ഫോക്ക്‌ലാൻഡ്സ് യുദ്ധം
അർജന്റീനയുo ബ്രിട്ടനുo തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണ് ഫോക്ക്‌ലാൻഡ്സ് യുദ്ധം. മാൽവിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപു തന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചു പിടിയ്ക്കുകയും ചെയ്തു.
യുദ്ധത്തിന്റെ ബാക്കിപത്രം
തിരുത്തുകഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി. ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. 74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.
പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ലൂയി ബോർഹെ|ബോർഹെ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് എന്നായിരുന്നു
പുറംകണ്ണികൾ
തിരുത്തുക- Falkland Islands History Roll of Honour
- Falklands Roundtable—Ronald Reagan Oral History Project, Scripps Library[പ്രവർത്തിക്കാത്ത കണ്ണി]
- Falklands War History, containing articles, documents and timeline
- Falklandswar.org.uk
- Film Iluminados por el fuego regarding Argentine veterans suicide (in German)
- South Atlantic Medal Association 1982 (SAMA82)
- Naval-History.Net – "Battle Atlas of the Falklands War 1982"
- "No. 49134". The London Gazette (invalid
|supp=
(help)). 8 October 1982. Victoria Cross and other decorations - "No. 48999". The London Gazette (invalid
|supp=
(help)). 3 June 1982. Decorations specifically for the defence of South Georgia - An interview with CL (R) Ing. Julio Pérez, chief designer of Exocet truck-based launcher (in Spanish)
- Comisión de Análisis y Evaluación de las responsabilidades en el conflicto del Atlántico Sur (Rattenbach Report). Report of the Argentina Armed Forces about the War. (in Spanish)
- ex-7th Argentine Infantry Regiment veterans Archived 2005-10-13 at the Wayback Machine. (in Spanish)
- Extensive CBS Radio newscasts plus recordings from shortwave stations during the war including the BBC, Radio Atlantico del Sur and an Argentina clandestine station (Liberty).
- Informe Rattenbach, an (initially) secret and exahustive official report about the causes, circumstances and lessons of the Argentine defeat in the war issued by the Argentine Armed Forces in 1983.
- Operation Corporate: Operational Art and Implications for the Joint Operational Access Concept Archived 2013-06-15 at the Wayback Machine., School of Advanced Military Studies monograph, accessed via DTIC