ഹരിത സാങ്കേതികവിദ്യ

(Environmental technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൈസർഗ്ഗിക പരിസ്ഥിതിയേയും അതിന്റെ വിഭവങ്ങളേയും നിരീക്ഷിക്കുകയും, പഠിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നതിനായി  പരിസ്ഥിതിശാസ്ത്രംഗ്രീൻ കെമിസ്ട്രിപരിസ്ഥിതി നിരീക്ഷണം,  ഇലക്ട്രോണീക് ഉപകരണങ്ങൾ തുടങ്ങിയ ശാസ്ത്രശാഖകളും സങ്കേതങ്ങളും പ്രയോജനപ്പെടുത്തുന്നതിനെയാണ് ഹരിത സാങ്കേതികവിദ്യ (ഇംഗ്ലീഷ്: green technology;ഗ്രീൻ ടെക്നോളജി) അഥവാ പാരിസ്ഥിതിക സാങ്കേതികവിദ്യ (ഇംഗ്ലീഷ്: Environmental technology;എന്വയോണ്മെന്റൽ ടെക്നോളജി) എന്ന് പറയുന്നത്. മനുഷ്യൻ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ഹാനികരപ്രവർത്തികളുടെ ആഘാതം നിയന്ത്രിക്കുന്നതിനെ ഹരിത സാങ്കേതികവിദ്യ ലക്ഷ്യം വെയ്ക്കുന്നു. ക്ലീൻ ടെക്നോളജി എന്നും ഇത് അറിയപ്പെടുന്നു.

2009-ൽ സംഘടിപിച്ച വേൽഡ് സോളാർ ചലഞ്ചിലെ വിജയിച്ച, ടോക്കയ് ചലഞ്ചർ എന്ന സൗരകാർ. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ കാറിന് മണിക്കൂറിൽ ശരാശരി 100.5 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാനാവും.

സുസ്ഥിരമായ ഊർജ്ജ ഉല്പാദന സാങ്കേതികവിദ്യകളായ ഫോട്ടോവോൾട്ടായിക്സ്കാറ്റാടിയന്ത്രങ്ങൾജൈവറിയാക്ടറുകൾ എന്നിവയെ വിവരിക്കാനും ഹരിത സാങ്കേതികവിദ്യ എന്ന പദം ഉപയോഗിക്കാറുണ്ട്. പാരിസ്ഥിതിക സാങ്കേതികവിദ്യയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് സുസ്ഥിര വികസനത്തിനാണ്.

ഉദാഹരണങ്ങൾ

തിരുത്തുക

പുനരുപയോഗിക്കാവുന്ന ഊർജ്ജ രൂപങ്ങൾ

തിരുത്തുക
 
കന്യാകുമാരി ജില്ലയിലെ കാറ്റാടിയന്ത്രങ്ങൾ

വളരെ അനായാസമായി വീണ്ടും ഉല്പാദിപ്പിക്കാവുന്ന ഊർജ്ജരൂപങ്ങളെയാണ് പുനരുപയോഗ ഊർജ്ജങ്ങൾ എന്ന് പറയുന്നത്. സൗരോർജ്ജം, കാറ്റിൽനിന്നുള്ള ഊർജ്ജം, തിരമാലകളിൽനിന്നുള്ള ഊർജ്ജം എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

കൽക്കരി, പെട്രോൾ തുടങ്ങിയ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിക്കും തോറും ഭൂമിയിലെ അവയുടെ അളവ് കുറഞ്ഞുപോകുന്നു. അതിനാൽ ഇവയിൽനിന്നുള്ള ഊർജ്ജത്തെ പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജരൂപങ്ങളിലാണ് പെടുത്തിയിരിക്കുന്നത്.

ജല ശുദ്ധീകരണം

തിരുത്തുക

ജല ശുദ്ധീകരണം: അഴുക്ക്/രോഗാണു/മാലിന്യ മുക്തമായ ജലപ്രവാഹമുള്ള പരിസ്ഥിതി ആണിതിന്റെ ആത്യന്തിക ലക്ഷ്യം. ലോകവ്യാപകമായി വിവിധ ക്യാമ്പയിനുകൾ ജലമലിനീകരണം എന്ന പ്രധാന ശത്രുവിനെ നേരിടാൻ സന്നദ്ധപ്രവർത്തകർ സംഘടിപ്പിക്കുന്നുണ്ട്.

വായു ശുദ്ധീകരണം

തിരുത്തുക

സർവ്വസാധാരണ ഹരിത സസ്യങ്ങൾ പരിസരങ്ങളിൽ വളർത്തുന്നതിലൂടെ വായു ശുദ്ധമായി നിലനിർത്താൻ സാധിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും ഓക്സിജൻ പുറന്തള്ളാനും ഇതു സഹായിക്കുന്നു.  Dypsis lutescensസർപ്പപ്പോള, Epipremnum aureum തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

ഖര മാലിന്യ നിയന്ത്രണം

തിരുത്തുക

സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ചെയ്യുന്ന ഖര മാലിന്യങ്ങളെ ശുദ്ധീകരിക്കുക, പുനരുപയോഗിക്കുക, നിർമ്മാർജ്ജനം ചെയ്യുക, സംസ്കരിക്കുക തുടങ്ങിയ പ്രവർത്തികളാണ് ഖരമാലിന്യ നിയന്ത്രണത്തിൽ വരുന്നത്.[1]

മലിനജല സംസ്കരണം

തിരുത്തുക

മലിനജല സംസ്കരണം ആശയപരമായി ജല ശുദ്ധീകരണവുമായി സമാനമാണെങ്കിലും, ജലത്തിന്റെ മലിനീകരണത്തോത് അനുസരിച്ചു് സംസ്കരണം ചെയ്യുന്നതിനാൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. കൂടുതൽ മലിനീകരിക്കപ്പെട്ട ജലം മറ്റൊന്നിനും ഉപയോഗിക്കാതെയും, ഏറ്റവും കുറച്ച് മലിനീകരിക്കപ്പെട്ട ജലം ധാരാളമായി ജല ഉപയോഗം ആവശ്യമായിടത്ത് വിതരണം ചെയ്തും പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരതയുടെയും വിവിധ തലങ്ങളിലേക്ക് നയിക്കാൻ കഴിയും[2].

ഊർജ്ജ സംരക്ഷണം

തിരുത്തുക

വൈദ്യുതി ഉപഭോഗം കുറവുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുകവഴി ഊർജ്ജ ഉപഭോഗം കുറയുകയും, അതുവഴി ഊർജ്ജ സംരക്ഷണം സാധ്യമാകുകയും ചെയ്യുന്നു. ഇതുമൂലം, ഊർജ്ജം ഉല്പാദിപ്പിക്കാനാവശ്യമായി ചിലവഴിക്കുന്ന ഫോസിൽ ഇന്ധnങ്ങളുടെ അളവും കുറയ്ക്കാൻ സാധിക്കുന്നു.

  1. Retrieved June 16th, 2009. http://www-esd.lbl.gov/ERT/index.html Archived 2009-06-12 at the Wayback Machine. “Urban Waste Management”. Retrieved June 16th, 2009. http://web.worldbank.org/WBSITE/EXTERNAL/TOPICS/EXTURBANDEVELOPMENT/EXTUSWM[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sewage Treatment". “Environmental remedies and water Resource. Archived from the original on 2009-03-26.
"https://ml.wikipedia.org/w/index.php?title=ഹരിത_സാങ്കേതികവിദ്യ&oldid=4071701" എന്ന താളിൽനിന്ന് ശേഖരിച്ചത്