ദിലീപൻ

(Dilīpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുപുരാണങ്ങളിൽ രാമായണത്തിലും കാളിദാസന്റെ രഘുവംശം തുടങ്ങിയ കൃതികളിലും പരാമർശിക്കപ്പെടുന്ന ഇക്ഷ്വാകുവംശത്തിലെ പ്രബലനായിരുന്ന ഒരു രാജാവായിരുന്നു ദിലീപൻ.

ശ്രേഷ്ഠന്മാരായ രാജാക്കന്മാരിൽ ഒരുവനായി കണക്കാക്കപ്പെടുന്ന ദിലീപൻ ദശരഥന്റെ വംശാവലിയിൽ മൂലകന്റെ പുത്രനും രഘുവിന്റെ പിതാവുമായാണു് പ്രത്യക്ഷപ്പെടുന്നതു്. ഇദ്ദേഹത്തിനു് ദീർഘബാഹു, ഖട്വാംഗൻ എന്നിങ്ങനേയും പേരുകളുണ്ടായിരുന്നു. പത്നിയുടെ പേരു് സുദക്ഷിണ. അനേകകാലം സന്താനലബ്ധിയില്ലാതിരുന്ന ദിലീപനും സുദക്ഷിണയും പുത്രവിവസിഷ്ഠന്റെ നിർദ്ദേശപ്രകാരം കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ശുശ്രൂഷിച്ചു പ്രീതിപ്പെടുത്തി രഘു എന്ന പുത്രനുണ്ടായതാണു് കാളിദാസകാവ്യമായ രഘുവംശത്തിന്റെ ഇതിവൃത്തം.

"https://ml.wikipedia.org/w/index.php?title=ദിലീപൻ&oldid=1689617" എന്ന താളിൽനിന്ന് ശേഖരിച്ചത്