എക്ടോപ്പിയ ലെന്റിസ്

(Ectopia lentis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എക്ടോപ്പിയ ലെന്റിസ് എന്നത് കണ്ണിന്റെ ക്രിസ്റ്റലിൻ ലെൻസിന്റെ സാധാരണ സ്ഥാനത്തുനിന്നുള്ള സ്ഥാനചലനമാണ്. ഒരു ലെൻസിന്റെ ഭാഗികമായ സ്ഥാനഭ്രംശത്തെ ലെൻസ് സബ്ലക്സേഷൻ അല്ലെങ്കിൽ സബ്ല ക്‌സേറ്റഡ് ലെൻസ് എന്ന് വിളിക്കുന്നു; ഒരു ലെൻസിന്റെ പൂർണ്ണമായ സ്ഥാനഭ്രംശത്തെ ലെൻസ് ലക്സേഷൻ അല്ലെങ്കിൽ ലക്സേറ്റഡ് ലെൻസ് എന്ന് വിളിക്കുന്നു.

എക്ടോപ്പിയ ലെന്റിസ്
മാർഫാൻ സിൻഡ്രോമിലെ എക്ടോപ്പിയ ലെന്റിസ്. സോണുലാർ നാരുകൾ കാണപ്പെടുന്നു.
സ്പെഷ്യാലിറ്റിMedical genetics Edit this on Wikidata
ഒരു നായയുടെ കണ്ണിലെ മുന്നിലേക്കുള്ള ലെൻസ് ലക്സേഷൻ
ഒരു പൂച്ചയുടെ കണ്ണിലെ തിമിരമുള്ള ലെൻസിൻ്റെ മുന്നിലേക്കുള്ള ലക്സേഷൻ

എക്ടോപ്പിയ ലെന്റിസ് നായ്ക്കളിലും പൂച്ചകളിലും

തിരുത്തുക

മനുഷ്യരിലും പൂച്ചകളിലും കാണപ്പെടുന്നുണ്ടെങ്കിലും എക്ടോപ്പിയ ലെന്റിസ് നായ്ക്കളിലാണ് സാധാരണയായി കാണപ്പെടുന്നത്. സിലിയറി സോണ്യളുകൾ സാധാരണയായി ലെൻസിനെ സ്ഥാനത്ത് നിർത്തുന്നു. ഈ സോണ്യൂളുകളുടെ അസാധാരണമായ വികസനം, സാധാരണ രണ്ടു കണ്ണിനെയും ബാധിക്കുന്ന പ്രാഥമിക എക്ടോപ്പിയ ലെന്റിസിലേക്ക് നയിച്ചേക്കാം. ആഘാതം, തിമിര രൂപീകരണം (ലെൻസിന്റെ വ്യാസം കുറയുന്നത് സോണൂളുകളെ വലിച്ചുനീട്ടുകയും തകർക്കുകയും ചെയ്യാം), അല്ലെങ്കിൽ ഗ്ലോക്കോമ (നേത്രഗോളത്തിന്റെ വലുപ്പം വർദ്ധിക്കുന്നത് സോണൂളുകളെ വലിച്ചുനീട്ടുന്നു) എന്നിവ മൂലമുണ്ടാകുന്ന ഒരു ദ്വിതീയ അവസ്ഥയും ലക്സേഷൻ ആകാം. സ്റ്റിറോയിഡ് അഡ്മിനിസ്ട്രേഷൻ സോണൂളുകളെ ദുർബലപ്പെടുത്തുന്നു, മാത്രമല്ല ഇത് ലക്സേഷൻ ഉണ്ടാക്കാം. പൂച്ചകളിലെ ലെൻസ് ലക്സേഷൻ ആന്റീരിയർ യുവെയ്റ്റിസിന് (കണ്ണിന്റെ ഉള്ളിലെ വീക്കം) കാരണമായേക്കാം.

