വളർത്തു പന്നി

(Domestic pig എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുപന്നിയുടെ തലമുറക്കാരും എന്നാൽ മാംസത്തിനായി വളർത്തിയെടുക്കുന്ന പന്നി ജനുസ്സിൽ പെട്ട ഒരു സസ്തനിയാണ് വളർത്തു പന്നി. 13,000 BC മുതലേ കാട്ടുപന്നികളെ വളർത്തുപന്നികളാക്കിയിരുന്നു. ചില മതങ്ങളിൽ പന്നിയിറച്ചി നിഷിദ്ധമാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ പന്നിവളർത്തുന്നത്[1]. പന്നിയെ ഇണക്കിവളർത്തുന്നവരുമുണ്ട്.

വളർത്തു പന്നി
Domestic pig
Sow with piglet.jpg
ഒരു വളർത്തു പന്നിയും കുട്ടിയും.
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
ഉപവർഗ്ഗം:
S. s. domesticus
ശാസ്ത്രീയ നാമം
Sus scrofa domesticus
Linnaeus, 1758[അവലംബം ആവശ്യമാണ്]
പര്യായങ്ങൾ
Sus scrofa domestica

Sus domesticus
Sus domestica

വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന പന്നികൾ അഞ്ചെട്ടു മാസം പ്രായമാവുമ്പൊഴേക്കും കൃത്രിമമായി ബീജോൽപാദനം നടത്തി തുടർച്ചയായി ഗർഭിണികളാക്കപ്പെടുകയും പ്രസവിക്കുകയും ചെയ്യുന്നു. ഗർഭകാലവും മുലയൂട്ടൽകാലവുമെല്ലാം ഈ പന്നികൾ കിടക്കാൻ പോലുമാവാതെ നിൽക്കേണ്ടിവരുന്നു. അതിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ഗർഭക്കൂടിലേയ്ക്ക്‌ ഇവയെ മാറ്റുന്നു. തെരഞ്ഞെടുത്തു വളർത്തുന്ന പെൺപന്നികൾ ഓരോ പ്രസവത്തിലും പത്തിലേറെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഈ പന്നികളെ മൂന്നോ നാലോ വയസ്സാവുമ്പോഴേയ്ക്കും ഭക്ഷണാവശ്യത്തിനായി കശാപ്പു ചെയ്യുന്നു. [2]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. യു.എൻ ഫുഡ്.അഗ്രി.ഓർഗ്
  2. Animal Rights: Factory Farming Pigs

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വളർത്തു_പന്നി&oldid=2500952" എന്ന താളിൽനിന്ന് ശേഖരിച്ചത്