ഇ.പി. രാജഗോപാലൻ

(EP Rajagopalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ്‌ ഇ.പി. രാജഗോപാലൻ. മലയാളനിരൂപണത്തിൽ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന ചരിത്രോന്മുഖമായ വിമർശനരീതിയുടെ ഊർജ്ജസ്വലനായ പ്രയോക്താവാണ് ഇദ്ദേഹം. നിരൂപണത്തെ പുതിയ നിരീക്ഷണങ്ങൾ കൊണ്ട് വ്യത്യസ്തവും സർഗാത്മകവുമാകുന്ന എഴുത്തുരീതിയാണ് രാജഗോപാലൻ തുടക്കകാലം മുതൽ സ്വീകരിച്ചിരിക്കുന്നത്‌. എഴുതുന്ന വ്യക്തിയെ കാര്യമായി കണക്കാക്കാതെ എഴുത്തിൽ വായിക്കാനാവുന്ന ചരിത്രത്തെയും ജീവിതത്തെയുമാണ് രാജഗോപാലൻ ശ്രദ്ധിക്കാറുള്ളത്. [1][2]

ഇ.പി. രാജഗോപാലൻ
തൊഴിൽഅധ്യാപകൻ
ദേശീയതഭാരതീയൻ
Genreസാഹിത്യനിരൂപകൻ, വിമർശകൻ, നാടകകൃത്ത്

സാഹിത്യകൃതികൾ, ഫോക് ലോർ, നാടകം, ചിത്രകല, ചലച്ചിത്രം, ഫോട്ടോഗ്രഫി , വിദ്യാഭ്യാസചിന്ത, മറ്റ് പൊതുജിവിതരംഗങ്ങൾ, ചെറിയ കാര്യങ്ങൾ, അനൌപചാരികമായ വസ്തുതകൾ, സ്ഥാപനവത്കൃതമാവാത്ത അറിവുകൾ, പ്രാദേശികമായ ഇനങ്ങൾ എന്നിവയും രാജഗോപാലനെ ആകർഷിക്കുന്നു. സംസ്കാരപഠനം എന്ന മേഖലയെ ഏറെ ജനകീയമാക്കിയ രാജഗോപാലൻ ഒരു പ്രഭാഷകൻ കൂടിയാണ്.

നാടകവിമർശനത്തിലും നാടകരചനയിലും സംഭാവനകളുണ്ട്. രണ്ടു നാടകങ്ങളിൽ എൻ ശശിധരനൊപ്പം രചയിതാവായി.[3] 'ഉദിനൂർ ഗ്രാമചരിത്ര'ത്തിൻറെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. സാംസ്കാരികസംഘാടകൻ കൂടിയാണ്. വെള്ളൂർ സ്കൂളിലെ ത്രിദിന ഷെയ്ക്സ്പിയർ ഉത്സവം , / കേരള സാഹിത്യ അക്കാദമിയുടെ കടലെഴുത്തുകൾ : സാംസ്കാരിക മേള (നീലേശ്വരം അഴിത്തല കടപ്പുറം ). / പി.സ്മൃതി സമ്മേളനം (കാഞ്ഞങ്ങാട് ), / ഷെഹ്റാസാദ് : ചെറു കഥാ ക്യാമ്പ് ( നീലേശ്വരം ) ഗിളിവിoഡു : ബഹുഭാഷാസമ്മേളനം (മഞ്ചേശ്വരം ) തുടങ്ങിയ സംരംഭങ്ങളിൽ മുൻനിന്ന് പ്രവർത്തിച്ചു.

ദേശാഭിമാനി വാരികയിൽ 'കഥ ഇന്ന്'' എന്ന പംക്തി കൈകാര്യം ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ഉൾക്കഥ' എന്ന പംക്തിയും. ഇപ്പോൾ യുവധാര മാസികയിൽ കവിതത്തെരുവ് എന്നപംക്തി എഴുതിവരുന്നു. online ആനുകാലികങ്ങളിലും പംക്തികൾ എഴുതാറുണ്ട്. നാല്പതോളം പുസ്ത കങ്ങൾ എഴുതിയിട്ടുണ്ട്..