ആന്റീരിയർ ലെൻസ് ലക്സേഷൻ

തിരുത്തുക

ആന്റീരിയർ ലെൻസ് ലക്‌സേഷനിൽ, ലെൻസ് ഐറിസിലേക്ക് അല്ലെങ്കിൽ കണ്ണിന്റെ മുൻ അറയിലേക്ക് പ്രവേശിക്കുന്നു. ഇത് ഗ്ലോക്കോമ, യുവിയെറ്റിസ്, അല്ലെങ്കിൽ കോർണിയ കേടുപാടുകൾ ഉണ്ടാക്കാം. യുവിഐറ്റിസ് (കണ്ണിന്റെ വീക്കം) കൃഷ്ണമണി സങ്കോചിക്കുന്നതിനും (മയോസിസ്) ലെൻസ് മുൻ അറയിൽ കുടുങ്ങുന്നതിനും കാരണമാകുന്നു, ഇത് അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി നേത്ര മർദ്ദം വർദ്ധിപ്പിക്കും (ഗ്ലോക്കോമ).[1] ദ്വിതീയ ഗ്ലോക്കോമ ആരംഭിക്കുന്നതിന് മുമ്പ് ലെൻസ് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ ചെയ്ത് കാഴ്ച നിലനിർത്തുകയും കണ്ണിനുള്ളിലെ മർദ്ദം സാധാരണ നിലയില് എത്തിക്കുന്നതും കാഴ്ച നിലനിർത്തുന്നതിൽ പ്രധാനമാണ്.[2] ഗ്ലോക്കോമ നായ്ക്കളെ അപേക്ഷിച്ച് പൂച്ചകളിൽ കുറവാണ്.[3] മനുഷ്യരിൽ ആന്റീരിയർ ലെൻസ് ലക്സേഷൻ അടിയന്തര ചികിത്സ തേടേണ്ട ഒരു നേത്രരോഗ അവസ്ഥയായി കണക്കാക്കപ്പെടുന്നു.

പോസ്റ്റീരിയർ ലെൻസ് ലക്സേഷൻ

തിരുത്തുക

പോസ്റ്റീരിയർ ലെൻസ് ലക്‌സേഷനിൽ, ലെൻസ് വിട്രിയസ് ഹ്യൂമറിലേക്ക് വീഴുകയും കണ്ണിന്റെ ഉള്ളിൽ താഴേക്ക് അടിയുകയും ചെയ്യുന്നു. ഗ്ലോക്കോമ അല്ലെങ്കിൽ നേത്ര വീക്കം സംഭവിക്കാമെങ്കിലും, മുൻ അറയിലേയ്ക്കുള്ള ലെൻസ് ലക്‌സേഷനേക്കാൾ ഇതിന് പ്രശ്‌നങ്ങൾ കുറവാണ്. കാര്യമായ ലക്ഷണങ്ങളുള്ള നായ്ക്കളെ ചികിത്സിക്കാൻ ശസ്ത്രക്രിയ ഉപയോഗിക്കുന്നു. ആന്റീരിയർ ചേമ്പറിലേക്ക് നീങ്ങുന്നതിന് മുമ്പ് ലെൻസ് നീക്കം ചെയ്യുന്നത് ദ്വിതീയ ഗ്ലോക്കോമയെ തടയാം. [2]

