സൈറസ് എസ്. പൂനാവാല

(Cyrus S. Poonawalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാരനായ ഒരു ബിസിനസുകാരനാണ് സൈറസ് എസ്. പൂനാവാല. (ജനനം: 1941). വാക്സിനുകൾ നിർമ്മിക്കുന്ന ഇന്ത്യൻ ബയോടെക് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന പൂനാവാല ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം.[2][3]

Cyrus S. Poonawalla
സൈറസ് എസ്. പൂനാവാല
ജനനം1941 (വയസ്സ് 83–84)
പൗരത്വംIndian
കലാലയം BMCC
സജീവ കാലം1966–മുതൽ
സംഘടന(കൾ)സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
അറിയപ്പെടുന്നത്സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകൻ
ജീവിതപങ്കാളി(കൾ)വില്ലൂ പൂനാവാല
കുട്ടികൾഅദാർ പൂനാവാല
പുരസ്കാരങ്ങൾപദ്മശ്രീ (2005)
വെബ്സൈറ്റ്cyruspoonawalla.com cyruspoonawallagroup.com

കുടുംബം

തിരുത്തുക

ഒരു പാർസി കുടുംബത്തിലാണ് സൈറസ് പൂനാവാല ജനിച്ചത്. അച്ഛൻ സോളി പൂനാവാല ഒരു കുതിര ബ്രീഡറായിരുന്നു. സൈറസിന്റെ ഭാര്യ വില്ലൂ പൂനാവാല 2010 -ൽ അന്തരിച്ചു.[4][5][6] നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആയി ജോലി ചെയ്യുന്ന അദാർ മകനാണ്. [7]

അവാർഡുകൾ

തിരുത്തുക
  • വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2005 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു [8]
  • ഹെൽത്ത് കെയർ & ലൈഫ് സയൻസസ് വിഭാഗത്തിൽ 2007 നവംബർ 20 ന് ഏണസ്റ്റ് & യംഗ് "എന്റർപ്രണർ ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചു. [9]
  • 2015 ഫെബ്രുവരി 5 ന് അദ്ദേഹത്തിന് ഏണസ്റ്റ് & യംഗ് "എന്റർപ്രണർ ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചു.
  • 3 ജൂൺ 2018 ന് ദി യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂൾ അദ്ദേഹത്തിന് ഡോക്ടർ ഓഫ് ഹ്യൂമൻ ലെറ്റേഴ്സിന്റെ ഓണററി ബിരുദം നൽകി.[10][11][12]
  • ഓക്സ്ഫോർഡ് സർവകലാശാല 2019 ജൂൺ 26 ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് നൽകി.[13][14]

മനുഷ്യസ്‌നേഹപ്രവർത്തനങ്ങൾ

തിരുത്തുക

നോ കോനുമായി സഹകരിച്ച് മെയ് 2019-ൽ, പൂനാവാല സൗജന്യ വാക്സിനേഷനു വേണ്ടി 100 ആയിരം മീസിൽസ് വാക്സിൻ ഡോസുകൾ ഉക്രയിനിൽ വിതരണം ചെയ്തു.[15][16]

  1. "Cyrus Poonawalla". Forbes (in ഇംഗ്ലീഷ്). Retrieved 2020-02-18.
  2. "Biography". Retrieved 26 June 2019.
  3. "Index". Retrieved 31 March 2020.
  4. "Villoo Poonawalla passes away at 67". Pune Mirror. Archived from the original on 2020-07-27. Retrieved 2021-04-30.
  5. "Villoo Poonawalla's death leaves a void in racing". www.racingpulse.in. Retrieved 2000-10-16. {{cite web}}: Check date values in: |access-date= (help)
  6. "Villoo Cyrus Poonawalla no more". mid-day (in ഇംഗ്ലീഷ്). 2010-06-09. Retrieved 2020-07-27.
  7. "Cyrus Poonawalla". Forbes (in ഇംഗ്ലീഷ്). Retrieved 2020-12-10.
  8. "Padma Awards Directory (1954–2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 10 May 2013.
  9. "Dr. Cyrus Poonawalla - Honours and Awards". www.cyruspoonawalla.com. Retrieved 2020-08-04.
  10. "Padma-Winning Pune Man Becomes 1st Indian to Get 'Doctor of Humane Letters' Degree!". The Better India (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-07. Retrieved 2020-08-04.
  11. "Dr. Cyrus Poonawalla conferred honorary degree by The University of Massachusetts Medical School - YouTube". www.youtube.com. Retrieved 2020-08-04.
  12. "Honorary degrees awarded at Encaenia 2019 | University of Oxford". www.ox.ac.uk (in ഇംഗ്ലീഷ്). Retrieved 2020-08-04.
  13. "Honorary degree recipients for 2019 announced". The University of Oxford. Retrieved 26 June 2019.
  14. "Oxford degree for Cyrus Poonawalla - YouTube". www.youtube.com. Retrieved 2020-08-04.
  15. Вергун, Костянтин. "Patrons ready to support fight measles outbreak in Ukraine | Journalist.today" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-30.
  16. "Обеспечить украинцев вакцинной от кори помогут меценаты". vesti-ukr.com. Retrieved 2019-05-30.
"https://ml.wikipedia.org/w/index.php?title=സൈറസ്_എസ്._പൂനാവാല&oldid=4101600" എന്ന താളിൽനിന്ന് ശേഖരിച്ചത്