വെള്ളദേവതാരം
ചെടിയുടെ ഇനം
(Erythroxylum monogynum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ശുഷ്കവനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിതവൃക്ഷമാണ് വെള്ളദേവതാരം. (ശാസ്ത്രീയനാമം: Erythroxylum monogynum).റെഡ് സെഡാർ (Red Cedar) എന്നു വിളിക്കപ്പെടുന്ന ഈ മരം ഗോദാവരിയുടെ തീരത്തുള്ള കാടുകളിൽ സാധാരണമാണ്. ചന്ദനത്തിനു പകരം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. അവിടെ ഇത് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു[1]. വെള്ളദേവതാരത്തിന്റെ തടി വാറ്റി ഒരു വാർണിഷ് എടുക്കാറുണ്ട്[2].
വെള്ളദേവതാരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. monogynum
|
Binomial name | |
Erythroxylum monogynum Roxb.
|
തടിക്ക് കാതലുണ്ട്. കാതൽ ഉറപ്പും ഭാരവും കൂടിയതാണ്. ഇതിനു സുഗന്ധവുമുണ്ട്. ഇത് അരച്ച് കളഭത്തിൽ മായം ചേർക്കാറുണ്ട്. ഇല ചിലർ പുഴുങ്ങി തിന്നാറുണ്ട്. ഇലയിൽ സിന്നമി കൊകേൻ എന്ന ആൽക്കലോയ്ഡും എണ്ണയും മറ്റും അടങ്ങിയിട്ടുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1][പ്രവർത്തിക്കാത്ത കണ്ണി] സസ്യവിവരണം