ലെൻസ് സബ്ലക്സേഷൻ

തിരുത്തുക

ലെൻസിന്റെ ഭാഗിക സ്ഥാനചലനമായ ലെൻസ് സബ്‌ലക്സേഷൻ നായ്ക്കളിലും കാണപ്പെടുന്നു. ഐറിസ് (ഇറിഡോഡോനെസിസ്) അല്ലെങ്കിൽ ലെൻസ് (ഫാക്കോഡൊണിസിസ്) എന്നിവയുടെ വിറയൽ അല്ലെങ്കിൽ ഒരു അഫാകിക് പ്യൂപ്പിൾ വഴി ഇത് തിരിച്ചറിയാൻ കഴിയും.[4] നേരിയ കൺജങ്ക്റ്റിവൽ ചുവപ്പ്, വിട്രിയസ് ഹ്യൂമർ ഡീജനറേഷൻ, മുൻ അറയിലേക്ക് വിട്രിയസിന്റെ പ്രോലാപ്‌സ്, മുൻ അറയുടെ ആഴം കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയാണ് ലെൻസ് സബ്‌ലക്സേഷന്റെ മറ്റ് അടയാളങ്ങൾ. [5] ആന്റീരിയർ ചേമ്പറിലേക്ക് പൂർണ്ണമായി കയറുന്നതിന് മുമ്പ് ലെൻസ് നീക്കം ചെയ്യുന്നത് വഴി ദ്വിതീയ ഗ്ലോക്കോമ സംഭവിക്കുന്നത് തടയാം.[2] ലെൻസിന്റെ അത്യധികമായ ലക്‌സേഷനെ "ലെൻ്റിസീൽ" എന്ന് വിളിക്കുന്നു, അതിൽ ലെൻസ് ഐബോളിൽ നിന്ന് പുറത്തുവരുകയും ടെനോണ്സ് ക്യാപ്‌സ്യൂളിലോ കൺജങ്ക്റ്റിവയിലോ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. [6] കൃഷ്ണമണിയെ ചുരുക്കാനും ലെൻസ് മുൻ അറയിലേക്ക് കയറുന്നത് തടയാനും ഒരു മയോട്ടിക് ഉപയോഗിക്കുന്നത് ശസ്ത്രക്രിയയ്ക്ക് പകരമുള്ള ഒരു ബദൽ ചികിത്സയിൽ ഉൾപ്പെടുന്നു.[7]

ബ്രീഡ് സാധ്യത

തിരുത്തുക

ടെറിയർ ഇനങ്ങളിലാണ് ലെൻസ് ലക്‌സേഷൻ കൂടുതൽ കാണുന്നത്, സീലിഹാം ടെറിയർ, ജാക്ക് റസ്സൽ ടെറിയർ, വയർഹെയർഡ് ഫോക്‌സ് ടെറിയർ, റാറ്റ് ടെറിയർ, ടെഡി റൂസ്‌വെൽറ്റ് ടെറിയർ, ടിബറ്റൻ ടെറിയർ, [8] മിനിയേച്ചർ ബുൾ ടെറിയർ, ബി ഷാർഡർ സിയർ എന്നിവക്ക് ഇത് പാരമ്പര്യമായി ലഭിച്ചിരിക്കാം. [9] ടിബറ്റൻ ടെറിയർ [5], ഷാർപേയ് [10] എന്നിവയിലെ പാരമ്പര്യ രീതി ഓട്ടോസോമൽ റീസെസിവ് ആയിരിക്കാം. ലാബ്രഡോർ റിട്രീവേഴ്‌സ്, ഓസ്‌ട്രേലിയൻ കാറ്റിൽ നായ്ക്കൾ എന്നിവയ്ക്കും ഉയർന്ന സാധ്യത ഉണ്ട്. [11]

ഈ അവസ്ഥ കാണപ്പെടുന്ന മനുഷ്യരിലെ സിസ്റ്റമിക് രോഗങ്ങൾ

തിരുത്തുക

മനുഷ്യരിൽ, പല സിസ്റ്റമിക് അവസ്ഥകളും എക്ടോപ്പിയ ലെന്റിസുമായി ബന്ധപ്പെട്ടിരിക്കുന്നു: [12]

വളരെ സാധാരണം:

  • മാർഫാൻ സിൻഡ്രോം (മുകളിലേക്കും പുറത്തേക്കും) [13]
  • ഹോമോസിസ്റ്റിനൂറിയ (താഴോട്ടും അകത്തേക്കും) [13]
  • വെയിൽ-മാർചെസാനി സിൻഡ്രോം
  • സൾഫൈറ്റ് ഓക്സിഡേസിന്റെ കുറവ്
  • മോളിബ്ഡിനം കോഫാക്ടർ കുറവ്
  • ഹൈപ്പർലിസിനിമിയ

