ഈറി കൗണ്ടി, ന്യൂയോർക്ക്

(Erie County, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈറി കൗണ്ടി പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി തടാകതീരത്ത് സ്ഥിതിചെയ്യുന്ന ഉയർന്ന ജനസംഖ്യയുള്ള ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 919,040 ആയിരുന്നു. കൗണ്ടി ആസ്ഥാനമായ ബഫല്ലോയിൽ ജനസംഖ്യയുടെ 28% വസിക്കുന്നു. 1654-ന് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന തദ്ദേശീയ അമേരിക്കക്കാരിലെ പ്രാദേശിക ഇറോക്വോയൻ ഭാഷ സംസാരിക്കുന്ന ഈറി ഗോത്രവുമായി ബന്ധപ്പെട്ട് യൂറോപ്യൻ കോളനിക്കാർ പേരിട്ട ഈറി തടാകത്തിൽ നിന്നാണ് ഈ കൗണ്ടിയുടെ പേര് ഉരുത്തിരിഞ്ഞത്. പിന്നീട് അവർ കൂടുതൽ ശക്തരായ ഇറോക്വിയൻ നേഷനുകളിലെ ഗോത്രങ്ങളാൽ പുറത്താക്കപ്പെട്ടു.

ഈറി കൗണ്ടി, ന്യൂയോർക്ക്
County
Old Erie County Hall
Seal of ഈറി കൗണ്ടി, ന്യൂയോർക്ക്
Seal
Map of ന്യൂയോർക്ക് highlighting ഈറി കൗണ്ടി
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
സ്ഥാപിതം1821
Named forLake Erie
സീറ്റ്Buffalo
വലിയ പട്ടണംBuffalo
വിസ്തീർണ്ണം
 • ആകെ.1,227 ച മൈ (3,178 കി.m2)
 • ഭൂതലം1,043 ച മൈ (2,701 കി.m2)
 • ജലം184 ച മൈ (477 കി.m2), 15
ജനസംഖ്യ (est.)
 • (2018)Increase 9,19,719
 • ജനസാന്ദ്രത881/sq mi (340/km²)
Congressional districts26th, 27th
സമയമേഖലEastern: UTC-5/-4
Websitewww.erie.gov

ഈറി കൗണ്ടി നയാഗ്ര കൗണ്ടിയുമായിച്ചേർന്ന് ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ബഫല്ലോ-നയാഗ്ര ഫോൾസ് മെട്രോപോളിറ്റൻ ഏരിയ രൂപീകരിക്കപ്പെടുന്നു. കൗണ്ടിയുടെ തെക്കൻ ഭാഗം സൗത്ത് ടൌൺസ് എന്നറിയപ്പെടുന്നു.[1]

ചരിത്രം

തിരുത്തുക

1683 ൽ ന്യൂയോർക്ക് പ്രവിശ്യയിൽ ഇംഗ്ലീഷ് കൊളോണിയൽ സർക്കാർ കൗണ്ടികൾ സ്ഥാപിച്ചപ്പോൾ, ഇന്നത്തെ ഇറി കൗണ്ടി ഇറോക്വിയൻ ഭാഷ സംസാരിക്കുന്ന ജനങ്ങൾ കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശത്തിന്റെ ഭാഗമായിരുന്നു. ന്യൂയോർക്ക് കോളനിയുടെ ഭാഗമായാണ് ഇത് ഭരിച്ചിരുന്നത്. 1783 ലെ അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിച്ചതോടെ അമേരിക്ക സ്വാതന്ത്ര്യം നേടിയതുവരെ സുപ്രധാന യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റം ഇവിടെ ആരംഭിച്ചിരുന്നില്ല. തദ്ദേശീയരിൽ പലരും ബ്രിട്ടീഷുകാരുടെ സഖ്യകക്ഷികളായിരുന്നതിനാൽ അവരുടെ ഭൂരിഭാഗം ഭൂമിയും വിട്ടുകൊടുക്കാൻ ഇറോക്വീസ് നിർബന്ധിക്കപ്പെട്ടു.

1800 ഓടെ അമേരിക്കക്കാരും ഡച്ച് കൂട്ടാളികളും ചേർന്ന് രൂപീകരിച്ച ഹോളണ്ട് ലാൻഡ് കമ്പനി ന്യൂയോർക്ക് സർക്കാരിൽ നിന്ന് ഭൂമി വാങ്ങി ഇന്ത്യൻ അവകാശവാദങ്ങൾക്ക് അറുതിവരുത്തുകയും, ഇന്ന് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ഏറ്റവും പടിഞ്ഞാറുള്ള എട്ട് കൗണ്ടികൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ അവകാശം സ്വന്തമാക്കുകയും അവരുടെ ഓഹരികളിൽ സർവേ നടത്തി, പട്ടണങ്ങൾ സ്ഥാപിക്കുകയും, വ്യക്തികൾക്ക് തുണ്ടു ഭൂമികൾവിൽക്കാൻ തുടങ്ങുകയും ചെയ്തു. കുടിയേറ്റക്കാരെ ആകർഷിക്കാനും ഫാമുകളും ബിസിനസ്സുകളും വികസിപ്പിക്കാനും അക്കാലത്ത് സംസ്ഥാനം ഉത്സുകരായിരുന്നു.

