ഡെറ്റേഴ്സ് പ്രിസൺ

(Debtors' prison എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടം വീട്ടാൻ കഴിയാത്തവർക്കുള്ള തടവറയാണ് ഡെറ്റേഴ്സ് പ്രിസൺ. 19ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഡെറ്റേഴ്സ് പ്രിസണുകൾ (അടച്ചുപൂട്ടിയ തൊഴിലിടങ്ങളോട് സാമ്യമുള്ളവ) പശ്ചിമ യൂറോപ്പിലും മറ്റും തിരിച്ചടയ്ക്കാത്ത കടം കൈകാര്യം ചെയ്യുന്നതിന് പൊതുവെയുള്ള രീതിയായി മാറിയിരുന്നു.[1] ജോലി ചെയ്ത് കടം വീട്ടാനുള്ള പണം കണ്ടെത്തുകയോ പുറത്തു നിന്ന് ആവശ്യമായ പണം സ്വരൂപിക്കുകയോ ചെയ്യുന്നതു വരെ കടബാദ്ധ്യതയുള്ളവർ ഇവിടെ തടവിലായിരിക്കും. ഇവരുടെ തൊഴിലിന്റെ ഉല്പന്നങ്ങൾ കട ബാദ്ധ്യത തീർക്കാനും അവരുടെ ചെലവിനുമായി ചെലവഴിക്കപ്പെടുന്നു. ആധുനിക ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കടബാദ്ധ്യതയുള്ളവരെ തടവിലാക്കി ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.

18ആം നൂറ്റാണ്ടിലെ കാസ്റ്റലാനിയയിലെ കടക്കാർക്കുള്ള തടവറ. ഇപ്പോൾ മാൾട്ട ആരോഗ്യമന്ത്രാലയത്തിന്റെ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നു.

ചരിത്രം

തിരുത്തുക

മധ്യകാല യൂറോപ്പ്

തിരുത്തുക

യൂറോപ്പിലെ മദ്ധ്യകാലഘട്ടത്തിൽ, കടക്കെണിയിലായ സ്ത്രീകളെയും പുരുഷന്മാരെയും അവരുടെ കുടുംബങ്ങൾ കടം വീട്ടിത്തീർക്കുന്നതു വരെ ഒരുമിച്ച് ഒരു വലിയ സെല്ലിൽ അടക്കാറുണ്ടായിരുന്നു. [2] കടം തടവുകാർ പലപ്പോഴും മറ്റ് തടവുകാരിൽ നിന്ന് പകർന്ന രോഗങ്ങൾ മൂലം മരിച്ചുപോയി. പട്ടിണിയും മറ്റു തടവുകാരിൽ നിന്നുള്ള പീഡനങ്ങളുമൊക്കെ സാധാരണമായിരുന്നു.കുടുംബനാഥൻ കടബാദ്ധ്യതമൂലം തടവിലായാൽ കുടുംബ ബിസിനസ് തകരുകയും ബാക്കിയുള്ള കുടുംബാംഗങ്ങൾ ദാരിദ്ര്യത്തിലാവുകയും ചെയ്യും. കടം തിരിച്ചടയ്ക്കാൻ കഴിയാത്തതുകൊണ്ട് കുടുംബനാഥൻ വർഷങ്ങളോളം ജയിലിൽ തന്നെ കഴിയേണ്ടി വരുന്നു. ചിലപ്പോൾ അടിമത്തൊഴിൽ ചെയ്ത് കടം വീട്ടാനായി തടവുകാരെ പുറത്തേക്ക് അയക്കാറുണ്ട്.

പ്രദേശം

തിരുത്തുക

യൂറോപ്യൻ കൌൺസിൽ

തിരുത്തുക

മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ നാലാം പ്രോട്ടോക്കോൾ ആർട്ടിക്കിൾ 1 കരാർ ലംഘനത്തിനു വേണ്ടി ജനങ്ങളുടെ തടവ് നിരോധിക്കുന്നു. ടർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കരാർ ഒപ്പുവച്ചിട്ടുണ്ടെങ്കിലും പ്രോട്ടോക്കോൾ 4 ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഗ്രീസും സ്വിറ്റ്സർലാന്റും ഈ പ്രോട്ടോക്കോളിൽ ഒപ്പുവെക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

ഫ്രാൻസ്

തിരുത്തുക

ഫ്രാൻസ് രാജ്യത്തോട് കടബാദ്ധ്യതയുള്ള 18 മുതൽ 65 വരെ പ്രായമുള്ളവർക്ക് തടവു ശിക്ഷ കൊടുക്കുന്നുണ്ട്. അതിന്റെ ദൈർഘ്യം കടത്തിന്റെ അളവനുസരിച്ച് പരിമിതപ്പെടുത്തി. കടം തിരിച്ചടയ്ക്കാൻ കടക്കാരനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

ജർമ്മനി

തിരുത്തുക
 
ന്യൂറംബർഗിൽ ഷുൽഡ്തൂം

മിക്ക നഗരങ്ങളിലും, ടവറുകൾ, നഗര കോട്ടങ്ങൾ ജയിലുകളായി പ്രവർത്തിച്ചിരുന്നു. ചില തടവുകൾക്കു പ്രത്യേകം ജയിലുകൾനീക്കി വെച്ചിട്ടുണ്ട്, അതിനാൽ ചില തടവറ ഗോപുരങ്ങളെ കടക്കെണിയുടെ തടവറ ( Schuldturm ) എന്ന് വിളിക്കുന്നു.

