ഡാർട്മൗത്, കാനഡ
(Dartmouth, Nova Scotia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡയിലെ ദക്ഷിണ നോവസ്കോഷയിലുള്ള ഒരു നഗരമാണ് ഡാർട്മൗത്. ഹാലിഫാക്സ് തുറമുഖത്തിന്റെ കിഴക്കു ഭാഗത്തുള്ള ഈ നഗരം ഹാലിഫാക്സ് നഗരത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. ജനസംഖ്യ : 65629 (1996) 1.6. കിലോമീറ്റർ നീളമുള്ള ഒരു തൂക്കുപാലം ഡാർട്മൗതിനെ ഹാലിഫാക്സ് നഗരവുമായി ബന്ധിപ്പിക്കുന്നു. മുമ്പ് ഒരു പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഡാർട്മൗത്, രണ്ടാം ലോകയുദ്ധത്തോടെയാണ് കാര്യമായ വ്യാവസായിക പുരോഗതി നേടാനാരംഭിച്ചത്. എണ്ണ ശുദ്ധീകരണം, വീഞ്ഞുല്പാദനം, കപ്പൽ നിർമ്മാണം, കപ്പലുകളുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ. സമുദ്രശാസ്ത്ര പഠന കേന്ദ്രവും ഡാർട്മതിലുണ്ട്. 1968 മുതൽ ഇവിടെ വിപുലമായ നവീകരണവും വികസനവും ആരംഭിച്ചു. നഗരത്തിനടുത്ത് ഒരു നാവിക വിമാനത്താവളവും ഒരു വാണിജ്യ വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.
- 1750 - ൽ ആണ് ഡാർട്മത് സ്ഥാപിച്ചത്.
- 1873-ൽ ഇതൊരു പട്ടണമായി പുനഃസംഘടിപ്പിച്ചു.
- 1961-ൽ നഗര പദവി ലഭിച്ചു.
- 1996 ഏപ്രിലിൽ പുതിയ റീജണൽ ഹാലിഫാക്സ് മുനിസിപ്പാലിറ്റിയിൽ ഹാലിഫാക്സ്, ഡാർട്മൗത് നഗരങ്ങളെ ഉൾപ്പെടുത്തി. *ജനസംഖ്യ : 67, 798 (1991)
ഡാർട്മൗത്, കാനഡ | ||||
---|---|---|---|---|
Metropolitan Area | ||||
Dartmouth waterfront, showing pier, ferry and boats | ||||
Nickname(s): City of Lakes | ||||
Location of Dartmouth, Nova Scotia | ||||
Country | കാനഡ | |||
Province | നോവ സ്കോട്ടിയ | |||
Municipality | Halifax Regional Municipality | |||
Founded | 1750 | |||
Incorporated City | January 1, 1961 | |||
Dissolved | April 1, 1996 | |||
• Governing Body | Halifax Regional Council | |||
• Community Council | Harbour East Community Council | |||
• ആകെ | 58.57 ച.കി.മീ.(22.61 ച മൈ) | |||
ഉയരം | 0 - 113 മീ(−371 അടി) | |||
(2001) | ||||
• ആകെ | 65,741 | |||
• ജനസാന്ദ്രത | 1,122.4/ച.കി.മീ.(2,907/ച മൈ) | |||
സമയമേഖല | UTC-4 (AST) | |||
• Summer (DST) | UTC-3 (ADT) | |||
Postal code span | B2V to B2Z, B3A-B | |||
ഏരിയ കോഡ് | 902 | |||
Telephone Exchanges | 433-5 ,460-6, 468-9, 481 | |||
GNBC Code | CAIYJ | |||
NTS Map | 011D12 | |||
|
ചിത്രശാല
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.dartmouthnovascotia.ca/
- http://www.sandyhines.com/dart.htm Archived 2012-05-02 at the Wayback Machine.
- [1] Images for Dartmouth, Nova Scotia
- http://www.theweathernetwork.com/weather/cans0036
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാർട്മത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |