എഡ്വിൻ എസ്‌. പോർട്ടർ

(Edwin Stanton Porter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകൻ.വെറും കൗതുകവസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിച്ചു1870 ഏപ്രിൽ 21നു സ്കോട്ട്ലന്റിൽ ജനിച്ചു[1] .കപ്പൽ നിർമ്മാണകമ്പനിയിൽ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു.പിന്നീട് അമേരിക്കൻ നാവിയിൽ ഇലക്ട്രീഷനായി.1896ൽ റാഫ് &ഗാമ്മൺ കമ്പനിയിൽ മൂവികാമറ -പ്രോജക്ടറുകളുടെ ടൂറിങ്ങ പ്രൊജക്ഷനിസ്റ്റായി ജോലിയിൽ ചേർന്നു.1899ൽ എഡിസന്റെകമ്പനിയിൽ ജോലിക്കാരനായി.തുടർന്ന് തന്റെ സ്വന്തം സിനിമാസംരംഭങ്ങളിലൂടെ ചലച്ചിത്ര സാങ്കേതികരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് ശ്രമം നടത്തുകയും വിജയിക്കുകയും ചെയ്തു.സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു ഇദ്ദെഹമാണു കണ്ടെത്തിയത്.സിനിമ എഡിറ്റിങ്ങിന്റെ പിതാവായി പോർട്ടർ കണക്കാക്കപ്പെടുന്നു. 1941 ഏപ്രിൽ 30 നു ന്യൂയോർക്കിൽ വെച്ച് അന്തരിച്ചു

എഡ്വിൻ എസ്‌. പോർട്ടർ
ജനനം(1870-04-21)ഏപ്രിൽ 21, 1870
മരണംഏപ്രിൽ 30, 1941(1941-04-30) (പ്രായം 71)
മാതാപിതാക്ക(ൾ)Thomas Richard Porter
Mary Jane Clark
  1. "ലോക സിനിമ (7): നാഴികക്കല്ലുകളായി മാറിയ ക്ലാസ്സിക് ചിത്രങ്ങൾ". എം കെ. www.puzha.com. Archived from the original on 2013-09-03. Retrieved 2013 സെപ്റ്റംബർ 3. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പ്രധാന സിനിമകൾ

തിരുത്തുക
  1. ലൈഫ് ഓഫ് ആൻ അമേരിക്കൻ ഫയർമാൻ
  2. ദ ഗ്രേറ്റ് ട്രെയിൻ റോബറി
  3. ദ സെവൻ ഏജ്
  4. ദ പ്രിസണർ ഓഫ് സെൻഡ
  5. ദ എറ്റേർണൽ സിറ്റി
"https://ml.wikipedia.org/w/index.php?title=എഡ്വിൻ_എസ്‌._പോർട്ടർ&oldid=3970427" എന്ന താളിൽനിന്ന് ശേഖരിച്ചത്