ഇന്നും ഡെറ്റേഴ്സ് പ്രിസണുമായി സാദൃശ്യമുള്ള പല രൂപത്തിലുള്ള നിയമങ്ങൾ ജർമനിയിൽ നിലനിൽക്കുന്നുണ്ട് [അവലംബം ആവശ്യമാണ്]

  • പിഴയടയ്ക്കാതിരുന്നാൽ പരമാവധി ആറു ആഴ്ചകൾ നിർബന്ധിത അറസ്റ്റ് ( ബുസ്ഗെൽഡ് ).
  • ഏതെങ്കിലും തരത്തിലുള്ള ബാദ്ധ്യത അടയ്ക്കാൻ പരാജയപ്പെട്ടതിന് പരമാവധി ആറു മാസത്തെ നിർബന്ധിത അറസ്റ്റ്.
  • ഒരു ബദൽ എന്ന നിലയിൽ, പിഴ ( Geldstrafe ) അടയ്ക്കാതിരുന്നാൽ 6 മാസം വരെ തടവ്.
  • വേതനം വെട്ടിക്കുറച്ചാൽ വ്യക്തിപരമായ അറസ്റ്റ്.
  • കോടതി നിർദ്ദേശിച്ച ശിശു സംരക്ഷണ തുക കൊടുക്കാതിരിക്കുന്നത് പീനൽ കോഡിനു കീഴിലുള്ള കുറ്റകൃത്യമാണ്.

ഗ്രേറ്റ് ബ്രിട്ടൻ (പിന്നീട് ബ്രിട്ടൻ)

തിരുത്തുക
 
സെന്റ് ബ്ര്രേവൽസ് കോട്ടയിലെ കസ്റ്റഡിയിലെ ജയിലിലെ ഒരു വിക്ടോറിയൻ ചിത്രീകരണം

18-19 നൂറ്റാണ്ടുകളിൽ ഓരോവർഷവും 10,000 ആളുകൾ കടബാദ്ധ്യതമൂലം തടവിലാക്കപ്പെട്ടിരുന്നു.[3] ശിക്ഷാകാലാവധിക്കുള്ളിൽ കടം പൂർണമായി വീട്ടി തീർത്താലേ ജയിൽ മോചനം സാദ്ധ്യമാകുമായിരുന്നുള്ളൂ.[4] ഇംഗ്ലീഷ് എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ പിതാവ് മാർഷൽസി എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധമായ ഡെറ്റ് പ്രിസണിൽ അടയ്ക്കപ്പെട്ടിരുന്നു. മാർഷൽസി ഡിക്കൻസിന്റെ നോവലുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. [5] ഡെറ്റ് പ്രിസണുകൾ പരിഷ്കരിക്കേണ്ടതിനെക്കുറിച്ച് നിരന്തരം വാദിച്ചിരുന്ന ഡിക്കൻസിന്റെ ലിറ്റിൽ ഡോറിറ്റ് എന്ന നോവൽ ഈ വിഷയത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്തിരുന്നു. [6]

അന്താരാഷ്ട്ര ഉടമ്പടികൾ

തിരുത്തുക

1976 ൽ ഐസിസിപിആറിന്റെ ആർട്ടിക്കിൾ 11 (International Covenant on Civil and Political Rights) നിലവിൽ വന്നു. "ഒരു ഉടമ്പടി നിറവേറൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ആരും തടവിലാക്കപ്പെടരുത്" എന്നാണ്ട് ആർട്ടിക്കിൾ 11 പറയുന്നത്. ഈ അന്താരാഷ്ട്ര ഉടമ്പടികൾ അംഗീകൃത രാജ്യങ്ങളിലെ പല ആഭ്യന്തര നിയമങ്ങളേയും എതിർക്കുന്നു.

ഇതും കാണുക

തിരുത്തുക
  • ജീവനാംശം
  • കടബാദ്ധ്യത
  • പാപ്പരത്തം
  • ശിശു പിന്തുണ
  • ദരിദ്രർക്കായുള്ള നിയമം
  • Poorhouse
  • കൊളോണിയൽ ഐക്യനാടുകളിലെ ജോർജ്ജിയ പ്രൊവിൻസ് , തുടക്കത്തിൽ കടക്കാർക്ക് താമസിക്കാനാണ് ഉദ്ദേശിച്ചത്
  • ഷേയ്സ് റിബലിയൻ
  • സ്പോഞ്ജിങ്ങ് ഹൗസ്
  • നികുതി വെട്ടിപ്പ്

അവലംബങ്ങൾ

തിരുത്തുക
  1. Cory, Lucinda. "A Historical Perspective on Bankruptcy" Archived 2008-02-28 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും, On the Docket, Volume 2, Issue 2, U.S. Bankruptcy Court, District of Rhode Island, April/May/June 2000, retrieved December 20, 2007.
  2. Articlesdepo.com [പ്രവർത്തിക്കാത്ത കണ്ണി]
  3. Ware, Stephen (July 2014). "A 20th Century Debate About Imprisonment for Debt". American Journal of Legal History.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-22. Retrieved 2019-03-26.{{cite web}}: CS1 maint: bot: original URL status unknown (link)
  5. Charles Dickens Bibliography Archived 2010-12-15 at the Wayback Machine. at charles-dickens.com
  6. Andrews, Arlene B. (October 2012). "Charles Dickens, Social Worker in His Time". Social Work.

സാഹിത്യം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെറ്റേഴ്സ്_പ്രിസൺ&oldid=3633347" എന്ന താളിൽനിന്ന് ശേഖരിച്ചത്