എക്സിഫ്

സാങ്കേതിക മാനകം
(Exif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിജിറ്റൽ‌ ക്യാമറകൾ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളിൽ‌ കാണുന്നൊരു പ്രത്യേകതയാണിത്‌. JPEG, TIFF Rev. 6.0, RIFF WAV തുടങ്ങിയ ചിത്രസന്നിവേശരീതികളിൽ‌ മെറ്റാഡാറ്റ കൂടി ഉൾ‌പ്പെടുത്തി വികസിപ്പിച്ചെടുത്ത മറ്റൊരു സങ്കലന രീതിയാണ് എക്സിഫ്(Exif‌-ആഗലേയം:Exchangeable image file format -Exif ). 1998, ജൂൺ 12 -ന്‌ ജപ്പാൻ‌ ഇലക്‌ട്രോണിക്‌ ഇൻ‌ഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റ്‌ അസ്സോസിയേഷൻ‌(JEIDA) ആണിതു വികസിപ്പിച്ചെടുത്തത്‌. എക്സിഫ് പ്രിന്റ്‌ എന്ന പേരിലിതിന്റെ രണ്ടാം‌ പതിപ്പ്‌ ഏപ്രിൽ‌ 2002-ൽ‌ പുറത്തു വന്നു. ക്യാമറ നിർ‌മ്മാതാക്കൾ‌ മാത്രമാണ് ഈ ചിത്രസങ്കലനരീതി ഇപ്പോഴും‌ ഉപയോഗിച്ചു വരുന്നത്‌. നിർദ്ദിഷ്ട മെറ്റാഡാറ്റ ടാഗുകൾ സഹിതം സ്പെസിഫിക്കേഷൻ ഇനിപ്പറയുന്ന എൻകോഡിംഗ് ഫോർമാറ്റുകൾ ഉപയോഗിക്കുന്നു: കംപ്രസ് ചെയ്ത ഇമേജ് ഫയലുകൾക്കുള്ള ജെപെഗ് ലോസി കോഡിംഗ്, ടിഫ് റെവ്.(TIFF Rev.) 6.0 (RGB അല്ലെങ്കിൽ YCbCr) കംപ്രസ് ചെയ്യാത്ത ഇമേജ് ഫയലുകൾക്കും റിഫ്(RIFF) വേവ്(WAV) ഓഡിയോ ഫയലുകൾക്കും (ലീനിയർ PCM അല്ലെങ്കിൽ ITU-T G.711 μ-law PCM കംപ്രസ് ചെയ്യാത്ത ഓഡിയോ ഡാറ്റയ്ക്കും, IMA-ADPCM കംപ്രസ് ചെയ്ത ഓഡിയോ ഡാറ്റയ്ക്കും) വേണ്ടിയുള്ളതാണ്.[4] ഇത് ജെപെഗ്(JPEG) 2000 അല്ലെങ്കിൽ ജിഫ്(GIF) എൻകോഡ് ചെയ്ത ചിത്രങ്ങളെ പിന്തുണയ്ക്കുന്നില്ല.

എക്സിഫ്

Exif of a file in Wikimedia Commons (compact form)
എക്സ്റ്റൻഷൻ.JPG, .TIF, .WAV, .PNG[1] .WEBP[2]
വികസിപ്പിച്ചത്JEIDA, now JEITA, CIPA
പുറത്തിറങ്ങിയത്1995; 29 years ago (1995)[3]
ഏറ്റവും പുതിയ പതിപ്പ്2.32 / 26 ഏപ്രിൽ 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-04-26), revised മേയ് 2019; 4 years ago (2019-05)
പ്രാഗ്‌രൂപംTIFF, JPEG, WAV
പരിഷ്കൃതരൂപംDCF

അവലംബം തിരുത്തുക

  1. "Extensions to the PNG 1.2 Specification, Version 1.5.0". ftp-osl.osuosl.org. Retrieved 4 March 2021.
  2. "The Metadata in WEBP (.webp) files". dev.exiv2.org. Retrieved 16 Feb 2022.
  3. "Exif Exchangeable Image File Format, Version 2.2,Sustainability of Digital Formats: Planning for Library of Congress Collections". Library of Congress. 26 February 2014. Retrieved 2020-08-18.
  4. "Standard of the Camera & Imaging Products Association, CIPA DC-008-Translation-2012, Exchangeable image file format for digital still cameras: Exif Version 2.3" (PDF). Retrieved 2014-04-08.
"https://ml.wikipedia.org/w/index.php?title=എക്സിഫ്&oldid=3838970" എന്ന താളിൽനിന്ന് ശേഖരിച്ചത്