കരിമരം

(Diospyros ebenum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് കരിമരം അഥവാ കരിന്താളി(Ebony). ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.(ശാസ്ത്രീയനാമം: Diospyros ebenum). കരിന്താളി, മുസ്‌തമ്പി, എബണി എന്നെല്ലാം അറിയപ്പെടുന്നു.

കരിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. ebenum
Binomial name
Diospyros ebenum
Synonyms
  • Diospyros assimilis Bedd.
  • Diospyros ebenaster Retz.
  • Diospyros glaberrima Rottler
  • Diospyros laurifolia A.Rich.
  • Diospyros melanoxylon Willd. [Illegitimate]
  • Diospyros membranacea A.DC.
  • Diospyros reticulata var. timoriana A.DC.
  • Diospyros timoriana (A.DC.) Miq.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല[അവലംബം ആവശ്യമാണ്]. പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.

കുറിപ്പ്

തിരുത്തുക

Diospyros assimilis Archived 2016-03-05 at the Wayback Machine. എന്ന മരവും Diospyros ebenum എന്ന മരവും രണ്ടു സ്പീഷിസ് ആണെന്ന് പലയിടത്തും കാണുന്നുണ്ട്. എന്നാൽ The Plantlist Archived 2019-09-25 at the Wayback Machine. -ൽ കാണുന്നതു പ്രകാരം ഇവിടെ രണ്ടു മരങ്ങളും ഒരേ സ്പീഷിസ് തന്നെയാണെന്നുള്ള രീതിയിൽ ആണ് ചേർത്തിരിക്കുന്നത്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിമരം&oldid=3986837" എന്ന താളിൽനിന്ന് ശേഖരിച്ചത്