ഈഗിൾ നെബുല

സർപ്പമണ്ഡലം നക്ഷത്രരാശിയിലെ (constellation Serpens) പ്രായം കുറഞ്ഞ നക്ഷത്രകുഞ്ഞുങ്ങളുടെ കൂട്ടമാണ്‌ ഈ നെബുല.
(Eagle Nebula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിർവസ്തുക്കളിൽ ഏറ്റവും പ്രസിദ്ധമായതും വിശകലനം നടന്നതുമായ ഒന്നാണ്‌ ഈഗിൾ നെബുല, സർപ്പമണ്ഡലം നക്ഷത്രരാശിയിലെ (constellation Serpens) പ്രായം കുറഞ്ഞ നക്ഷത്രകുഞ്ഞുങ്ങളുടെ കൂട്ടമാണ്‌ ഈ നെബുല. 1745-46 കാലയളവിൽ ജീൻ ഫിലിപ്പ് ഡി ഷെസൂസ് എന്നയളാൺ ഇതിനെ ആദ്യമായി നിരീക്ഷണവിധേയമാക്കിയത്. ഇത് ഭൂമിയിൽ നിന്ന് ഏകദേശം 7,000 പ്രകാശ വർഷങ്ങൾ അകലെയാണ്‌, ഇതിലുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ പ്രകാശമാനം 8.24 ആണ്‌.

ഈഗിൾ നെബുല
ഈഗിൾ നെബുലയിൽപ്പെട്ട ഭാഗം.
ഈഗിൾ നെബുലയിൽപ്പെട്ട ഭാഗം. Courtesy of NASA/ESA
Observation data: J2000.0 epoch
തരംEmission
റൈറ്റ് അസൻഷൻ18h 18m 48s[1]
ഡെക്ലിനേഷൻ−13° 49′[1]
ദൂരം7,000 ly
ദൃശ്യകാന്തിമാനം (V)+6.0[1]
ദൃശ്യവലുപ്പം (V)7.0arcmins
നക്ഷത്രരാശിSerpens
ഭൗതിക സവിശേഷതകൾ
ആരം70×55 ly (cluster 15 ly)
കേവലകാന്തിമാനം (V)-8.21
പ്രധാന സവിശേഷതകൾ5.5 million years old
മറ്റ് പേരുകൾMessier 16, NGC 6611,[1], Sharpless 49, RCW 165, Gum 83
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae
ഈഗിൽ നെബുലയിലുള്ള "സൃഷ്ടിയുടെ തൂണുകൾ" എന്നറിയപ്പെടുന്ന മേഖല

1995 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ഈഗിൾ നെബുലയുടെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകിയതോടെ ഈ നെബുലയിൽ നടക്കുന്ന പ്രവത്തനങ്ങളെ പറ്റിയുളള കൂടുതൽ അറിവുകൾ ജ്യോതിർശാസ്ത്രജ്ഞന്മാർക്ക് ലഭിക്കുകയുണ്ടായി. ഈഗിൾ നെബുലയിലുള്ള "സൃഷ്ടിയുടെ തൂണുകൾ" എന്നറിയപ്പെടുന്ന മേഖലയിൽ അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്നു.

  1. 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for NGC 6611. Retrieved 2006-11-16.


"https://ml.wikipedia.org/w/index.php?title=ഈഗിൾ_നെബുല&oldid=2869276" എന്ന താളിൽനിന്ന് ശേഖരിച്ചത്