ഫാൾസ് സൺറൈസ്
(False sunrise എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യൻ ഉദിക്കാതെ തന്നെ ഉദിച്ചു എന്ന തോന്നൽ ഉളവാക്കുന്ന ഒരു അന്തരീക്ഷ പ്രതിഭാസമാണ് ഫാൾസ് സൺറൈസ്. സൂര്യപ്രകാശത്തെ നിരീക്ഷകന്റെ കണ്ണിൽ എത്താൻ അനുവദിക്കുന്ന തരത്തിൽ വഴിതിരിച്ചുവിടുന്ന അന്തരീക്ഷത്തിലെ വിവിധ അവസ്ഥകൾ ഈ പ്രഭാവത്തിന് കാരണമാകാം. അതുവഴി സൂര്യനിൽ നിന്ന് നേരിട്ട് പ്രകാശം വരുന്നു എന്ന ധാരണ നൽകുന്നു. പ്രകാശത്തിന്റെ വ്യാപനം ചിലപ്പോൾ ഒരു യഥാർത്ഥ സൂര്യനുമായി സമാനമായിരിക്കും.
"ഫാൾസ് സൺറൈസ്" എന്ന് വിളിക്കപ്പെടുന്ന നിരവധി അന്തരീക്ഷ പ്രതിഭാസങ്ങൾ ഇവയാണ്:
- മേഘങ്ങളുടെ അടിയിൽ നിന്ന് സൂര്യപ്രകാശത്തിന്റെ ലളിതമായ പ്രതിഫലനം.
- അപ്പർ ടാൻജെന്റ് ആർക്ക് അല്ലെങ്കിൽ കൂടുതൽ സാധാരണമായി ഒരു അപ്പർ ലൈറ്റ് പില്ലർ (ഒരു സബ്‍സണിന് സമാനമാണ്, പക്ഷേ മുകളിലായി വ്യാപിക്കുന്നു) പോലുള്ള ഒരു തരം ഐസ് ക്രിസ്റ്റൽ ഹാലോ. എല്ലാ ഹാലോകളെയും പോലെ, ഈ പ്രതിഭാസങ്ങളും അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന ഐസ് പരലുകൾ, പലപ്പോഴും സിറസ് അല്ലെങ്കിൽ സിറോസ്ട്രാറ്റസ് മേഘങ്ങളുടെ രൂപത്തിൽ ഉള്ളവ, സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതും കൂടാതെ/അല്ലെങ്കിൽ റിഫ്രാക്ഷൻ ചെയ്യുന്നതുമാണ്. നിലത്തെ താപനില അവയുടെ ഉത്ഭവത്തിൽ അപ്രസക്തമാണ്, അതായത് വർഷം മുഴുവനും എല്ലാ കാലാവസ്ഥയിലും ഈ ഹാലോസ് കാണാൻ കഴിയും.
- ഒരുതരം മരീചിക, പ്രത്യേകിച്ച് നോവയ സെംല്യ ഇഫക്റ്റ്. പ്രധാനമായും ധ്രുവപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ പ്രതിഭാസം 1596/97-ൽ വില്ലെം ബാരെൻറ്സ് നയിച്ച മൂന്നാമത്തെ ധ്രുവ പര്യവേഷണ വേളയിൽ, പോളാർ നൈറ്റിന് ശേഷം സൂര്യൻ ശരിക്കും പ്രത്യക്ഷപ്പെടേണ്ട ദിവസത്തിന് ആഴ്കൾ മുൻപ് തന്നെ സൂര്യൻ പൂർണ്ണ വൃത്താകൃതിയിൽ ഉള്ള തരത്തിൽ കാണപ്പെട്ടു.[1] നോവയ സെംല്യയിൽ ഇത് ആദ്യമായി നിരീക്ഷിച്ചതിനാലാണ് നോവയ സെംല്യ ഇഫക്റ്റ് എന്ന പേര് ലഭിച്ചത്. ഓഫീസർ ജെറിറ്റ് ഡി വീർ എഴുതിയ ഈ കാര്യം യഥാർഥമാണോ എന്ന കാര്യം നൂറ്റാണ്ടുകളായി സംശയിക്കപ്പെട്ടിരുന്നതാണ്, ആധുനിക കാലം വരെ ഈ പ്രതിഭാസം യഥാർത്ഥമാണെന്ന് തെളിയിക്കപ്പെട്ടിരുന്നില്ല.[2]
"ഫാൾസ് സൺറൈസ്" എന്ന പദം "ഫാൾസ് ഡോൺ (False dawn)" എന്നതുമായി തെറ്റിദ്ധരിക്കരുത്, അത് ചിലപ്പോൾ രാശിപ്രഭയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്.
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ "The Three Voyages of William Barents to the Arctic Regions, (1594, 1595, and ..." archive.org.
- ↑ Siebren van der Werf, Het Nova Zembla verschijnsel. Geschiedenis van een luchtspiegeling ("The Novaya Zemlya phenomenon. History of a mirage"), 2011; ISBN 978 90 6554 0850.