കുറഞ്ഞ അളവിൽ:

  • എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം
  • ക്രൂസൺ രോഗം
  • റെഫ്സം സിൻഡ്രോം
  • നൈസ്റ്റ് സിൻഡ്രോം
  • മാൻഡിബുലോഫേഷ്യൽ ഡിസോസ്റ്റോസിസ്
  • സ്റ്റർജ്-വെബർ സിൻഡ്രോം
  • കോൺറാഡി സിൻഡ്രോം
  • ഫൌണ്ട്ലർ സിൻഡ്രോം
  • പിയറി റോബിൻ സിൻഡ്രോം
  • വൈൽഡർവാങ്ക് സിൻഡ്രോം
  • സ്പ്രെംഗൽ വൈകല്യം
  1. Ketring, Kerry I. (2006). "Emergency Treatment for Anterior Lens Luxation" (PDF). Proceedings of the North American Veterinary Conference. Archived from the original (PDF) on 2007-09-29. Retrieved 2007-02-22.
  2. 2.0 2.1 2.2 "The intracapsular extraction of displaced lenses in dogs: a retrospective study of 57 cases (1984-1990)". Journal of the American Animal Hospital Association. 31 (1): 77–81. 1995. PMID 7820769.
  3. Peiffer, Robert L., Jr. (2004). "Diseases of the Lens in Dogs and Cats". Proceedings of the 29th World Congress of the World Small Animal Veterinary Association. Retrieved 2007-02-22.{{cite web}}: CS1 maint: multiple names: authors list (link)
  4. "Lens". The Merck Veterinary Manual. 2006. Archived from the original on 2003-04-05. Retrieved 2007-02-22.
  5. 5.0 5.1 "Diagnostic ophthalmology. Congenital lens luxation and secondary glaucoma". Canadian Veterinary Journal. 44 (5): 427, 429–30. 2003. PMC 340155. PMID 12757137.
  6. Shah SIA et al: Concise Ophthalmology Text & Atals. 5th ed. Param B (Pvt.) Ltd. 2018: 60-61
  7. "Outcomes of nonsurgical management and efficacy of demecarium bromide treatment for primary lens instability in dogs: 34 cases (1990-2004)". Journal of the American Veterinary Medical Association. 231 (1): 89–93. 2007. doi:10.2460/javma.231.1.89. PMID 17605669.
  8. Gelatt, Kirk N., ed. (1999). Veterinary Ophthalmology (3rd ed.). Lippincott, Williams & Wilkins. ISBN 0-683-30076-8.
  9. Petersen-Jones, Simon M. (2003). "Conditions of the Lens". Proceedings of the 28th World Congress of the World Small Animal Veterinary Association. Retrieved 2007-02-22.
  10. "Primary lens luxation in the Chinese Shar Pei: clinical and hereditary characteristics". Veterinary Ophthalmology. 1 (2–3): 101–107. 1998. doi:10.1046/j.1463-5224.1998.00021.x. PMID 11397217.
  11. "Evaluation of risk factors for development of secondary glaucoma in dogs: 156 cases (1999-2004)". Journal of the American Veterinary Medical Association. 229 (8): 1270–4. 2006. doi:10.2460/javma.229.8.1270. PMID 17042730.
  12. Eifrig CW, Eifrig DE. "Ectopia Lentis". eMedicine.com. November 24, 2004.
  13. 13.0 13.1 Peter Nicholas Robinson; Maurice Godfrey (2004). Marfan syndrome: a primer for clinicians and scientists. Springer. pp. 5–. ISBN 978-0-306-48238-0. Retrieved 12 April 2010.

പുറം കണ്ണികൾ

തിരുത്തുക
Classification
External resources
"https://ml.wikipedia.org/w/index.php?title=എക്ടോപ്പിയ_ലെന്റിസ്&oldid=4143102" എന്ന താളിൽനിന്ന് ശേഖരിച്ചത്