ശ്വാനമുഖൻ വവ്വാൽ

(Cynopterus brachyotis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടുത്ത ബന്ധുവായ കുറുമൂക്കൻ വവ്വാലിനെക്കാൾ ചെറുതാണ് ഇവ. ഇവയെ ഇംഗ്ലീഷിൽ Lesser Dog faced Fruit Bat എന്ന് വിളിക്കുന്നു.( ശാസ്ത്രീയ നാമം: Cynopterus brachyotis).

lesser short-nosed fruit bat
Lesser short-nosed fruit bat moves to branch in daylight
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. brachyotis
Binomial name
Cynopterus brachyotis
(Müller, 1838)
Lesser short-nosed fruit bat range

രൂപവിവരണം

തിരുത്തുക

വിളറിയ അരികുകളില്ലാത്ത ചെറിയ ചെവികളും (1.8 സെ.മീ. കൂടില്ല) വിളറിയ നിറത്തിലുള്ള വിരലുകളില്ലാത്ത ചിറകുകളുമാണ് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. ഇവയുടെ മുൻ ചിറകുകൾക്ക് ഉദ്ദേശം 60.3 മി.മീ. നീളം വരും.(57.3-63.3 മി.മീ. വരെ). ഇവയുടെ ചെവികൾ തീരെ ചെറുതായിരിക്കും. ചെവിയുടെ അഗ്രങ്ങളിലെ വിളറിയ നിറം ഇവയിൽ കാണാറില്ല. മുൻചിറകിലെ വിരലുകൾ ഇരുണ്ട നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ കുറിമൂക്കൻ വവ്വാലുകൾക്ക് ഇത് വിളറിയ നിറത്തിലായിരിക്കും. മറ്റു എല്ലാ ശാരീരിക സവിശേഷതകളും ഈ രണ്ട് വിഭാഗങ്ങൾക്കും ഒരു പോലെയാണ്.

തലയോട്ടിയുടെ പ്രത്യേകതകൾ

തിരുത്തുക

കുറിമൂക്കൻ വവ്വാലിനെക്കാൾ തലയോട്ടിയുടെ ആകെ വലിപ്പം കുറവാണ്. തലയോട്ടിയുടെ നീളം : 27.6മി.മീ. (26.0-28.8 മി.മീ.). പുറംഘടനയിൽ ഇവ രണ്ടും ഒരു പോലെ കാണപ്പെടുന്നു.

പല്ലുകളുടെ വിന്യാസം

തിരുത്തുക

മുകളിലെ ദന്തനിരയുടെ നീളം : 9.7 മി.മീ. (8.9-10.7 മി. മീ.). ദന്തനിരയുടെ ശരാശരി വലിപ്പം വച്ച് ഇവയെ കുറിമൂക്കൻ വവ്വാലുകളിൽ നിന്നും വേർതിരിച്ചറിയാൻ സാധിക്കില്ല.

തെക്കേ ഇന്ത്യ, ശ്രിലങ്ക എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി മ്യാന്മർ, തായ്‌ലാൻഡ്‌, മലേഷ്യ, സുമാത്ര, ബോർണിയോ, സുലാവെസി, ഫിലിപ്പൈൻസ് എന്നിവിടം വരെ ഇവയെ കാണാം.

ഇന്ത്യയിൽ ഇവയെ രേഖപ്പെടുത്തിയിരിക്കുന്ന ചില സ്ഥലങ്ങൾ : ജോഗ് ഫാൾസ്, സിർസി, വിരാജ്പേട്ട്, ചിന്നമാനുർ, ബലപള്ളി.

സ്വഭാവം

തിരുത്തുക

മരങ്ങളിൽ ചെറിയ കൂട്ടങ്ങൾ ആയാണ് ഇവ വിശ്രമിക്കുന്നത്. സമുദ്രനിരപ്പ് മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ ഇവയെ കാണാം. പൊതുവേ കാടുകൾ, പഴതോട്ടങ്ങൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. പേരയ്ക്ക ഇവയുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്.

പ്രജനനം

തിരുത്തുക

6 മുതൽ 8 മാസത്തിനുള്ളിൽ പെൺ വവ്വാലുകൾ പ്രായപൂർത്തി ആകുന്നു. ആൺ വവ്വാലുകൾ 1 വർഷത്തിനുള്ളിൽ പ്രായപൂർത്തി ആവും. ഗർഭകാലം ഏകദേശം 3.5 മുതൽ 4 മാസം വരെയാണ്. ഒരു പ്രസവത്തിൽ ഒറ്റ കുഞ്ഞിനു മാത്രം ജന്മം കൊടുക്കുന്നു. 6 മുതൽ 8 മാസം വരെ മുലയൂട്ടൽ തുടരുന്നു.

ഇതും കാണുക

തിരുത്തുക
  1. Csorba, G., Bumrungsri, S., Francis, C., Bates, P., Gumal, M., Kingston, T., Molur, S. & Srinivasulu, C. (2008). "Cynopterus brachyotis". The IUCN Red List of Threatened Species. 2008. IUCN: e.T6103A12432460. doi:10.2305/IUCN.UK.2008.RLTS.T6103A12432460.en. Retrieved 3 January 2018.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്വാനമുഖൻ_വവ്വാൽ&oldid=3086170" എന്ന താളിൽനിന്ന് ശേഖരിച്ചത്