ഫാറൂഖ് കോളേജ്

കോഴിക്കോട് ജില്ലയിലെ പ്രധാന കോളേജ്
(Farook College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ ഫറോക്ക് എന്ന സ്ഥലത്താണ് ഫാറൂഖ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1948 ൽ പ്രവർത്തനം ആരംഭിച്ചു.

Farook College (Autonomous)
ആദർശസൂക്തംOra et Labora (Pray and Work)
തരം[Autonomous College [|Public]]
സ്ഥാപിതം1948
അക്കാദമിക ബന്ധം
Calicut University,[1] A Grade (Accredited By NAAC)
പ്രധാനാദ്ധ്യാപക(ൻ)കെ. എം നസീർ
സ്ഥലംഫറോക്ക്, കോഴിക്കോട്, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്Official Website
രാജാ ഗേറ്റ് , ഫറൂഖ് കോളേജ്

ചരിത്രം

തിരുത്തുക

റൗസത്തുൽ ഉലൂം പ്രസിഡൻറായിരുന്ന മൗലവി അബൂസബാഹ് അഹമ്മദ് അലിയും കെ എം സീതി സാഹിബുമാണ് [2] 1948 ൽ ഫാറൂഖ് കോളേജ് സ്ഥാപിച്ചത്. 1948 ൽ ഓഗസ്റ്റ് 12ാം തിയതിയാണ് ഈ കോളേജ് തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയിരുന്നു ഇത്. കെ എം സീതി സാഹിബിന്റെ അതിയായ ആഗ്രഹമായിരുന്നു മലബാറിലൊരു ഫസ്റ്റ് ഗ്രേഡ് കോളേജ്.ആദ്യകാലത്ത് മദ്രാസ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും പിന്നീട് കോഴിക്കോട് സർവകലാശാലക്കു കീഴിലും പ്രവർത്തിച്ചു. ഫാറൂഖ്‌ കോളേജിനു 2015ൽ സ്വയഭരണ പദവി ലഭിച്ചു[3] [4]

നാഴികക്കല്ലുകൾ

തിരുത്തുക

2015 - 16 വർഷത്തെ ബീ സോൺ ഇൻറർ സോൺ കലാകീരിടം നേടി[അവലംബം ആവശ്യമാണ്]

പ്രദേശം

തിരുത്തുക

ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ഇരുമൂളി പറമ്പ് എന്ന ചെറിയ കുന്നിൻ പ്രദേശത്ത് ആണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.കോഴിക്കോട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ ആണ് ഇവിടേക്ക് ദൂരം. ഇവിടത്തെ പോസ്റ്റ് ഓഫീസും കോളേജിന്റെ പേരിലാണ് അറിയപ്പെടുന്നത്.

വകുപ്പുകൾ

തിരുത്തുക

ഭാഷ - സാഹിത്യ പഠനം

തിരുത്തുക

മലയാളം, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളുടെ പഠനത്തിനായി പ്രത്യേകം പ്രത്യേകം പഠന വിഭാഗങ്ങൾ ഫാറൂഖിലുണ്ട്. ഇവയിൽ അറബി, ഇംഗ്ലീഷ് എന്നിവയിൽ ബിരുദാനന്തര പ്രോഗ്രാമുകൾ ചെയ്യാനവസരമുണ്ട്. കൂടാതെ കോഴിക്കോട് സർവ്വകലാശാലയ്ക്ക് കീഴിലെ ഗവേഷണ കേന്ദ്രങ്ങളുമാണ്. കൂടാതെ ഹിന്ദി, ഉറുദു എന്നീ ഭാഷകൾ രണ്ടാം ഭാഷയായി പഠിക്കാനവസരമുണ്ട്.