സാഹിത്യപ്രവർത്തകസഹകരണസംഘത്തിെന്റെ 'കഥയുടെ നൂറ്റാണ്ട്'' എന്ന ഗ്രന്ഥത്തിന്റെ ( രണ്ടുവാല്യം ) എഡിറ്റൊറിയൽ കമ്മിറ്റി അംഗം, സഹിത മാസികയുടെ എഡിറ്റർ, എതിർദിശ മാസികയുടെ കൺസൽട്ടൻററ് എഡിറ്റർ, കേരള സാഹിത്യ അക്കാദമിയുടെ ഇംഗ്ലിഷ് ആനുകാലികമായ "Malayalam Literary Survey "യുടെ കൺവീനർ എന്നീ മേഖലകളിലും പ്രവർത്തിച്ചു.

ജീവിതരേഖ

തിരുത്തുക

കാസർകോട് ജില്ലയിലെ ഉദിനൂർ കിനാത്തിൽ എന്ന സ്ഥലത്ത് 1962-ൽ ജനിച്ചു. പയ്യന്നൂർ കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദം. ഇരുപത്തൊന്നുകൊല്ലം കണ്ണൂർ ജില്ലയിലെ വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അദ്ധ്യാപകൻ . 2018-ൽ കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. പിലിക്കോട് പഞ്ചായത്തിലെ ചന്തേര മാണിയാട്ട് താമസം. 2016 മുതൽ കേരള സാഹിത്യ അക്കാദമി അംഗമാണ്.

പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.

സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്.പി. സി. എസ്. / എൻ.ബി.എസ് ) ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.


  • കവിതയുടെ ഗ്രാമങ്ങൾ (മൂന്നു പതിപ്പുകൾ )
  • മീനും കപ്പലും
  • കഥയും ആത്മകഥയും
  • സ്വപ്നവും ചരിത്രവും
  • ലോകത്തിൻറെ വാക്ക്
  • നിശ്ശബ്ദതയും നിർമ്മാണവും
  • നിരന്തരം
  • നാട്ടറിവും വിമോചനവും
  • വ്യത്യാസം
  • അളവ്
  • കാര്യം
  • പലമ
  • രണ്ടു കസേരകൾ
  • സംസ്കാരത്തിൻറെ കുടിലുകൾ
  • ആഖ്യാനത്തിൻറെ ജീവിതം
  • കാലക്രമേണ
  • പൂവും മരവും പൂരവും /(രണ്ടു പതിപ്പുകൾ )
  • ആളുകളുടെ വഴികൾ
  • പേരുകൾ, പെരുമാറ്റങ്ങൾ ( ഓർമ്മക്കുറിപ്പുകൾ ) / മൂന്നു പതിപ്പുകൾ
  • ഇന്ദുലേഖ; വായനയുടെ ദിശകൾ (എഡിറ്റർ)
  • കഥാപൂർവ്വം (എഡിറ്റർ)
  • മുരിങ്ങാച്ചോട്ടിലെ നക്ഷത്രക്കാഴ്ചകൾ (എഡിറ്റർ )
  • കുഞ്ഞമ്പുമാഷും ഇംഗ്ലിഷുവാക്കും (ഭാഷാകുറിപ്പുകൾ)
  • ഉൾക്കഥ (കഥാവിമർശനം)
  • പ്രത്യക്ഷം ( ഫോട്ടോപഠനങ്ങൾ )
  • മിണ്ടാട്ടങ്ങൾ ( പഠനങ്ങൾ )
  • ആറാം നമ്പർ വാർഡ്‌ (ചെക്കോവ് -- നീണ്ടകഥ വിവർത്തനം)
  • രഹസ്യജീവിതം (സാൽവദോർ ദാലി -- വിവർത്തനം)
  • കേളു (നാടകം) -- എൻ. ശശിധരനുമൊത്ത്
  • Cherukat Govinda Pisharody ( ഇംഗ്ലിഷ്) കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണം -- തമിഴ് വിവർത്തനം വന്നു.
  • കെ.കെ.മാസ്റ്റർ: ഓർമ്മയുടെ അരങ്ങുകൾ (എഡി.)
  • .സിണ്ടറെല/സിലിണ്ടറെലെ- തെരഞ്ഞെടുത്ത സാഹിത്യലേഖനങ്ങൾ
  • നടക്കുമ്പോൾ ( നടത്തത്തെപ്പറ്റിയുള്ള സംസ്കാരപoനക്കുറിപ്പുകൾ ),
  • പ്രതാപ് പോത്തൻ ഋതുഭേദങ്ങളിലൂടെ (ed.)
  • അടുപ്പങ്ങളുടെ സൂചിക (ഓർമ്മക്കുറിപ്പുകൾ)
  • നാടകത്തിൻ്റെ ബഹുസ്വരത (തിയേറ്റർ പഠനങ്ങൾ )
  • വായനക്കാരൻ എം.ടി. (എം.ടി വാസുദേവൻ നായരുടെ വായനാജീവിതത്തെക്കുറിച്ച് )
  • ഭാഷ, ഭാവന, വിനിമയം
  • പല ഭാഷകളിലെ ജീവിതം
  • എന്റെ സ്ത്രീയറിവുകൾ

