അമ്മിമുറിയൻ

(Embelia tsjeriam-cottam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈഷാൽ, ചെറിയകൊട്ടം, ബസാൾ, മരക്കീര, കാട്ടുവിഴാൽ, വലിയ വിഴാലരി എന്നെല്ലാം അറിയപ്പെടുന്ന അമ്മിമുറിയൻ വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Embelia tsjeriam-cottam). ഇന്ത്യയിലെല്ലായിടത്തും മലബാറിൽ പ്രത്യേകിച്ചും[1] കാണാറുണ്ട്. ഈ കുറ്റിച്ചെടി വലുതാവുമ്പോൾ മരങ്ങളിൽ പടർന്നു കയറുന്ന വലിയ ഒരു വള്ളിയായി മാറുന്നു. വിഴാലിൽ മായം ചേർക്കാൻ പലയിടത്തും ഉപയോഗിക്കുന്നു[2]. വയനാട്ടിലെ കാട്ടുനായ്ക്കർ ഇതിന്റെ ഇല ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു.[3] ആട്ടക്കാരി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അമ്മിമുറിയൻ
അമ്മിമുറിയൻ ഇലയും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. tsjeriam-cottam
Binomial name
Embelia tsjeriam-cottam
(Roem. & Schult.) A.DC.
Synonyms
  • Ardisia basaal Roem. & Schult.
  • Ardisia tsjeriam-cottam Roem. & Schult
  • Dauceria acuta Dennst.
  • Dauceria obtusa Dennst.
  • Embelia ferruginea Wall. ex A.DC.
  • Embelia robusta Roxb.
  • Embelia robusta var. ferruginea (Wall. ex A.DC.) C.B.Clarke
  • Embelia sootepensis var. thorelii Pit.
  • Embelia tsjeriam-cottam var. ferruginea (Wall. ex A.DC.) Harid. & R.R.Rao
  • Embelia tsjeriamcottam var. ferruginea (A. DC.) Larsen & C.M. Hu
  • Embelia villosa Wall.
  • Embelia villosa A.DC. [Illegitimate]
  • Pattara acuta Raf.
  • Pattara basal Raf.
  • Ribesiodes robustum (Roxb.) Kuntze
  • Samara picta Buch.-Ham. ex Wall.
  • Samara robusta Benth. & Hook.f. ex Kurz
  1. http://www.flowersofindia.net/catalog/slides/Malabar%20Embelia.html
  2. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=51&key=27[പ്രവർത്തിക്കാത്ത കണ്ണി]
  3. "Embelia tsjeriam-cottam (Roem. & Schult.) A. DC". India Biodiversity Portal. Retrieved 24 ഏപ്രിൽ 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്മിമുറിയൻ&oldid=3907289" എന്ന താളിൽനിന്ന് ശേഖരിച്ചത്