ദുറൂസികൾ

(Druze എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദുറൂസികൾ (Eng:Druze Arabic: درزي, derzī or durzī‎, plural دروز, durūz, Hebrew: דרוזים‎ druzim) പ്രധാനമായും ലെബനോൻ, ഇസ്രായേൽ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു മതവിഭാഗമാണ്. ഷിയ ഇസ്ലാമിലെ ഇസ്മായിലി വിശ്വാസത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു വിശ്വാസ ധാരയാണ് ഇത്. ദുറൂസി വിശ്വാസധാരയുടെ തുടക്ക കാലങ്ങളിൽ ഇതിനു നേതൃത്വം നൽകിയിരുന്നത് മുഹമ്മദ് ബിൻ ഇസ്മായിൽ നഷ്ടകിൻ അൽ ദരസി (en: Muhammad bin Ismail Nashtakin ad-Darazī) , ഹംസ ബിൻ അലി (en: Hamza Bin Ali) എന്നീ രണ്ട് മതപ്രചാരകരാണ്. വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതിനു മുൻപു ഇതിന്റെ ഒരു സ്ഥാപക സംഘം (core group) ചർച്ചകൾക്കായി രഹസ്യ യോഗങ്ങൾ വിളിച്ചു കൂട്ടുമായിരുന്നു. ഈ യോഗങ്ങളിൽ അൽ ദരസിയും ഹംസ ബിൻ അലിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങി. അലി ബിൻ അബീത്വാലിബും അദ്ദേഹത്തിന്റെ സന്തതി പരമ്പരകളെയും ദൈവത്തിന്റെ അവതാരങ്ങളായി പ്രഖ്യാപിക്കാനുള്ള അൽ ദരസിയുടെ ശ്രമമാണ് ഈ അഭിപ്രായ വ്യത്യാസത്തിന്റെ പ്രധാന കാരണം. ഹംസ ബിൻ അലി ഈ ആശയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു ലേഖനവുമെഴുതുകയുണ്ടായി.

Druze دروز
Druze star
ആകെ ജനസംഖ്യ
1,000,000 to 2,500,000
സ്ഥാപകൻ
Ad-Darazi, Hamza and Al Hakim
Regions with significant populations
 സിറിയ 700,000
 Lebanon 250,000
 ഇസ്രയേൽ 125,300
 Jordan 20,000
Outside the Middle East 100,000
 യുണൈറ്റഡ് സ്റ്റേറ്റ്സ് 20,000
 കാനഡ 10,000
 വെനിസ്വേല 5,000
 ഓസ്ട്രേലിയ 3,000
 കൊളംബിയ 3,000
 United Kingdom <1,000
മതങ്ങൾ
Unitarian Druze
വിശുദ്ധ ഗ്രന്ഥങ്ങൾ
Qur'an, Rasa'il al-hikmah (Epistles of Wisdom)
ഭാഷകൾ
Arabic
English
Hebrew (in Israel)
French (in Lebanon and Syria)

Spanish (in Colombia and Venezuela)

1016-ൽ അൽ ദരസി തന്റെ വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും ജനങ്ങളോട് തന്നെ പിന്തുടരാൻ ആഹ്വാനം ചെയ്യുകയുണ്ടായി. ഈ പ്രഖ്യാപനം കൈയിറോയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും അധികാരികൾ ഈ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. പിന്നീട് 1017-ൽ ഹംസ ബിൻ അലി ഈജിപ്റ്റിലെ ഫാതിമിഡ് ഖലീഫ അൽ ഹക്കീമിന്റെ അനുവാദത്തോടെ അൽ ദരസിയുടെ വിവാദ പ്രസ്താവനകൾ നീക്കം ചെയ്തു ഭേദഗതി ചെയ്ത ദുറൂസി വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു.

ദുറൂസ് വനിത, Lebanon – 1870
"https://ml.wikipedia.org/w/index.php?title=ദുറൂസികൾ&oldid=3497226" എന്ന താളിൽനിന്ന് ശേഖരിച്ചത്