വങ്കണനീലി

ഇവ വെങ്കണമരത്തിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഈ നിശാശലഭങ്ങളെ വെങ്കണനീലി എന്ന് വിളിക്കുന്ന
(Dysphania percota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. ഇവയെ ആദ്യമായി കണ്ടെത്തുന്നതും കൂടുതലായി കണ്ടുവരുന്നതും കേരളത്തിലാണ്. വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് വങ്കണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. കാരണം വങ്കണനീലിയുടെ ലാർവപ്പുഴുക്കൾ വങ്കണയുടെ ഇല മാത്രമേ ഭക്ഷണമാക്കുകയുള്ളൂ. പകൽസമയത്തും ഇവ പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഇവ നിശാശലഭങ്ങളാണ്. ഇവ കൂടുതലായും കാണപ്പെടുന്നത് വൈകുന്നേരം സമയത്താണ്. എങ്കിലും ഇവ രാത്രിയിലും കാണാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. എന്തുകൊണ്ടും വളരെ ഭംഗിയാണ് ഇവയുടെ ലാർവകളെ കാണാൻ. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[1] ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.

വങ്കണനീലി
വങ്കണനീലി നിശാശലഭം
വങ്കണനീലിയുടെ ലാർവ (Caterpillar)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ഇവയും വംശനാശത്തിന്റെ വക്കിലെത്താൻ സാധ്യതയുള്ളവയാണ്. ഇവ വങ്കണയിലാണ് മുട്ടയിടുന്നത്. എന്നാൽ മനുഷ്യർ വങ്കണമരങ്ങൾ കൂടുതലായി വെട്ടി നശിപ്പിക്കുന്നതിനാൽ ഇവയുടെ വംശത്തിനും നാശം സംഭവിക്കുന്നു.

ചിത്രശാല

തിരുത്തുക
 
വങ്കണനീലിയുടെ ലാർവ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ , അർത്തുങ്കൽ നിന്നും.

  1. G.F., Hampson (1892). "Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae". Fauna of British India. 3 – via Zoological Survey of India.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=4118753" എന്ന താളിൽനിന്ന് ശേഖരിച്ചത്