കുറുമൂക്കൻ വവ്വാൽ

(Cynopterus sphinx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറുമൂക്കൻ വവ്വാൽ[1] അല്ലെങ്കിൽ ഇരുളൻ ഇലമൂക്കൻ വാവൽ (Short-nosed fruit bat)[2] എന്നും ഇവ അറിയപ്പെടുന്നു.

കുറുമൂക്കൻ വവ്വാൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. sphinx
Binomial name
Cynopterus sphinx
(Vahl, 1797)
Greater short-nosed fruit bat range

മൃദുവായ സിൽക്‌പോലുള്ള തവിട്ടു രോമങ്ങളുള്ളതുമായ ഈ വവ്വാലിനെ വലിയ രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന കാപ്പിതവിട്ടുള്ള  നിറമുള്ള ചെവികളും വിളറിയ നിറത്തിലുള്ള വിരലുകളുമുള്ള കടുംതവിട്ടു ചിറകുകളും ഉണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും ആയ വിരലുകളിൽ പ്രത്യേകമായ രണ്ടു നഗങ്ങളുണ്ട് തുടകൾ തമ്മിൽ ബന്ധിച്ചിട്ടുള്ള പാടയിൽ നിന്ന് പകുതി സ്വാതന്ത്രമായതരത്തിലുള്ള ചെറിയ വാൽ ഇവയുടെ സവിശേഷതയാണ്. ആണിന്റെ താടിയും നെഞ്ചിന്റെ വശങ്ങളും വയറും തുടകളും ഓറഞ്ച് ളറിന്റെ നിറമായിരിക്കും. പെണ്ണിന് വിളറിയ ചാരനിറത്തിലുള്ള വയറും മഞ്ഞകലർന്ന തവിട്ടു തോളുമുണ്ട്[3].

പെരുമാറ്റം 

തിരുത്തുക

പ്രെജനനകാലത്ത് പെണ്ണുങ്ങളെയും കുഞ്ഞുഞളെയും  സംരക്ഷിക്കുന്നതില് ആൺ വവ്വാൽ മരക്കൊമ്പിൽ ടെന്റുപോലെ ഒന്ന് നിർമ്മിക്കുന്നു.സൂര്യനസ്തമിച്ചു അരമണിക്കൂറിനു ശേഷം രാത്രിമുഴുവനും സജീവമായ ഈ  വവ്വാലെ പ്രാണിഭോചിവവ്വാലെ പോലെ ശബ്‍ദം കുറച്ചു ചിറകടിച്ചു പറക്കുന്നു. വാഴപ്പഴവും പേരക്കയും ഇഷ്ടപെടുന്നു ഇവ പ്രഗണത്തിൽ സഹായിക്കുന്നവയായി കരുതപ്പെടുന്നു.

വലിപ്പം

തിരുത്തുക

കൈകളുടേതടക്കം തോളിന്റെ നീളം: 6.4-7.9 സെ.മീ.

ശരീരത്തിന്റെ മൊത്തം നീളം: 7.6-11.3 സെ.മീ.

മുൻകൈയുടെ നീളം: 6.4-7.9 സെ.മീ.

ചെവിയുടെ നീളം: 17.5-24.0 സെ.മീ.[4]

ആവാസം/കാണപ്പെടുന്നത്

തിരുത്തുക

മരുഭൂമിയും ഉയർന്ന ഹിമാലയവും ഒഴിച്ച് ഇന്ത്യയിലെല്ലായിടവും. പൂന്തോപ്പിലെയും കൃഷിയിടങ്ങളിലെയും വനത്തിലെയും പനയും ആൽമരങ്ങളും ഇഷ്ട്ടപ്പെടുന്നു. വീടുകളുടെ മേൽക്കൂരയും താവളമാക്കാറുണ്ട്.

ഇന്ത്യയിൽ മുഴുവൻ നന്നായി കാണാവുന്നതാണ്.

ഇതും കാണുക

തിരുത്തുക
  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 235.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 235.
  4. Paul J J Bates, David L Harrison (1997). Bats of the Indian Subcontinent. England: Harrison Zoological Museum Publication 1997. p. 19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുറുമൂക്കൻ_വവ്വാൽ&oldid=2730608" എന്ന താളിൽനിന്ന് ശേഖരിച്ചത്