ദ ഗ്രേറ്റ് ട്രെയിൻ റോബറി
സിനിമാചരിത്രത്തിലെ ആദ്യ മുഴുനീള കഥാചിത്രമാണ് ദ ഗ്രേറ്റ് ട്രെയിൻ റോബറി. തോമസ് ആൽവാ എഡിസന്റെ നിർമ്മാണക്കമ്പനിയിലെ ഛായാഗ്രാഹകനായിരുന്ന എഡ്വിൻ.എസ്. പോർട്ടർ ഈ ചിത്രത്തിലൂടെ ചലച്ചിത്രകലയിൽ പുതിയൊരദ്ധ്യായം തുറന്നു. എഡിറ്റിംഗ് ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഈ ചിത്രത്തിലാണ്. മുമ്പ് എല്ലാ ചിത്രങ്ങളും ഒരു സംഭവത്തെ അതു നടക്കുന്ന യഥാർത്ഥ സമയദൈർഘ്യത്തിലാണു ചിത്രീകരിച്ചിരുന്നത്. ദൃശ്യങ്ങൾ മുറിച്ചുകൊണ്ട് പോർട്ടർ രേഖീയമായ സമയസങ്കൽപം ഒഴിവാക്കി. നാടകീയതയും പരിണാമഗുപ്തിയും കൊണ്ട് ഒരു കഥ അവതരിപ്പിക്കുകയാണ് ഈ സിനിമ.12 മിനിറ്റുള്ള ചിത്രത്തിൽ 20 ഷോട്ടുകളും 40 അഭിനേതാക്കളുമുണ്ടായിരുന്നു.
The Great Train Robbery | |
---|---|
നിർമ്മാണം | Edwin S. Porter |
രചന | Edwin S. Porter Scott Marble |
അഭിനേതാക്കൾ | Justus D. Barnes Gilbert M. Anderson |
വിതരണം | Edison Manufacturing Company Kleine Optical Company |
റിലീസിങ് തീയതി | December 1, 1903 (USA) |
രാജ്യം | United States |
ഭാഷ | Silent film English intertitles |
സമയദൈർഘ്യം | 12 minutes |
കഥാസംഗ്രഹം
തിരുത്തുക1863 ആഗസ്ത് 8 നു ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറിൽ ബ്രിഡേഗൊ റയിൽവെ ബ്രിഡ്ജിൽ വെച്ചു നടന്ന അതി ഭീകരമായ ഒരു തീവണ്ടികൊള്ളയെ ആധാരമാക്കിയാണു ഈ സിനിമ നിർമിച്ചിരിക്കുന്നത് കുറെ കൊള്ളക്കാർ ഒരു തീവണ്ടി കൊള്ളയടിച്ചതിനു ശേഷം കാട്ടിലേക്കു രക്ഷപ്പെടുന്നു.റെയിൽ വേ ജീവനക്കാരന്റെ മകൾ എത്തി അയാളെ രക്ഷിക്കുന്നു.ഒരു സംഘം ആളുകളുമായി അയാൾ കൊള്ളക്കാരെ നെരിട്ട് എല്ലാവരെയും വെടിവെച്ചുകൊല്ലുന്നു.ക്യാമറക്കു നേരെ(കാണികൾക്കും)ചൂണ്ടി നിറയൊഴിക്കുന്ന ഒരു തോക്കിന്റേത് ഈ സിനിമയിലെ പ്രശസ്ത സീനുകളിലൊന്നാണു.