ദാർദിക് ഭാഷകൾ

(Dardic languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോ-ആര്യൻ ഭാഷാഗോത്രത്തിലെ ഒരു ഭാഷാസമൂഹമാണ് ദാർദിക് ഭാഷകൾ. ഉത്തരപൂർവ അഫ്ഗാനിസ്ഥാൻ, ഉത്തര പാകിസ്താൻ, കാശ്മീർ എന്നീ പ്രദേശങ്ങളിലെ ഉൾനാടൻ മലമ്പ്രദേശങ്ങളിൽ പ്രധാനമായും പ്രചാരത്തിലിരിക്കുന്ന ഈ ഭാഷ സംസാരിക്കുന്നവർ ദാർദ് എന്ന് അറിയപ്പെടുന്നു.

ദാർദിക് ഭാഷകൾ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
കിഴക്കൻ അഫ്ഗാനിസ്താൻ, വടക്കൻ പാക്കിസ്താൻ, കശ്മീർ
ഭാഷാ കുടുംബങ്ങൾഇന്തോ യൂറോപ്യൻ
വകഭേദങ്ങൾ

ചരിത്രം

തിരുത്തുക

ഇന്തോ-ആര്യൻ ഗോത്രത്തിൽ ഈ ഭാഷകളെ വർഗീകരിക്കുന്നതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഭാഷാപരമായ സാമ്യം ഈ വർഗീകരണത്തെ സാധൂകരിക്കുന്നു. അതിപുരാതന സവിശേഷതകളും നൂതന പ്രയോഗങ്ങളും ഉൾ ക്കൊള്ളുന്ന ഈ ഭാഷകൾ ചരിത്രപരമായി പ്രാധാന്യമുള്ളവയാണ്. ഗ്രിയേഴ്സൺ, സുനീതികുമാർ ചാറ്റർജി എന്നീ ഭാഷാപണ്ഡിതന്മാർ ദാർദിക് ഭാഷയ്ക്ക് കശ്മീരിയുമായുള്ള സമ്മിശ്രബന്ധം കാരണം ദാർദിക് വിഭാഗത്തിലെ ഒരു ഭാഷയായി കശ്മീരിഭാഷയെ വിവക്ഷിക്കുന്നു. ദാർദിക് ഭാഷകളിലും കശ്മീരിഭാഷയിലും ഒട്ടേറെ പദങ്ങൾ പൊതുവായി പ്രയോഗത്തിലുണ്ട്. ഈ വിഭാഗത്തിലുള്ള ഭാഷകൾ സംസാരിക്കുന്നവർ കുറവാണ്. പാഷെയ് ഭാഷയും ഇതിന്റെ വിവിധരൂപങ്ങളും അഫ്ഗാനിസ്ഥാനിലും ഖോവർഭാഷ പശ്ചിമ പാകിസ്താനിലെ ചില പ്രദേശങ്ങളിലും ഷിനഭാഷ കാശ്മീരിന്റെ ചില ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. ഫലൂര, റുമാകി എന്നീ ഭാഷകളും ദാർദിക് ഭാഷാവിഭാഗത്തിൽപ്പെടുന്നു.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാർദിക് ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദാർദിക്_ഭാഷകൾ&oldid=3947604" എന്ന താളിൽനിന്ന് ശേഖരിച്ചത്