സുസ്ഥിര വികസനം

ദീർഘകാലം നിലനിനില്‍ക്കുന്നതും വിഭവ ചൂഷണം കുറവുമായ വികസനം

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിര വികസനം(ഇംഗ്ലീഷിൽ:sustainable development) എന്ന് പറയുന്നത്. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിരവികസനമെന്ന ബ്രണ്ഡ്ലന്റ് കമ്മീഷൻ(Brundtland Commission) നൽകിയിട്ടുള്ള നിർവചനമാണ് വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌.

"ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം."[1][2]

വിഷയവ്യാപ്‌തി തിരുത്തുക

സാമ്പത്തികരംഗം തിരുത്തുക

പരിസ്ഥിതി തിരുത്തുക

സാംസ്കാരികം തിരുത്തുക

രാഷ്ട്രീയം തിരുത്തുക

സുസ്ഥിര കൃഷി തിരുത്തുക

പരിസ്ഥിതി സൗഹാർദ്ദ രീതികളെ അവലംബിച്ചുള്ള/ മാനുഷിക-പാരിസ്ഥിതിക വ്യവസ്ഥകൾക്ക് കോട്ടം തട്ടാതെയുള്ള കൃഷിയാണ് സുസ്ഥിരകൃഷി.പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും മണ്ണിന്റെ സംതുലിതാവസ്ഥ നിലനിർത്തുന്നതും ഈ കൃഷിയുടെ മേന്മകളാണ്. ജൈവ വസ്തുക്കളുടെ വിഘടനത്തിലൂടെ മികച്ച വിളവ് ലഭ്യമാക്കുന്നതിൽ സുസ്ഥിരകൃഷി മുമ്പിലാണ്. വൈവിദ്ധ്യമാണ് സുസ്ഥിര കൃഷിയുടെ അടിസ്ഥാന തത്ത്വം.

ഇതും കാണുക

സുസ്ഥിര വാസ്തുവിദ്യ

അവലംബം തിരുത്തുക

  1. United Nations. 1987."Report of the World Commission on Environment and Development." General Assembly Resolution 42/187, 11 December 1987. Retrieved: 2007-04-12
  2. Smith, Charles (1998). Economic Development, 2nd edition. Basingstoke: Macmillan. ISBN 0-333-72228-0. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=സുസ്ഥിര_വികസനം&oldid=4023381" എന്ന താളിൽനിന്ന് ശേഖരിച്ചത്