1948ൽ ഫാറൂഖ് കോളേജ് ആരംഭിച്ച കാലം തൊട്ടേ മലയാള പഠന വകുപ്പ് ഉണ്ട്. കോമൺ ക്ലാസ്സ് (മുമ്പ് രണ്ടാം ഭാഷ) ആയാണ് മലയാളം പഠിപ്പിച്ചിരുന്നത്. പിന്നീട് മലയാളം -സോഷ്യോളജി ഡബ്ൾ മെയ്ൻ പഠിക്കാവുന്ന ഒരു വകുപ്പായി പരിണമിച്ചു. 1990 ൽ മലയാള പഠനവകുപ്പ് സ്വതന്ത്ര വകുപ്പായി മാറി. ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന മലയാള പഠനവകുപ്പുകളിൽ ഒന്നാണ് ഫാറൂഖ് കോളേജിലേത്. 2020 ജനുവരിയിൽ കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി സംഘടിപ്പിച്ച ഋതം കലാ സാഹിത്യ സാംസ്കാരിക പരിപാടിയിൽ 2018-19 വർഷത്തെ പഠന വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ച് ഫാറൂഖ് കോളേജ് മലയാള വിഭാഗത്തെ കേരളത്തിലെ മികച്ച മലയാള വിഭാഗമായി തിരഞ്ഞെടുത്തിരുന്നു. പ്രശസ്തരുമായ നിരവധി സാഹിത്യ- സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ മലയാള പഠനവകുപ്പിൽ അധ്യാപകരായിരുന്നു. പ്രൊഫ. എ.പി.പി. നമ്പൂതിരി, പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പ്രൊഫ. പി. എ റംല, പ്രൊഫ. സാഹുദ്ദീൻ മയ്യനാട്, പ്രൊഫ. എ ഷാജഹാൻ എന്നിവർ ഇവിടെ അധ്യാപകരായിരുന്നു. ഡോ. എം. എ റഹ്മാൻ, ഡോ. എം. സി. അബ്ദുൽ നാസർ, ഡോ. പി.വി.പ്രകാശ് ബാബു എന്നിവർ കുറഞ്ഞ കാലം ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

 
Dr. K. E. N. Kunhahammed

നിലവിൽ ഡോ. അസീസ് തരുവണ, കമറുദ്ദീൻ പരപ്പിൽ, ടി മൻസൂറലി, ഡോ. പി. ലക്ഷ്മി പ്രദീപ് എന്നിവരാണ് അധ്യാപകർ. ഡോ. വി. ഹിക്മത്തുല്ല, ഏ.ജി ഷീന എന്നിവർ അതിഥി അധ്യാപകരായി സേവനമനുഷ്ടിക്കുന്നുണ്ട്.

 
2024 ജനുവരി 17 ന് സെമിനാറിൽ വിക്കിപീഡിയ- എ.ഐ സാധ്യതകൾ എന്ന സെഷൻ

ശാസ്ത്രം

തിരുത്തുക

രസതന്ത്രം Chemistry, ഭൗതികശാസ്ത്രം physics, ജന്തുശാസ്ത്രം Zoology, ഗണിത ശാസ്ത്രം Mathematics, സ്ഥിതിവിവരണ ശാസ്ത്രം statistics എന്നീ പഠന വിഭാഗങ്ങളിൽ ബി.എസ്.സി , എം.എസ്. സി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും ഭൂഗർഭ ശാസ്ത്രം Geology വിഭാഗത്തിൽ ഇന്റഗ്രേറ്റഡ് എം.എസ്. സി യും ഗവേഷണ കേന്ദ്രങ്ങളും (Research Centres) പ്രവർത്തിക്കുന്നു. സസ്യ ശാസ്ത്ര ബിരുദ പഠന വിഭാഗവും ഇവിടെ ഉണ്ട്.

മാനവികം

തിരുത്തുക

ചരിത്ര പഠനം, ഇസ്ലാമിക ചരിത്ര പഠനം, സാമ്പത്തിക ശാസ്ത്ര പഠനം Economics, വാണിജ്യ ശാസ്ത്ര പഠനം Commerce, സാമൂഹ്യ ശാസ്ത്ര പഠനം sociology, ബഹുജന മാധ്യമ പഠനം Journalism, ബഹുമുഖ മാധ്യമപoനം Multimedia, എന്നീ വകുപ്പുകൾ ഫാറൂഖാബാദിലുണ്ട്. ഇവയിൽ ചരിത്രം, സാമ്പത്തിക ശാസ്ത്ര പഠനം, വാണിജ്യ ശാസ്ത്ര പഠനം എന്നിവ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ഗവേഷണ കേന്ദ്രമായി ഉള്ള സേവനം ചെയ്യുന്നു.

  1. "Official website of Calicut University - Kozhikode". Universityofcalicut.info. 2013-08-05. Archived from the original on 2020-07-26. Retrieved 2013-08-18.
  2. Encyclopaedia of Islam. E.J Brill. p. 461. Retrieved 3 October 2019.
  3. "UNIVERSITY GRANTS COMMISSION-LIST OF AUTONOMOUS COLLEGES" (PDF). Retrieved 4 ഏപ്രിൽ 2020.
  4. "ഫാറൂഖ്‌ കോളേജിൽ സംഭവിക്കുന്നത്". മാതൃഭൂമി ദിനപത്രം. 2015-11-25. Archived from the original on 2015-12-31. Retrieved 2016-01-18.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫാറൂഖ്_കോളേജ്&oldid=4016020" എന്ന താളിൽനിന്ന് ശേഖരിച്ചത്