ഈ സമയത്ത്, പടിഞ്ഞാറൻ ന്യൂയോർക്ക് പൂർണ്ണമായും ഒന്റാറിയോ കൗണ്ടിയിൽ ഉൾപ്പെടുത്തി. ജനസംഖ്യ കൂടുന്നതിനനുസരിച്ച് സംസ്ഥാന നിയമസഭ 1802-ൽ ഒന്റാറിയോ കൗണ്ടിയുടെ ഭാഗത്തിൽ നിന്ന് ജെനസി കൗണ്ടി സൃഷ്ടിച്ചു. 1808-ൽ ജെനസി കൗണ്ടിയിൽ നിന്ന് നയാഗ്ര കൗണ്ടി സൃഷ്ടിക്കപ്പെട്ടു. 1821 ൽ നയാഗ്ര കൗണ്ടിയിൽ നിന്ന് ടോണവാണ്ട ക്രീക്കിനും കട്ടറാഗ്വസ് ക്രീക്കിനുമിടയിലുള്ള എല്ലാ സ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഈറി കൗണ്ടി സൃഷ്ടിക്കപ്പെട്ടു.[2]

ഇന്നത്തെ ഈറി കൗണ്ടിയിൽ രൂപംകൊണ്ട ആദ്യത്തെ പട്ടണങ്ങൾ ക്ലാരൻസ്, വില്ലിങ്ക് എന്നീ പട്ടണങ്ങളായിരുന്നു. ക്ലാരൻസ് ഈറി കൗണ്ടിയുടെ വടക്കൻ ഭാഗവും വില്ലിങ്ക് തെക്കൻ ഭാഗത്തെയും ഉൾക്കൊള്ളുന്നു. ക്ലാരൻസ് ഇപ്പോഴും ഒരു പ്രത്യേക പട്ടണമായി നിലകൊള്ളമ്പോൾ വില്ലിങ്ക് വേഗത്തിൽ മറ്റ് പട്ടണങ്ങളായി വിഭജിക്കപ്പെട്ടു. 1821 ൽ എറി കൗണ്ടി സ്ഥാപിതമായപ്പോൾ, അതിൽ ആംഹെർസ്റ്റ്, അറോറ, ബോസ്റ്റൺ, ക്ലാരൻസ്, കോളിൻസ്, കോൺകോർഡ്, ഈഡൻ, ഇവാൻസ്, ഹാംബർഗ്, ഹോളണ്ട്, സാർഡിനിയ, വെയിൽസ് എന്നിവ ഉൾപ്പെട്ടിരുന്നു.

ന്യൂയോർക്കിലെ ഈറി കൗണ്ടിയിലെ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിരവധി ഭവനങ്ങളും മറ്റ് വസ്‌തുവകകളും ഈ കൗണ്ടിയിലുണ്ട്.[3]

1861-ൽ ലങ്കാസ്റ്റർ പട്ടണത്തിലെ ടൗൺ ലൈൻ എന്ന കുഗ്രാമം യൂണിയനിൽ നിന്ന് വേർപെടാനായി 85 ന് 40 പേർവരെ വോട്ടുചെയ്തു.[4] ടൗൺ ലൈൻ ഒരിക്കലും കോൺഫെഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേക്ക് പ്രവേശനം തേടിയിട്ടില്ല എന്നു മാത്രമല്ല സമൂഹത്തിലെ പുരുഷന്മാർ കോൺഫെഡറസിക്ക് വേണ്ടി പോരാടിയതിനും തെളിവുകളില്ല. അക്കാലത്തെ ചില റിപ്പോർട്ടിംഗ് സൂചിപ്പിക്കുന്നത് വോട്ടെടുപ്പ് ഒരു തമാശയായിരുന്നു എന്നാണ്. ദേശീയതലത്തിൽ റിപ്പോർട്ടുചെയ്‌ത ഒരു സംഭവത്തിന്റെ ഭാഗമായി 1946 ജനുവരി 24 ന്‌ ടൗൺ ലൈൻ‌ യൂണിയനിലേക്ക് ഔദ്യോഗികമായി മടങ്ങുന്നതിനായി വോട്ട് ചെയ്തു.

ഭൂമിശാസ്ത്രം

തിരുത്തുക

അമിരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, കൗണ്ടിയുടെ മൊത്തം വിസ്തീർണ്ണം 1,227 ചതുരശ്ര മൈൽ (3,180 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 1,043 ചതുരശ്ര മൈൽ (2,700 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 184 ചതുരശ്ര മൈൽ (480 ചതുരശ്ര കിലോമീറ്റർ) അഥാവാ 15 ശതമാനം ജലം ഉൾപ്പെട്ടതുമാണ്.[5]

നദികൾ, അരുവികൾ, തടാകങ്ങൾ

തിരുത്തുക
  1. Smyczynski, Christine A. (2005). "Southern Erie County - "The Southtowns"". Western New York: From Niagara Falls and Southern Ontario to the Western Edge of the Finger Lakes. The Countryman Press. p. 136. ISBN 0-88150-655-9.
  2. The Burned-Over District: Evolution of County Boundaries. Oliver Cowdery Home Page, accessed 7 December 2008.
  3. "National Register Information System". National Register of Historic Places. National Park Service. 2008-04-15.
  4. Klein, Christopher (18 October 2018). "This New York Village Seceded from the Union...for 85 Years". History (American TV channel). Retrieved 29 March 2020.
  5. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Archived from the original on May 19, 2014. Retrieved January 4, 2015.

പുറംകണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ഈറി കൗണ്ടി, ന്യൂയോർക്ക് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഈറി_കൗണ്ടി,_ന്യൂയോർക്ക്&oldid=3779154" എന്ന താളിൽനിന്ന് ശേഖരിച്ചത്