താനെ ചുഴലിക്കാറ്റ്

(Cyclone Thane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യാമഹാസമുദ്രത്തിൽ ഇൻഡോനേഷ്യയ്ക്ക് സമീപത്തു നിന്നും 2011 ഡിസംബർ 23നു ഉത്ഭവിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റാണ് താനെ ചുഴലിക്കാറ്റ്. 2011 ഡിസംബർ 30ന് അതിരാവിലെ ഇത് തമിഴ്നാട് , ആന്ധ്രാപ്രദേശ്‌ തീരങ്ങളിൽ ആഞ്ഞടിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വരെ ആഞ്ഞുവീശിയ കാറ്റ് ഒട്ടനവധി ആളപയാവും നാശനഷ്ടങ്ങളും വരുത്തുകയുണ്ടായി. [1]

ചുഴലിക്കാറ്റ് താനെ (06B)
Very severe cyclonic storm (IMD scale)
Category 2 tropical cyclone (SSHWS)
താനെ ചുഴലിക്കാറ്റ് ഡിസംബർ 29ന് ബംഗാൾ ഉൾക്കടലിനു മുകളിലായി, അതിന്റെ ഏറ്റവും തീവ്രതയിൽ
Formedഡിസംബർ 25, 2011
Dissipatedഡിസംബർ 31, 2011
Highest winds3-minute sustained: 140 km/h (85 mph)
1-minute sustained: 165 km/h (105 mph)
Lowest pressure969 hPa (mbar); 28.61 inHg
Fatalities48
Damage$235 million (2011 USD)
Areas affectedതെക്കേ ഇന്ത്യ, ശ്രീലങ്ക
Part of the 2011ലെ ഉത്തര ഇന്ത്യാമഹാസമുദ്ര ചുഴലിക്കാറ്റുകാലം

പേരിന്റെ ഉൽഭവം

തിരുത്തുക

മ്യാൻമാറിലെ ജ്യോതിഷ്യ പണ്ഡിതനായ മിൻ താനെ കായുടെ സ്മരണാർഥമാണ് താനെ എന്ന പേരിട്ടത്. അതത് മേഖലകളിലെ വിവിധ രാജ്യങ്ങൾ ഊഴമനുസരിച്ചാണ് കാറ്റുകൾക്ക് പേരിട്ടു കൊണ്ടിരിക്കുന്നത്. 2004 മുതൽ അഞ്ച് തവണ രൂപം കൊണ്ട ചുഴലികാറ്റുകൾക്ക് ലൈല (പാകിസ്താൻ), ബന്ധു (ശ്രീലങ്ക), ബെറ്റ്(തായലന്റ്), ഗിരി(ബംഗ്ളാദേശ്), ജൽ (ഇന്ത്യ), കെയ്ല (മാലദ്വീപ്) എന്നിങ്ങനെയാണ് നാമകരണം ചെയ്തത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഉണ്ടാകുന്ന ചുഴലിക്കാറ്റിന് പേരിടാനുള്ള അവകാശം ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ളാദേശ്, മാലദ്വീപ്, മ്യാൻമർ, ഒമാൻ, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്കാണ്.[2] അടുത്തതായി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റിന് ശ്രീലങ്കയുടെ നിർദ്ദേശ പ്രകാരം മഹേശൻ എന്നു പേരിടുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി രമണൻ 2013 ഏപ്രിൽ 29-ാം തിയതി അറിയിച്ചു.[3]

അന്താരാഷ്ട്ര നാമങ്ങൾ

തിരുത്തുക

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD ), ബോബ് 05 എന്നും യു എസ് ചുഴലി മുന്നറിയിപ്പ് കേന്ദ്രം (JTWC ) 06B എന്നുമാണ് പേരിട്ടിരിക്കുന്നത്.

 
താനെ വന്ന വഴി
 
Thane on 27 December as a Cyclonic Storm


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-07. Retrieved 2011-12-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-11. Retrieved 2011-12-30.
  3. അടുത്തതായി കൊടുങ്കാറ്റിന്റെ പേര് മഹേശൻ - തമിഴ് വാർത്ത

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താനെ_ചുഴലിക്കാറ്റ്&oldid=3805035" എന്ന താളിൽനിന്ന് ശേഖരിച്ചത്