പുരസ്കാരങ്ങൾ

തിരുത്തുക

കവിതയുടെ ഗ്രാമങ്ങൾ എന്ന കൃതിക്ക് 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം[4][5]

തായാട്ട് അവാർഡ് -- സ്വപ്നവും ചരിത്രവും

എസ് ഗുപ്തൻനായർ അവാർഡ് -- നിശ്ശബ്ദതയും നിർമ്മാണവും

സിപി ശിവദാസൻ അവാർഡ് -- കാലക്രമേണ

ജോസഫ് മുണ്ടശ്ശേരി അവാർഡ് -- കവിതയുടെ ഗ്രാമങ്ങൾ

എം എസ് മേനോൻ അവാർഡ് -- കവിതയുടെ ഗ്രാമങ്ങൾ

കേരള സംഗീത നാടക അക്കാദമി പുരസ്കാരം -- കേളു

ആലക്കോട് സർഗ്ഗവേദി പി -ടി.തങ്കപ്പൻ മാസ്റ്റർ പുരസ്കാരം ( സമഗ്ര സംഭാവനയ്ക്ക് )

കേസരി നായനാർ പുരസ്കാരം (സമഗ്ര സംഭാവനയ്ക്ക് )[6]

വേണു മാങ്ങാട് പുരസ്കാരം (സമഗ്ര സംഭാവനയ്ക്ക് )

  1. "E. P Rajagopalan- Speaker in Kerala literature Festival KLF –2021| Keralaliteraturefestival.com". Archived from the original on 2021-07-16. Retrieved 2021-07-16.
  2. "വാക്കിലെ ജീവിതം". Retrieved 2021-07-16.
  3. "E. P Rajagopalan| Keralaliteraturefestival.com". Archived from the original on 2021-07-16. Retrieved 2021-07-16.
  4. "E. P R- KLF –2021| Keralaliteraturefestival.com". Archived from the original on 2021-07-16. Retrieved 2021-07-16.
  5. "---::: KERALA SAHITYA AKADEMI :::---". Retrieved 2021-07-16.
  6. "കേസരി നായനാർ പുരസ്കാരം ഇ.പി.രാജഗോപാലന്" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-10-29. Retrieved 2021-10-30.
"https://ml.wikipedia.org/w/index.php?title=ഇ.പി._രാജഗോപാലൻ&oldid=4145482" എന്ന താളിൽനിന്ന് ശേഖരിച്ചത്