ഭദ്രാക്ഷം

ചെടിയുടെ ഇനം
(Elaeocarpus tuberculatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രുദ്രാക്ഷത്തിന്റെ കുടുംബമായ ഇലിയോകാർപേസീയിലെ ഒരു വലിയമരമാണ് ഭദ്രാക്ഷം അഥവാ അമ്മക്കാരം (ശാസ്ത്രീയനാമം: Elaeocarpus tuberculatus). ഈ മരത്തെയും രുദ്രാക്ഷം എന്നു വിളിക്കാറുണ്ട്. ഏകദേശം 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പൊതുവേ ഇന്തോമലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഭദ്രാക്ഷം പശ്ചിമഘട്ടത്തിലും കണ്ടെത്താനാവും[1]. കാഴ്ചയ്ക്ക് തല്ലിമരവുമായി നല്ല സാമ്യം തോന്നും. രുദ്രാക്ഷത്തിന്റെ കായ ഉരുണ്ടതാണ്. അതിന്റെ കുറച്ച് പരന്ന രൂപമാണ് ഭദ്രാക്ഷത്തിന്റെ കായയ്ക്ക്. കായയ്ക്ക് ഔഷധഗുണമുണ്ട്[2]. കായകൾക്ക് മുളയ്ക്കൽ ശേഷി കുറവാണ്[3]. രുദ്രാക്ഷത്തിന് പകരം ഇതിന്റെ കായകൾ ഉപയോഗിക്കാറുണ്ട്[4].

ഭദ്രാക്ഷം
ഭദ്രാക്ഷത്തിന്റെ ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Elaeocarpus
Species:
E. tuberculatus
Binomial name
Elaeocarpus tuberculatus
Roxb.
കായയും പൂക്കളും

കുറിപ്പ്

തിരുത്തുക
 
ഭദ്രാക്ഷവൃക്ഷം

മറ്റ് വൃക്ഷങ്ങളേയും (ഉദാ: Scaevola taccada) പലയിടത്തും ഭദ്രാക്ഷം എന്നു പറഞ്ഞു കാണുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-11.
  2. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=1131
  3. http://www.indianjournals.com/ijor.aspx?target=ijor:vetos&volume=19&issue=1and2&article=018
  4. http://pilikula.com/index.php?slno=50&pg=119[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഭദ്രാക്ഷം&oldid=3929742" എന്ന താളിൽനിന്ന് ശേഖരിച്ചത്