രാശിപ്രഭ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ശരത്കാല പ്രഭാതങ്ങളിൽ സൂര്യോദയത്തിനു മുമ്പായി കിഴക്കൻ ചക്രവാളത്തിൽ കാണുന്ന പിരമിഡ് ആകൃതിയിലുള്ള പ്രഭയാണ് രാശിപ്രഭ (കള്ളപ്രഭാതം) എന്ന് അറിയപ്പെടുന്നത്. ഇത് ആകാശഗംഗയുടെ പ്രഭയെ ഓർമ്മപ്പെടുത്തുമെങ്കിലും അതിനേക്കാൾ തിളക്കമുള്ളതും ആകാശഗംഗയുമായി ബന്ധമില്ലാത്തതുമാണ്. സൗരയൂഥാന്തർഭാഗങ്ങളിലുള്ള (ഗ്രഹാന്തര ) പൊടിപടലങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശമാണ് ഈ പ്രതിഭാസത്തിന് കാരണം. സൗരയൂഥ രൂപീകരണ വേളയിൽ ഗ്രഹങ്ങളോ ചെറിയ ജ്യോതിർ ഗോളങ്ങളോ പോലും ആകാൻ കഴിയാതിരുന്ന ശിഷ്ടപദാർത്ഥങ്ങളാണിവ. പുലർച്ചക്ക് ഉണരുന്നവർ ഇതിനെ പ്രഭാതവെളിച്ചമായി തെറ്റിദ്ധരിക്കാറുള്ളതിനാൽ കള്ളപ്രഭാതം എന്നും വിളിക്കപ്പെടുന്നു.[1]