ഡോർട്ട്മുണ്ട്
ജർമ്മനിയിലെ ഒരു പട്ടണമാണ് ഡോർട്ട്മുണ്ട് (German: [ˈdɔɐ̯tmʊnt] ( listen)). രാജ്യത്തെ എട്ടാമത്തെ വലിയ നഗരവും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരവുമാണ് ഡോർട്ട്മുണ്ട്. എ.ഡി. 882-ൽ സ്ഥാപിതമായ നഗരം 13, 14 നൂറ്റാണ്ടുകളിൽ ഈ പ്രദേശത്തെ പ്രധാന പട്ടണമായിരുന്നു. മുപ്പതുവർഷ യുദ്ധത്തിൽ തകർക്കപ്പെട്ട നഗരം പക്ഷേ പിന്നീട് ജർമ്മനിയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി വളർന്നു. ഉരുക്ക്, കൽക്കരി വ്യവസായങ്ങൾക്കു പേരുകേട്ട നഗരം അക്കാരണം കൊണ്ടു തന്നെ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ രൂക്ഷമായ ആക്രമണത്തിനു വിദ്ധേയമായി. നഗരം ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടു. നഗരമദ്ധ്യത്തിലെ എല്ലാ കെട്ടിടങ്ങളും തന്നെ 1945 മാർച്ച് 12-ന് നടന്ന ബോംബാക്രമണത്തിൽ തകർന്നിരുന്നു. നൂറ്റാണ്ടുകൾ നീണ്ട ഉരുക്ക്, കൽക്കരി വ്യവസായങ്ങളുടെ തകർച്ചയ്ക്കുശേഷം നൂതനമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും ഡിജിറ്റൽ മേഖലയിലും സേവനമേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളും ധാരാളമായി ഈ നഗരത്തിലേയ്ക്ക് കടന്നുവന്നു. ഇന്നു ജർമ്മനിയിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നാണ് ഡോർട്ട്മുണ്ട്. ജർമ്മൻ ഫുട്ബോളിലെ പ്രധാന ടീമുകളിലൊന്നായ ബൊറൂസിയ ഡോർട്ട്മുണ്ട് ഈ നഗരത്തിൽ നിന്നുള്ള ടീമാണ്.
- വിസ്തീർണ്ണം: 281 ച.കി.മീ.
- ജനസംഖ്യ: 586,600
- ജനസാന്ദ്രത: 2100/ച.കി.മീ.
Dortmund | |||||||
---|---|---|---|---|---|---|---|
Town Hall, Theater Dortmund, Concert Hall, Dortmund U-Tower, Lake Phoenix including Westfalenstadion (left) and Florianturm (right) | |||||||
| |||||||
Location of Dortmund within Urban district | |||||||
Coordinates: 51°31′N 7°28′E / 51.517°N 7.467°E | |||||||
Country | Germany | ||||||
State | North Rhine-Westphalia | ||||||
Admin. region | Arnsberg | ||||||
District | Urban | ||||||
Founded | 882 | ||||||
• Lord Mayor | Ullrich Sierau (SPD) | ||||||
• City | 280.71 ച.കി.മീ.(108.38 ച മൈ) | ||||||
• മെട്രോ | 7,268 ച.കി.മീ.(2,806 ച മൈ) | ||||||
(2013-12-31)[1] | |||||||
• City | 5,75,944 | ||||||
• ജനസാന്ദ്രത | 2,100/ച.കി.മീ.(5,300/ച മൈ) | ||||||
• നഗരപ്രദേശം | 53,02,179 (Ruhr) | ||||||
• മെട്രോപ്രദേശം | 1,13,00,000 (Rhine-Ruhr) | ||||||
സമയമേഖല | CET/CEST (UTC+1/+2) | ||||||
Postal codes | 44001-44388 | ||||||
Dialling codes | 0231, 02304 | ||||||
വാഹന റെജിസ്ട്രേഷൻ | DO | ||||||
വെബ്സൈറ്റ് | www |
ചിത്രശാല
തിരുത്തുക-
ഡോർട്ട്മുണ്ട് നഗരം
-
സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്ട്
-
ടൗൺ ഹാൾ
-
ഓപ്പറ ഹൗസ്
-
കോൺസേർട്ട് ഹാൾ
-
യു ടവർ
-
തീവണ്ടിത്താവളം
-
വിമാനത്താവളം
-
ഡോർട്ട്മുണ്ട് സാങ്കേതിക സർവ്വകലാശാല
-
ജ്യൂസി ബീറ്റ്സ് ഫെസ്റ്റ്
-
ഇഡുന പാർക്ക് സ്റ്റേഡിയം
അവലംബം
തിരുത്തുക- ↑ "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link)