ഡിസംബർ 29
തീയതി
(December 29 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 29 വർഷത്തിലെ 363 (അധിവർഷത്തിൽ 364)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1891 തോമസ് ആൽവാ എഡിസൻ റേഡിയോയുടെ പേറ്റന്റ് എടുത്തു
- 1911 സൺയാറ്റ് സെൻ ചൈനയുടെ ആദ്യ പ്രസിഡന്റായി
- 1930 മുഹമ്മദ് ഇക്‌ബാൽ ഒരു പ്രസംഗത്തിനിടയിൽ ഇന്ത്യയേയും പാകിസ്താനേയും രണ്ടാക്കി ചിത്രീകരിച്ചു കൊണ്ടുളള ദ്വിരാഷ്ട സിദ്ധാന്തം അവതരിപ്പിച്ചു.
- 1934 - 1922 ലെ വാഷിംഗ്ടൺ നാവിക ഉടമ്പടിയും 1930 ലെ ലണ്ടൻ നേവൽ ഉടമ്പടിയും ജപ്പാൻ നിരസിച്ചു.
- 1975 - ന്യൂയോർക്ക് നഗരത്തിലെ ലാഗാർഡിയ വിമാനത്താവളത്തിൽ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1996 - ഗ്വാട്ടിമാലയും ഗ്വാട്ടിമാലൻ നാഷണൽ റെവല്യൂഷണറി യൂണിറ്റിയിലെ നേതാക്കളും 36 വർഷത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ ഒപ്പുവെച്ചു.
- 1997 - ഹോങ്കോംഗ് നഗരത്തിലെ 1.25 ദശലക്ഷം കോഴികളെ കൊന്നൊടുക്കാൻ തുടങ്ങി. അത് അപകടകരമായ ഒരു ഇൻഫ്ലുവൻസയുടെ വ്യാപനത്തെ തടഞ്ഞു.
- 1998 - കംമ്പോഡിയയിലെ 1970-ൽ ഒരു ദശലക്ഷത്തിലധികം പേരുടെ വംശഹത്യക്ക് ഖമർ റൂഷ് നേതാക്കൾ മാപ്പ് പറഞ്ഞു.
- 2012 ൽ റഷ്യയിലെ മോസ്കോവിൽ നുകോവ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ട്യൂപ്ലേവ് ട്യൂ -204 വിമാനം തകർന്നുവീണു. M3 ഹൈവേയിൽ തകർന്നു വീണ് അഞ്ചു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
- 2013 ൽ വോൾഗോഗ്രാഡ്-1 റെയിൽവേ സ്റ്റേഷനിലെ ഒരു ചാവേർ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2017 - ന്യൂയോർക്കിലെ ബ്രോൺസിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ അറ്റകുറ്റപണിക്കിടയിൽ സംഭവിച്ച ബ്രോൻക്സ് അപ്പാർട്ട്മെൻറ് തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ജനനം
തിരുത്തുക- 1917 രാമായണം സീരിയലിന്റെ സംവിധായകനും നിർമാതാവുമായ രാമാനന്ദസാഗറിന്റെ ജന്മദിനം
- 1942 ഹിന്ദി സിനിമാ താരം രാജേഷ് ഖന്നയുടെ ജന്മദിനം
- 1949 ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ സയ്യദ് കിർമാനിയുടെ ജന്മദിനം