ഡേവിഡ് ലിവിങ്സ്റ്റൺ

(David Livingstone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡേവിഡ് ലിവിങ്സ്റ്റൺ. സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1841-ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ അന്നേവരെ ഒരു യൂറോപ്യനും കടന്നുചെല്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ആഫ്രിക്കയുടെ ഉൾഭാഗങ്ങളിലെത്തിച്ചേർന്നു. 1855-ൽ അദ്ദേഹം കണ്ടെത്തിയ വെള്ളച്ചാട്ടത്തിനു വിക്ടോറിയ എന്നു നാമം നൽകി. ഉൾനാടുകളിലേക്കു അദ്ദേഹം നടത്തിയ യാത്രകളാണ് ആഫ്രിക്കയിലേക്കു യൂറോപ്യന്മാരെ ആകർഷിച്ചത്.

ഡേവിഡ് ലിവിങ്സ്റ്റൺ
ജനനം(1813-03-19)19 മാർച്ച് 1813
മരണം1 മേയ് 1873(1873-05-01) (പ്രായം 60)
മരണ കാരണംMalaria and internal bleeding due to dysentery
അന്ത്യ വിശ്രമംThe Collegiate Church of St Peter at Westminster
51°29′58″N 0°07′39″W / 51.499444°N 0.1275°W / 51.499444; -0.1275
ദേശീയതScottish / British
അറിയപ്പെടുന്നത്Exploration of Africa

1841-ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റണെക്കുറിച്ച് വളരെക്കാലം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ ന്യൂയോർക്ക് ഹെറാൾഡ് പത്രം 1869-ൽ ലേഖകനായ ഹെൻട്രി മോർട്ടൺ സ്റ്റാൻലിയെ അന്വേഷണത്തിനായി നിയമിച്ചു. ഏതാണ്ട് രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ 1871 നവംബർ 10-ന് ടാൻസാനിയയിലെ ടാങ്കനിക്ക തടാകക്കരയിൽ നിന്നും രോഗിയായ ലിവിങ്സ്റ്റനെ കണ്ടെത്തി[1]. താങ്കൾ തന്നെയാണ് ഡോ. ലിവിങ്സ്റ്റൺ എന്നു കരുതട്ടെ? ("Dr. Livingstone, I presume?") എന്ന സ്റ്റാൻലിയുടെ ചോദ്യം ചരിത്രത്തിന്റെ ഭാഗമാണ്[2].

1872 മാർച്ച് വരെ സ്റ്റാൻലി ലിവിങ്സ്റ്റണൊപ്പം കഴിഞ്ഞു. 1873 മേയ് 1-ന് സാംബിയയിൽ വച്ച് മലേറിയ ബാധിച്ച് ലിവിങ്സ്റ്റൺ മരണമടഞ്ഞു[3].

  1. 'Into Africa: The Epic Adventures of Stanley and Livingstone' (2003), Martin Dugard
  2. Jeal, Tim (2007). Stanley: The Impossible Life of Africa's Greatest Explorer. Faber and Faber. ISBN 0-571-22102-5.
  3. Chirgwin, A. M. (1934). "New Light on Robert Livingstone". Journal of the Royal African Society. 33 (132): 250–252. JSTOR 716469.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ലിവിങ്സ്റ്റൺ&oldid=4116809" എന്ന താളിൽനിന്ന് ശേഖരിച്ചത്